ഒരു ക്രിസ്തുമസ് കുടി കഴിഞ്ഞു .
ഞങ്ങളുടെ ക്രിസ്തുമസ് സ്ഥിരമായി ഒരു നക്ഷത്രത്തിലും കേക്കിലും ഒതുങ്ങുന്നു.കഴിഞ്ഞ തവണ ഉണ്ണികുട്ടന് പുല്കുട് മോഹം കേറി ഞങ്ങള്‍ ഒരു ക്രിസ്തുമസ് ട്രീ യും പുല്കുടും കുടി ഉള്‍പെടുത്തി.
കുട്ടിയയിരിക്കുംപ്പോള്‍ ഇതൊന്നും ആയിരുന്നില്ല ക്രിസ്തുമസ് ഞങ്ങള്ക്ക്. ക്രിസ്തുമസ് എന്നാല്‍ ക്രിസ്തുമസ് കാര്‍ഡുകള്‍ ആയിരുന്നു."എനിക്കെത്ര എണ്ണം വന്നു? നിനക്കു എത്ര കിട്ടി?" എന്നൊരു കണക്കെടുപ്പുണ്ട് ഞാനും ഏട്ടനും. അത് മിക്കവാറും തുല്യം ആയിരിക്കും. അത് കൊണ്ടു സങ്കടവും ഇല്ല. ന്യൂ ഇയര്‍ കഴിയുന്നത് വരെ കാര്‍ഡ് പ്രതീക്ഷ ഞാന്‍ കൈ വിടില്ല.ഒടുവില്‍ കാര്‍ഡുകള്‍ ഒക്കെ സുക്ഷിക്കേണ്ട ചുമതല എനിക്ക് തന്നെ.അച്ഛന് ഇത്തരം 'ഞ്ഞ പുഞ്ഞ ' കാര്യങ്ങളില്‍ താത്പര്യം ഇല്ലാത്തതു കൊണ്ടു അമ്മയാണ് കാര്‍ഡ് വാങ്ങാന്‍ ഞങ്ങളെ കൊണ്ടു പോകാറ്.പോകുന്നതിനു മുന്പ് തന്നെ എത്ര കാര്‍ഡ് വേണം, എത്ര പൈസ കൈയില്‍ ഉണ്ട് എന്നൊക്കെ ഒരു ബോധവല്‍കരണ ക്ലാസ്സുണ്ട് അമ്മയുടെ വക. ഒരെണ്ണം കുടുതാലോ കുറവോ വാങ്ങിയ ചരിത്രം ഇന്നു വരെ ഇല്ല.
ഒരിക്കലും മറക്കാത്ത ക്രിസ്തുമസ്?
ക്രിസ്തുമസ് ക്രിസ്തുമസ് ആയി ആഘോഷിച്ച എന്റെ പ്രീഡിഗ്രി ക്രിസ്തുമസ് തന്നെ.രാവിലെ ഞാന്‍ ഉണര്‍ന്നത് തന്നെ റീനയുടെ മുഖം കണ്ടു കൊണ്ടാണ്.
" വാ ,ക്രിസ്തുമസ് ആഘോഷം തുടങ്ങണ്ടേ ?"എന്നൊരു ചോദ്യവും.
"അര മണികൂര്‍. പെട്ടെന്ന് റെഡി ആവൂ" അന്ത്യ ശാസനം തന്നു റീന പോയി.ക്രിസ്തുമസിനു റീനയുടെ വീട്ടിലേക്ക് ഒരു ക്ഷണം ഉണ്ട് എന്ന് അമ്മയോട് പറഞ്ഞിരുന്നെന്കിലും പുലര്‍ക്കാലെ അവര് കേറി ആഘോഷം തുടങ്ങും എന്ന് അമ്മയും കരുതിയില്ല.
"അവിടെ പ്രാര്ത്ഥന വല്ലതും കാണും നീ പെട്ടെന്ന് ചെല്ല്" എന്നായി അമ്മ .
ആഘോഷ വേളകള്‍ ഉല്ലാസം ആക്കുന്നതില്‍ ഞാന്‍ ഒരു മിടുക്കി ആയതു കൊണ്ടു അമ്മയുടെ ആജ്ഞ ഞാന്‍ ശിരസാ വഹിച്ചു. സൂപ്പര്‍ ഫാസ്റ്റ് ആയി റെഡിയായി .
റീനയുടെ വീട്ടില്‍ ബന്ധുക്കള്‍ എല്ലാം ഉണ്ട്.അമ്മച്ചി (റീനയുടെ അമ്മുമ്മ) യാണ് ആഘോഷ പരിപാടികളുടെ പ്രധാന കണ്‍വീനര്‍ .എല്ലാവരും പള്ളിയില്‍ നിന്നും വന്നു ബ്രേക്ക് ഫാസ്റ്റ് കഴിക്കുക ആയിരുന്നു ഞാന്‍ ചെന്നപ്പോള്‍. സ്ഥിരം അവിടെ നിരങ്ങല്‍ ഉള്ളത് കൊണ്ടു റീനയുടെ കുഞ്ഞി കസിനുകളെ ഒക്കെ എനിക്കും അറിയാം.
"൯ മണിക്ക് പ്രാര്ത്ഥന " കാര്യ പരിപാടികള്‍ അമ്മച്ചി വിശദീകരിച്ചു.
"പ്രാര്ത്ഥന കഴിഞ്ഞു നമുക്കു ഒരു സിനിമ കാണാം.പിന്നെ ഊണ് .
ഞങ്ങള്‍ കുട്ടികള്‍ സന്തുഷ്ടരായി.
അമ്മച്ചിയുടെ പ്രാര്ത്ഥന ഞങ്ങള്ക്ക് കുറച്ചു പേടി ആണ്.
എല്ലാവര്ക്കും വേണ്ടി പ്രത്യേകം പ്രത്യേകം അമ്മച്ചി പ്രാര്‍ത്ഥിക്കും.പരീക്ഷയ്ക്ക് പോകുന്നതിനു മുന്പ് രാവിലെ ഞാന്‍ അമ്മച്ചിയെ കാണാന്‍ പോകാറുണ്ട്.അമ്മച്ചി ഞങ്ങളെ എല്ലാവരെയും വിളിച്ചു നിര്ത്തി പ്രാര്‍ത്ഥിക്കും. പ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥിച്ചു ഞങ്ങള്‍ പോക്കുന്ന ഓട്ടോ റിക്ഷയിലെ ഡ്രൈവര്‍ ക്ക് വേണ്ടിയും പരീക്ഷ ഹാളില്‍ നില്ക്കുന്ന ടീച്ചര്‍ ക്ക് വേണ്ടിയും ഒക്കെ പ്രാര്‍ത്ഥിക്കും. പ്രാര്ത്ഥന ഒക്കെ കഴിഞ്ഞു ഓട്ടോയില്‍ കയറുപ്പോള്‍ എനിക്ക് ചിരി വരും. പാവം ഓട്ടോ ഓടിക്കുന്ന അപരിചിതനായ ഈ ഡ്രൈവര്‍ ക്ക് അറിയില്ലാലോ അയാള്‍ക്കും വീട്ടുക്കാരിക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ച കാര്യം.
ഇപ്പോഴാണെങ്കില്‍ 5-10 കുട്ടികള്‍ തന്നെ ഉണ്ട്. എല്ലാര്‍ക്കും വേണ്ടി ഒരുമിച്ചു പ്രാര്‍ത്ഥിച്ചു ജോലി തീര്‍ക്കാന്‍ ഒന്നും അമ്മച്ചിയെ കിട്ടില്ല.ഓരോത്തര്‍ക്ക് വേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥിച്ചു 10 മണിക്ക് പ്രാര്‍ത്ഥന തീര്‍ന്നു .
ഇനി സിനിമ. ഞങ്ങള്‍ ആവേശത്തോടെ ഹാളില്‍ എത്തി.അവിടെ നല്ല വ്യൂ കിട്ടുന്ന സീറ്റ് പിടിക്കുന്ന തിരക്കില്‍ ആയിരുന്നു എല്ലാവരും.ആരോ പോയി സിനിമ കാണുംപ്പോള്‍ കൊറിക്കാന്‍ കപ്പലണ്ടി , മിക്സ്ചെര്‍ അത്യാദി സാമഗ്രികള്‍ കൊണ്ടു വന്നു.
പാചകത്തിന് ചുക്കാന്‍ പിടിചിരുന്നവര്‍ നുറുക്കാന്‍ ഉള്ള പച്ചക്കറിയും കത്തിയും ഒക്കെ ആയി എത്തി.
ഒടുവില്‍ അമ്മച്ചി കാസറ്റ് ഉമായി എത്തി . ' The Robe' ഒരു ജീസസ് പടം.അര മണികൂര്‍ കഴിഞ്ഞു ആദ്യം എഴുന്നേറ്റത് റീനയുടെ അമ്മയാണ്.
" ഇവിടെ ഇരുന്നാലെ എന്നാരും ഉച്ചയ്ക്ക് ഒന്നും കഴിക്കത്തില്ല" എന്ന് പറഞ്ഞു അടുക്കള യിലേക്ക് നടന്നത് ഒരു രക്ഷപെടല്‍ ആയിരുന്നു എന്ന് മനസിലായത് പിന്നീടാണ്. പിന്നെ ഓരോത്തരായി പൊഴിയാന്‍ തുടങ്ങി. അമ്മച്ചി മാത്രം ലയിച്ചിരുന്നു സിനിമ കണ്ടു.എപ്പോഴോ ഒന്നു തിരിഞ്ഞു നോക്കിയ അമ്മച്ചി ഞെട്ടി പോയി.ഞാനും അമ്മച്ചിയും അല്ലാതെ ആരും ആ ഹാളില്‍ ഇല്ല.
ഞാന്‍ ആണെകില്‍ എഴുന്നേല്‍ക്കാനും എഴുന്നെല്കാതെ ഇരിക്കാനും വയ്യ എന്ന്‍ അവസ്ഥയില്‍ ആണെന്ന് മുഖം കണ്ടാല്‍ അറിയാം.അമ്മച്ചി ദീര്‍ഖനിശ്വാസത്തോടെ ഓഫ് ചെയ്തു . എനിക്ക് പോയ്ക്കോളാന്‍ അനുവാദവും തന്നു.റീന അപ്പോള്‍ ഒരു പാചക പരീക്ഷണത്തില്‍ ആയിരുന്നു.കസിന്‍ പിള്ളേര്‍ എല്ലാം കുട്ടുണ്ട്.custard ആണ് ഉണ്ടാക്കുന്നത് എങ്കിലും എല്ലാവരുടെയും ഗൌരവം കണ്ടാല്‍ കോഴി നിറച്ചത്(?) ആണ് ഉണ്ടാക്കുന്നത് എന്ന് തോന്നും. ഏതായാലും ഗൌരവം പോലെ തന്നെ സംഗതി ഒത്തു.നല്ല ഒരു custard ഉണ്ടാക്കി ഞങ്ങള്‍ ഭാവി വാഗ്ദാനങ്ങള്‍ ആണെന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ ഞങ്ങള്ക്ക് കഴിഞ്ഞു .
നല്ലൊരു ക്രിസ്തുമസ് ഊണായിരുന്നു പിന്നെ. നമ്മുടെ മുട്ടയിടുന്ന കോഴിയെ ഇത്ര അധികം രൂപത്തിലും ഭാവത്തിലും പല പാത്രത്തില്‍ നിരത്താം എന്നെനിക്കു മനസ്സിലായി .കഴിക്കുന്ന കാര്യത്തില്‍ പൊതുവെ ഞാന്‍ അത്ര മിടുക്കി അല്ലെങ്കിലും കണ്ടു വയറു നിറയ്ക്കാന്‍ എനിക്ക് പ്രത്യേക കഴിവ് ഉണ്ട്.അങ്ങനെ ഒരു വലിയ മേശയ്ക്കു ചുറ്റും ഇരുന്നു ഞങ്ങള്‍ വിശാലമായി പ്ലേറ്റുകള്‍ കാലിയാക്കി. .(മേനക ഗാന്ധി എനിക്ക് മാപ്പു തരട്ടെ)കഴിക്കുന്നതിനു മുന്‍പും കഴിച്ചതിനു ശേഷവും അമ്മച്ചിയുടെ പ്രാര്‍ത്ഥന ഉണ്ടായിരുന്നു.രണ്ടു പ്രാര്‍ത്ഥനയിലും ആരും മുഴുവന്‍ ഹൃദയതോടെ പങ്കെടുത്തു എന്ന് തോന്നുന്നില്ല. ഒരു മേശ മുഴുവന്‍ മുക്ക് തുളയ്ക്കുന്ന മണം പരത്തുന്ന ആഹാരവും മുന്നില്‍ വെച്ചു ഒന്നാം പ്രാര്‍ത്ഥന. വയറു നിറഞ്ഞു പൊട്ടാറായ അവസ്ഥയില്‍ രണ്ടാം പ്രാര്‍ത്ഥന .
ആഹാരം കഴിഞ്ഞപ്പോള്‍ റീന ഗിറ്റാര്‍ എടുത്തു.റീനയുടെ അമ്മ ഒരു പഴയ ഹിന്ദി പാട്ടു പാടി.താത്ത എന്ന് വിളിക്കുന്ന റീനയുടെ അപ്പുപ്പന്‍ ഹാര്‍ംമോണിയം വായിച്ചു. റീനയുടെ ഒരു കസിന്‍ മൃദംഗംവും മറ്റൊരു കസിന്‍ കീ ബോര്‍ഡും. എല്ലാവരും പാട്ടു പാടുകയോ എന്തെങ്കിലും കലാപരിപാടികള്‍ അവതരിപ്പിക്കുകയോ ചെയ്തു.അമ്മച്ചി ഇടയ്ക്ക് ഒക്കെ ക്രിസ്തീയ ഭക്തി ഗാനങ്ങള്‍ പാടി.പതിവു പോലെ 'എല്ലാവര്ക്കും എന്തോരം കഴിവുകളാ " എന്നൊരു ആശ്ച്വര്യ ചിഹ്നവും ആയി ഞാന്‍ മസില്‍ പിടിച്ചു ഇരുന്നു.
ഇടയ്ക്ക് എപ്പോഴോ ചായയും കേക്കും .പിന്നെ അന്താക്ഷരി മത്സരം .സമയം പോയത് അറിഞ്ഞതെ ഇല്ല.
9 മണിക്ക് അച്ഛന്‍ വന്നു വിളിച്ചപ്പോഴാണ് എനിക്കെ സ്ഥലകാല ബോധം വന്നത്.
തിരിച്ചു വീട്ടില്‍ എത്തി വിശേഷങ്ങളുടെ കെട്ടഴിച്ചു തുടങ്ങുംപ്പോള്‍ ഏട്ടന്റെ കമന്റ്.
"ഒരു ആണ്‍ കുട്ടിയായ ഞാനുംപോയി കുട്ടുകാരന്റെ ക്രിസ്തുമസ് പാര്‍ട്ടിക്കു .എപ്പോഴേ മടങ്ങിയും വന്നു.ഈ വീട്ടിലെ പെണ്‍കുട്ടിക്ക് ഇതു വരെ ആഘോഷം കഴിഞ്ഞിട്ടില്ല?"ഏട്ടന്‍ ചിരിച്ചു കൊണ്ടാണ് പറഞ്ഞതു.
എന്നാലും കൃത്യമായി ഈ കമന്റ് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.അല്ലെങ്കിലും ഞാന്‍ അങ്ങനെ ആണ്.ഒട്ടും പ്രാധാന്യം ഇല്ലാത്ത സംഭവങ്ങളും കമന്റ് ഉകളും ഓര്‍ത്തിരിക്കും. ഓര്‍ത്തിരിക്കേണ്ട പലതും മറക്കുകയും ചെയ്യും.
എനിക്ക് വന്ന കത്തുകളിലെ വരികള്‍ ഞാന്‍ മറക്കാറില്ല. കോളേജിലോ ഹോസ്റെലിലോ നടന്ന എല്ലാ കുഞ്ഞി കാര്യങ്ങളും എനിക്ക് ഓര്‍മയുണ്ട്.
പക്ഷെ ഈ മാസത്തെ എന്റെ ശമ്പളം എങ്ങനെ ചിലവാക്കി എന്ന് എനിക്ക് ഒരു ബോധവും ഇല്ല.ഇങ്ങനെ ഒന്നും അല്ല ആവേണ്ടത് എന്ന് ഒരു വിചാരം എന്റെ ഉള്ളില്‍ ഉണ്ട് .(ആ ബോധം എങ്കിലും ഉണ്ടല്ലോ എന്ന് ഭര്‍ത്താവ് )
ലോകത്തില്‍ രണ്ടു കൂട്ടരാണ് ഉള്ളത്. തല മനസ്സിനെ ഭരിക്കുന്നവരും , മനസ്സു തലയെ ഭരിക്കുന്നവരും.ആദ്യത്തെ കുട്ടര്‍ക്കുള്ളതാണ് ഈ ലോകം.
അപ്പോ അതാണ് കാര്യം. ഞാന്‍ രണ്ടാമത്തെ കൂട്ടത്തില്‍ ആണ് . നിങ്ങളോ?
Friday, January 9, 2009
Subscribe to:
Posts (Atom)