വിഷുക്കാലത്ത് നിറയെ കൊന്ന പൂത്തു നില്‍ക്കാറുണ്ട് ഞങ്ങടെ (?) ബൈപാസ് റോഡില്‍ .”വിഷു വരുന്നു വിഷു വരുന്നു” എന്നു വിളിച്ചു പറയുന്നത് പോലെ . കൊന്ന മത്രംമല്ല , മെയ് മാസത്തില്‍ നിറയെ ഗുല്‍മോഹര്‍ .അപ്പോള്‍ ഒരു ചുവന്ന ബൈപാസ്.(ഗുല്‍മോഹര്‍ എന്നു ഞാന്‍ പറയുപ്പോള്‍ സുഹൃത്ത് ആതിര “ ‘മേയ് ഫ്ലവര്‍ ’ എന്നു പറഞ്ഞ്കുടെ ” എന്നൊരു തിരുത്തല്‍ ഉണ്ടായിരുന്നു പണ്ട് ).വീതിയുള്ള റോഡ് . അധികം തിരക്കില്ല .തിരുവും വളവും ഇല്ലേ ഇല്ല .നീണ്ടു നിവര്‍ന്നു അങ്ങനെ കിടക്കും . വഴി അരികില്‍ നിറയെ മരങ്ങള്‍ . മൊത്തം ഒരു പച്ചപ്പ് .
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ചേട്ടന്റെ ഒരു ഫ്രണ്ട് ,ശോ , അങ്ങനെ പറഞ്ഞാല്‍ പോര , ചൈനക്കാരന്‍ ആയ ഫ്രണ്ടും ഭാര്യും ഞങ്ങളുടെ വീട്ടില്‍ വന്നിരുന്നു . ചൈനക്കാരന്‍ എന്നു കേട്ടപോഴെ ഉണ്ണികുട്ടന് ആവേശം . 'അത്തരം ഒരാളെ ഞാന്‍ കണ്ടിട്ടേയില്ല ' എന്നായി അവന്‍ . സ്കൂളില്‍ പോയി തുടങ്ങാത്തത് കൊണ്ട് അവനു വേറെ പണിയും ഇല്ല . അവര് വരുന്നത് വരെ സംശയങ്ങള്‍ തന്നെ . അമ്മ ഗ്ലോബ് എടുത്തു ചൈന എവിടെ എന്നു കാണിച്ചു കൊടുക്കുന്നതും കണ്ടു .ചൈനക്കാരന്‍ റിച്ചാര്‍ഡും ഭാര്യ അന്നയും ലാന്‍ഡ് ചെയ്യുന്നത് വരെ അവനു ഇരിക്ക പൊറുതി ഇല്ലായിരുന്നു . ചൈനക്കാരന്‍ ആണന്നേ ഉള്ളു. വളര്ന്നതൊക്കെ കല്‍ക്കട്ടയില്‍ .അന്നയും അവിടെ തന്നെ .
സുക്ഷിച്ചു നോക്കിയാല്‍ മാത്രം കാണുന്ന രണ്ടു വര പോലത്തെ കണ്ണുകള്‍ .കോലന്‍ മുടി.വട്ട മുഖം. ചൈന ക്കാരന്‍ എന്ന് പറയുംപ്പോള്‍ നമ്മുക്ക് ഒരു മുഖം ഓര്‍മ വരില്ലേ. അത് തന്നെ ആയിരുന്നു റിച്ചാര്‍ഡ് .
റിച്ചാര്‍ഡ് ഉം അന്നയും വന്നു കഴിഞ്ഞപ്പോഴാണ് ഉണ്ണികുട്ടന്‍ വെട്ടിലായത് . അവര്‍ പറയുന്നത് ഒന്നും മനസ്സിലാവുന്നില്ല . ഓരോന്ന് പറയുംപ്പോഴും "ഇപ്പോഴെന്താ പറഞ്ഞത് ?” എന്നവന്‍ ഞങ്ങളെ ഞൊണ്ടി കൊണ്ടിരുന്നു .ആകെ English എന്നു വെച്ചാല്‍ ABCD മാത്രം എന്നായിരുന്നു അവന്റെ വിചാരം .അമ്മയും വിട്ടു കൊടുത്തില്ല പുട്ട് തന്നെ ഉണ്ടാക്കി ചൈനക്കാരെ ഞെട്ടിച്ചു . ഒരു കുറ്റി പുട്ടിന്റെ മുന്നില്‍ അന്തം വിട്ടിരിക്കുന്ന റിച്ചാര്‍ഡ് .ഒരു തമാശ കാഴ്ച ആയിരുന്നു .
റിച്ചാര്‍ഡ് യിനെയും അന്നയെയും നാട് കാണിക്കാന്‍ കൊണ്ട് പോയത് ബൈപാസ് വഴി ആണ് .ഇടയ്ക്ക് അന്ന ഒറ്റ വിളി ‘stop stop” ചേട്ടന്‍ ഞെട്ടി .’ഡോര്‍ തുറന്നു കാറിനു പുറത്തു ചാടി അന്ന .പിന്നെ ഹിന്ദി സിനിമയിലെ പോലെ കൈ രണ്ടും മുകളിലേക്ക് പിടിച്ചു സന്തോഷാധിക്യതാല്‍ ഒരു കറക്കം .നടു റോഡില്‍ ആണു ഈ കലാപരിപാടി എന്ന് കുടി ഓര്‍ക്കണം .’Richard, see എ forest of coconut trees”സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ അന്ന .ഇവരെ എങ്ങനെ കാറിനു അകത്താക്കണം എന്ന് അറിയാതെ ചേട്ടന്‍ .
ചൈനക്കാര്‍ സ്ഥലം വിട്ടപ്പോള്‍ ഉണ്ണികുട്ടന് വിഷമം .ഞങ്ങളുടെ അടുക്കളയിലെ ജന്നല്പ്പ ടിയില്‍ ഇരുന്നാണ് ഉണ്ണികുട്ടന്‍ അമ്മയോട് ന്യായം പറയാറ് .ഈ അവസരം മുതലാക്കി ഇംഗ്ലീഷ് പഠിക്കേണ്ട ആവിശ്യകതയെ കുറിച്ച് ഒരു ബോധവല്‍ക്കരണം നടത്തിയേക്കാം എന്ന് അമ്മ ഉറപ്പിച്ചു .
”അതേ, ഉണ്ണികുട്ടന്‍ വലുതായി ജോലി ഒക്കെ കിട്ടുംപ്പോള്‍ ലോകത്തിന്റെ പലഭാഗത്തും പോകേണ്ടി വരും ”
“അത് കൊള്ളാം ” എന്നൊരു ഭാവത്തില്‍ ഉണ്ണികുട്ടന്‍ പൊതുവേ വലിയ ചെവി ഒന്ന് കുടി വിടര്‍ത്തി .
”ഉദാഹരണത്തിന് അമ്മാവനെ പോലെ UK യില്‍ പോകേണ്ടി വന്നാല്‍ ഇംഗ്ളീഷ് ഒക്കെ അറിയണ്ടേ , സായിപ്പന്മാരോട് സംസാരിക്കണ്ടേ ?”
അമ്മുമ്മ എന്താണ് പറഞ്ഞു വരുന്നത് എന്ന് ഉണ്ണികുട്ടന്‍ ഊഹിക്കാന് തുടങ്ങി .
“ഇംഗ്ളീഷ് ഒന്നും നമ്മുക്ക് വേണ്ട അമ്മുമ്മേ .”
“നിനക്കെന്താ ഇംഗ്ലീഷ് ഇനോട് ഇത്ര വിരോധം ?”
“നമ്മുടെ കന്യാകുമാരി ദേവി മുക്കുത്തി ഒക്കെ ഇട്ടു എന്ത് സുന്ദരി ആയി നിന്നതാ . ഇംഗ്ലീഷ് കാരല്ലേ അത് മോഷ്ടിച്ചത് ?ഇംഗ്ലീഷ് കാരും മോശം .അവരുടെ ഭാഷയും മോശം ”
ഉണ്ണികുട്ടന്‍ തിരുമൊഴിയില്‍ അന്തം വിട്ടു അമ്മുമ്മ .ഉണ്ണികുട്ടന്‍ കിട്ടിയ ഗാപ്പില്‍ രണ്ടു തവിയും തപ്പിയെടുത്തു പുറത്തേക്കു ഓടി .
നമ്മുക്ക് ബൈപ്പാസ് റോഡിലേക്ക് മടങ്ങി വരാം .കഴകുട്ടത്തെ കോവളം വുമായി ബന്ധിപ്പിക്കുന്ന റോഡ് ആണ് ബൈപ്പാസ് റോഡ് . ഇനിയും അത് നീളും എന്നാണ് സര്‍ക്കാര്‍ ഭാഷ്യം .റോഡ് വന്നാല്‍ പിന്നെ പിന്നാലെ വരുന്നത് എന്താണ് ? ചെറിയ കുട്ടികള്‍ക്ക് പോലും അറിയാം ,വികസനം തന്നെ .അങ്ങനെ ആണ് ഫ്ലാറ്റുകള്‍ കുനു പോലെ പൊങ്ങാന്‍ തുടങ്ങിയത് . പൊതുവേ കുറച്ചു വെള്ളകെട്ടുള്ള ആക്കുളം - ടെക്നോപാര്‍ക്ക് ഇടങ്ങള്‍ക്ക് ഈ ഫ്ലാറ്റുകളെ ഒക്കെ ഒരുമിച്ചു താങ്ങാന്‍ കഴിയോ ? എന്ന് എനിക്കൊരു പൊട്ടത്തരം ഇടയ്ക്ക് തോന്നാറുണ്ട് . ഏതായാലും ഈ കാര്യത്തില്‍ ആധികാരികമായി ആയി ഒരു സ്റ്റെമെന്റ്റ് ഇറക്കാന്‍ ഞാന്‍ ആളല്ല .
ബൈപ്പാസ് ഇലെ പച്ചപ്പ് പൂര്‍ണമായും പോയിട്ടില്ലെങ്കിലും മങ്ങി തുടങ്ങി .’Forest of coconut trees ‘ ഒക്കെ മണ്ടരി ബാധിച്ച forest ആയി ,മൊട്ട തെങ്ങുകള്‍ ളുടെ കാട് .ട്രാഫിക് ബ്ലോക്ക് ചെറുതായെങ്കിലും അനുഭവപെട്ടു തുടങി .ഇനി ഈ ചിത്രം കണ്ടു നോക്കു .ഞങ്ങളുടെ ബൈപ്പാസ് ഇലെ ഒരു ദൃശ്യം . ചിത്രത്തില്‍ കാണുന്ന സുന്ദര വൃക്ഷങ്ങള്‍ പലതില്‍ ചിലത് മാത്രം .
ഇനി അതേ ചിത്രം മറ്റൊരു ആംഗിളില്‍
ഒരു വികസനം .എന്താണ് ആ കുഴിക്കുന്നത് എന്ന് എനിക്ക് നിശ്ചയം പോര. എങ്കിലും . ഇനി ഒരു കാറ്റ് അല്ലെങ്കില്‍ മഴ , ഈ മരങ്ങളെ വേരോടെ പിഴുതു കളയും .
വികസനം അതിന്റെ വഴിക്ക് നടന്നോട്ടെ . പക്ഷെ പുതിയൊരു മരം നടാന്‍ ഒരു ഇടം എങ്കിലും നമുക്ക് വിട്ടു കൂടെ ? ഈ ചിത്രത്തില്‍ കാണുന്ന മരങ്ങള്‍ ഓര്‍മയായി മറയാന്‍ ഇനി അധികം കാലം ഇല്ല .പുതിയ ഒരു നടപാതയുക്ക് ഒപ്പം ഒരു മരപാത കുടി നമ്മുക്ക് വേണം എന്ന് ശഠിക്കുന്നതില്‍ തെറ്റുണ്ടോ ?നമ്മുക്ക് നടക്കാന്‍ അവകാശമുന്ടെന്കില്‍ തീര്‍ച്ചയായും മരങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശവും ഉണ്ട് .
മഞ്ഞയും ചുവപ്പും ഒക്കെ മാറി മാറി പടര്‍ത്തുന്ന bypass വഴയാരികുകള്‍ ഇനി കോണ്‍ക്രീറ്റ് കുടുകള്‍ ആയി മാറുമോ ?ഒരു മരം മുറിക്കുംപ്പോള്‍ ഒരു മരം നാട്ടു കൂടെ ?മരം മുറിക്കുംപ്പോള്‍ പ്രതിഷേധിക്കുന്നവര്‍ക്ക് മരം വെച്ച് പിടിപ്പിക്കലും പ്രതിഷേധത്തിന് ഒപ്പം ചെയ്തു കൂടെ ? ഈ ചോദ്യങ്ങള്‍ എന്നോട് ചോദിച്ചത് സ്വപ്നയുടെ അച്ഛന്‍ ആണ് . “എന്റെ ഓഫീസിനു മുന്നിലെ മരങ്ങള്‍ ചുണ്ടി അഭിമാനത്തോടെ എനിക്ക് പറയാം ഇതൊക്കെ ഞാനും എന്റെ സുഹൃത്തുക്കളും ചേര്‍ന്ന് നട്ടു പിടിപ്പിച്ചതാണ് എന്ന് .” പക്ഷെ നമ്മുക്ക് എത്ര പേര്ക്ക് അങ്ങനെ പറയാന്‍ ആവും ?
ആറ് ഏഴു സെന്റ് ഇന്റെ പരിമിതി ഉണ്ടിന്കിലും ഉണ്ണികുട്ടന്റെ ആദ്യ പിറന്നാള്‍ ദിവസം അവനെ കൊണ്ട് ഞങ്ങള്‍ ഒരു മാവ് വെപ്പിച്ചു . ‘എന്റെ മാവ് ,എന്റെ മാങ്ങാ ’എന്നൊരു ആത്മബന്ധം ഉണ്ണികുട്ടന് ആ മരത്തിനോട് ഉണ്ട് .അതൊരു ആന കാര്യവും ആണ് എനിക്ക്.
റോഡിനു വീതി കുട്ടി പിന്നീട് കെട്ടുന്ന നടപാതകള്‍ എങ്കിലും മരങ്ങള്‍ വെച്ച് പിടിപ്പിക്കാന്‍ പാകത്തിന് വീതി കുട്ടി ചെയ്തു കൂടെ?
ഹരിത കേരളം പോലുള്ള പരിപാടിക്കള്‍ക്ക് വേണ്ടത്ര പ്രചാരം കിട്ടാറില്ല.ഫോറസ്റ്റ് ഓഫീസ് മായി ബന്ധപെട്ടാല്‍ ക്യാപസ്സുകളില്‍ മരങ്ങള്‍ നട്ടു പിടിപ്പിക്കാന്‍ തൈകള്‍ കിട്ടും എന്ന് തന്നെ ആണ് എന്റെ വിശ്വാസം.ഹരിത കേരളം അതേ പോലെ യുള്ള ഒരു പരിപാടി ആണ്.
ഫ്ലാറ്റിനേയും അഞ്ചു സെന്‍റ് സ്ഥലത്തിനെയും ഒക്കെ ആശ്രയിച്ചു കഴിയുന്ന നമ്മുക്ക് നമ്മുടെ ഓഫീസില്‍ എങ്കിലും മരങ്ങള്‍ വെച്ച് പിടിപ്പിച്ചു കൂടെ?
Wednesday, June 10, 2009
Subscribe to:
Posts (Atom)