Monday, May 26, 2008

വീണ്ടും ഒരു പട്ടിക്കഥ

അഞ്ചു സെന്റിന്റെ ഞെരുങ്ങലില്‍ നിന്നും കുറച്ചധികം സെന്റുകളുടെ വിശാലതയിലേക്ക്‌ ആണ് ഞാന്‍ ഒരു കല്യാണം കഴിച്ചതിന്റെ പേരില്‍ എത്തി ചേര്‍ന്നത്‌ .വിശാലമായ പറമ്പ്,തൊഴുത്തില്‍ പശു പിന്നെ കോഴി ,ആടു, അടുത്തു അമ്പലം ,ആറ്...നല്ല സെറ്റപ്പ്.

'ബെസ്റ്റ്..അശ്വതി ..ബെസ്റ്റ് ' ഞാന്‍ മനസ്സില്‍ പറഞ്ഞു .

രംഗവീക്ഷണം നടത്തി എല്ലാ പെണ്ണ് കുട്ടികളെയും പോലെ പുര പുറത്തു കയറാന്‍ ഏണിയും തു‌ക്കാന്‍ ചു‌ലും അന്വേഷിച്ചു നടക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് പിന്നിലൊരു അപായ മണി.
'ഭൌ..ഭൌ '
തിരിഞ്ഞു നോക്കിയ ഞാന്‍ ഞെട്ടി .എന്റെ പകുതിയോളം വരുന്ന ഒരു കൂറ്റന്‍ പട്ടി.ഞാന്‍ അന്ന് വരെ കണ്ടു പരിച്ചയപെട്ടിട്ടുള്ള പട്ടി വര്‍ഗ്ഗം അല്‍സെഷന്‍ ,പോമരേരിയന്‍ , സദാ നാടന്‍ .ഈ മു‌ന്നിലും ഇവന്‍ പെടില്ല.ഇതു സാക്ഷാല്‍ ഗ്രേറ്റ്‌ ടേന്‍.

'നീന്താന്‍ കൊണ്ടുപോയതാ ' അനിയന്‍.

ഞാന്‍ ചിരിച്ചു എന്ന് വരുത്തി .എന്റെ മുഖത്തു ആദ്യം മഞ്ഞ ,പിന്നെ പച്ച,ഒടുവില്‍ ഓറഞ്ച് കലര്‍ന്ന ചുവപ്പ് ഇങ്ങനെ വിവിധ നിറങ്ങള്‍ മിന്നി മറഞ്ഞപ്പോള്‍ വന്നു‌ നാത്തുന്‍ ചോദ്യം .
'പേടിയാ അല്ലെ?'
'ഓ ഇല്ലാ ,പിന്നെ ഒരു ..' ഞാന്‍ വിക്കി .
'പേടിക്കണ്ട ,ടോമി കടിക്കില്ല '

എന്തിന് കടിക്കണം .കണ്ടാല്‍ തന്നെ ഒരു മാതിരി പെട്ടവരുടെ ജീവന്‍ പോകും.ആര്‍ക്കറിയാം ഏതെങ്കിലും ജ്യോത്സ്യന്‍ അശ്വതി നാളുകാരെ കടിച്ചു തുടങ്ങുന്നതാണ് നല്ലത് എന്ന് പറഞ്ഞിട്ടു , ഒരു അശ്വതി നാളുകാരിയെ കാത്തിരിക്കുകയായിരുന്നോ ഈ ടോമി എന്ന്.തമാശയല്ല.അങ്ങനെ ഒരു അനുഭവം എനിക്കുണ്ട്.

സംഭവം ഇങ്ങനെ.അടുത്ത വീട്ടിലെ മധുചെട്ടന്‍ ഒരു കട തുടങ്ങാന്‍ തീരുമാനിക്കുന്നു.കട വളര്‍ന്നു സൂപ്പര്‍ മാര്‍ക്കറ്റ്‌ ആയി സൂപ്പര്‍ മാര്‍ക്കറ്റ്‌ ബ്രാഞ്ചുകളായി വളര്‍ന്നു മധു ചേട്ടന്‍ വലിയൊരു ബിസിനസ്സ് മാഗനെട്ട് ആവാന്‍ എന്ത് വേണം എന്നറിയാന്‍ ഒരു ജ്യോത്സ്യനെ കാണുന്നു .ഉത്ഘാടനത്തിനു പറ്റിയ ദിവസത്തിനോടൊപ്പം ജ്യോത്സ്യന്‍ 'ഉത്‌ഘാടനം ഒരു അശ്വതി നക്ഷത്രക്കാരി ചെയ്യണം ' എന്ന് പറഞ്ഞതാണ്‌ കഥയുടെ ട്വിസ്റ്റ് .പേരും നാളും ഒന്നായത് കൊണ്ടു എന്റെ നാളിനെ കുറിച്ചു നാട്ടുക്കാര്‍ക്ക് ആര്‍ക്കും ഒരു സംശയവും ഇല്ല.അങ്ങനെ ഞാന്‍ ഉത്ഘാടകയായി.ചെറിയ ഒരു ആള്‍ക്കുട്ടം .ഉത്ഘാടക ഹാപ്പി യായി .

'ദൈവമേ ..എന്നെ നാണം കെടുത്തല്ലേ' എന്ന് പ്രാര്‍ത്ഥിച്ചു ഞാന്‍ വിളക്ക് കൊളുത്തി.തുടര്‍ന്നു ചായ,ലഡ്ഡു ...ആദ്യത്തെ ഒരു മാസം പടം ഹിറ്റ് ആയിരുന്നു.പിന്നെ..പിന്നെ..ഞാന്‍ പ്രത്യേകിച്ച് പറയണ്ടല്ലോ .മധുച്ചേട്ടന്‍ എന്നോട് അലോഗ്യം ഒന്നും കാണിചില്ലെങ്കിലും മധുചെട്ടനെ കാന്നുംപ്പോള്‍ എന്റെ ഉള്ളു ഒന്നു കാളി.'എന്തൊരു ഐശ്വര്യം ' എന്നായിരുക്കുമല്ലോ മധു ചേട്ടന്റെ മനസ്സില്‍ എന്ന് എനിക്ക് ഊഹിക്കാവുന്നതെ ഉള്ളു.അധികം താമസിക്കാതെ കട പു‌ട്ടി മധു ചേട്ടന്‍ ഗള്‍ഫില്‍ പോയി.പിന്നെ ഞാന്‍ ആ വഴി പോകുംപ്പോള്‍ എന്റെ 'ഐശ്വര്യത്തെ ' തിരിഞ്ഞു നോക്കാന്‍ ധൈര്യപെടാറില്ല.

എന്റെ ചിന്ത കാട് കയറി .ടോമി യെ കണ്ണുമടച്ചു വിശ്വസിക്കണ്ട .'ജാഗ്രതെ..'ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു.എന്റെ മനസ്സില്‍ യിരിപ്പ് അത്ര ശരിയല്ല എന്ന് ടോമി ക്കും മനസ്സിലായി എന്ന് തോന്നുന്നു. എന്റെ നിഴല്‍ കണ്ടാല്‍ പോലും ഒരേ കുര. കേള്‍ക്കുന്നവര്‍ക്ക് ഞാന്‍ അവിടെ നിന്നു കിണ്ടിയോ തൊട്ടിയോ ഏതാണ്ട് അടിച്ചുമാറ്റി കൊണ്ടു പോകുകയാണോ എന്ന് തോന്നുന്ന അവസ്ഥ .

ഞാന്‍ ഓഫീസ് യിലേക്ക് പോകാന്‍ വീട്ടില്‍ നിന്നും ഇറങ്ങുപ്പോള്‍ ഗേറ്റ് വരെ ടോമി യില്‍ നിന്നു സംരക്ഷിച്ചു എന്നെ കൊണ്ടു പോകാന്‍ ഒരു ബ്ലാക്ക് കാറ്റ് പ്രൊട്ടക്ഷന്‍ ഏര്പ്പെടുത്തി .തിരിച്ചു വരുംപ്പോള്‍ ഞാന്‍ ഗേറ്റിനു പുറത്തു തന്നെ നില്ക്കും ആരുടെയെന്കിലും തല വീടിനു പുറത്തു കാണുന്നത് വരെ. പിന്നെ ടോമി പരിസരത്തു ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തി വീട്ടിലേക്ക് ഒറ്റ ഓട്ടം.ഒരു വൈകിട്ട് ഗേറ്റിനു പുറത്തു നില്ക്കുന്ന എന്നെ ഗേറ്റിനു അകത്തു നില്ക്കുന്ന ടോമി പത്തു മിനിറ്റോളം കുരച്ചു വഴക്കു പറഞ്ഞ സംഭവം അച്ഛന്‍ അറിഞ്ഞപ്പോള്‍ പുതിയ നിയമം പാസ്സായി .
'അശ്വതി സ്ഥലത്തു ഇല്ലാത്തപ്പോള്‍ മാത്രം ടോമി യെ തുറന്നു വിട്ടാല്‍ മതി' ഉഗ്ര ശാസന.
ഞാന്‍ ലഡ്ഡു വിതരണം ചെയ്തു നിയമത്തെ അനുകൂലിച്ചു .ടോമി മുരണ്ടു.

പിന്നീട് അങ്ങോട്ട് എന്റെ തേര്‍വാഴ്ച ആയിരുന്നു.ചങ്ങലയില്‍ കിടക്കുന്നവനെ ആര്‍ക്കു പേടി?രാവിലെ ചെടികള്‍ക്ക് വെള്ളം ഒഴിക്കുന്നു, വൈകിട്ട് മുറ്റത്തിരുന്നു ചുമ്മാ കാറ്റു കൊള്ളുന്നു,വെറുതെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നു.ചുരുക്കത്തില്‍ ഞാന്‍ എന്റെ ഒഴിവ് സമയം മുഴുവന്‍ ടോമി യെ വെല്ലുവിളിച്ചു മുറ്റത്തു തന്നെയാക്കി .ടോമി ക്ക് കുറച്ചും മുരണ്ടും മടുത്തു.കുര നിറുത്തി എന്നെ കാണാത്തഭാവത്തില്‍ കിടന്നു തുടങ്ങി ടോമി.
'മുട്ടു മടക്കി...മുട്ടു മടക്കി...' ഞാന്‍ കു‌വി വിളിച്ചു.

ടോമി യുടെ കുര നിന്നതോടെ ഞാന്‍ വീണ്ടും ഉഷാറായി.ടോമി യെ തീരെ മൈന്‍ഡ് ചെയ്യാതിരിക്കുക എന്നതായി എന്റെ അടുത്ത പ്രയോഗം.രാവിലെ 'ഞാന്‍...ഒരു നരന്‍..(നീ വെറും പട്ടി എന്ന് വ്യംഗ്യം ) എന്ന് മു‌ളി പാട്ട് പാടി ഞാന്‍ ഓഫീസ് ഇലേക്കു പോയി.എന്റെ ബ്ലാക്ക് കാറ്റ് ആയി അപ്പോയിന്റ്‌ ചെയ്തിരുന്ന നാത്തുനു VRS കൊടുത്തു.

സിനിമ പണ്ടേ ഒരു ദൌര്‍ബല്യം .'മീശമാധവന്‍' സിനിമ കാണാന്‍ തീരുമാനിച്ച ദിവസം .ഓഫിസില്‍ നിന്നും അത്യാസന്ന നിലയില്‍ കിടക്കുന്ന ആര്‍ക്കോ രക്തം കൊടുക്കാന്‍ എന്നപോലെ ഞാന്‍ ഓടികിതച്ചു വീട്ടില്‍ എത്തി .ഗേറ്റ് കടന്നു വീട്ടിലേക്ക് പറക്കുപ്പോള്‍ പതിവു 'പോടാ പട്ടി..' നോട്ടം ടോമി യെ നോക്കാന്‍ കുടി മറന്നു ഞാന്‍ .മനസ്സില്‍ ദിലീപ്,കാവ്യാ മാധവന്‍,മീശ ഇതൊക്കെ നിറഞ്ഞു കവിഞ്ഞു കിടക്കുന്നു. പിന്നെയാ ടോമി. പെട്ടെന്ന് എന്നെ ഞെട്ടിച്ചു കൊണ്ടു ടോമി എന്റെ നേരെ കുറച്ചു ചാടി.ചങ്ങല അഴിഞ്ഞു കിടക്കുന്നത് ഞാന്‍ അപ്പോഴാണ് കണ്ടത്.വീട്ടില്‍ കയറാന്‍ ഇനിയും നാല് അഞ്ചു അടി കുടി .

ടോമി വില്ലന്‍ ചിരി ചിരിച്ചു. എന്റെ ജീവന്‍ പകുതി പോയി. സിനിമയിലെ ക്ലൈമാക്സ് സീന്‍ പോലെ ടോമി മുന്നോട്ടു ഞാന്‍ പിന്നോട്ട്.ഞാന്‍ ഒടുവില്‍ മതിലില്‍ ഇടിച്ചു നിന്നു.ടോമി ഒറ്റ ചട്ടം.കടിച്ചു എന്ന് തന്നെ ഞാന്‍ ഉറപ്പിച്ചു.പക്ഷെ അവന്‍ മുന്‍വശത്തെ രണ്ടു കാലും (അതോ കൈയോ?) എന്റെ അപ്പുറത്തും ഇപ്പുറത്തും ആയി വെച്ചു. തുറന്ന വായ് എന്റെ നേരെ.ഉഗ്രന്‍ കുര.നിലവിളിക്കാന്‍ എന്നെ വെല്ലാന്‍ ആരുമില്ല.മാന്‍...അഭിമാന്‍... ഒക്കെ മറന്നു ഞാന്‍ കാറി.ടോമി ഇപ്പൊ കടിക്കാം, അല്ലെന്കില്‍ വേണ്ട രാഹു കാലം കഴിഞ്ഞു കടിക്കാം എന്നൊരു മട്ടില്‍.

ഞാന്‍ 'അമ്മേ ...അച്ഛാ..ചേച്ചി..' എന്നൊക്കെ കു‌വി വിളിച്ചു നോക്കി .അവരെല്ലാം പിന്നിലെ പറമ്പില്‍ നിന്നു കടുത്ത രാഷ്ട്രിയ സംവാദത്തില്‍ ഏര്‍പ്പെട്ടിരിക്കുക ആയിരിന്നു എന്ന് ഞാന്‍ എങ്ങനെ അറിയാന്‍.അപ്പോഴാണ് ഒരു കുട്ടച്ചിരി .മതിലിനപ്പുറത്ത് കുറെ കുട്ടിച്ചാത്തന്‍ തലകള്‍ .അപ്പുറത്തു ക്രിക്കറ്റ് കളിയ്ക്കാന്‍ വന്ന കുറെ പാവം ക്രുരന്‍മാര്‍ .അഞ്ചു മുതല്‍ പതിനഞ്ച് വയസ്സ് വരെ പ്രായമുള്ള ഒരു ടീം.അവരുടെ സന്തോഷം കുടി കണ്ടപ്പോള്‍ എനിക്ക് തുങിചാവാന്‍ തോന്നി.കുട്ടത്തില്‍ ഉള്ളൊരു പാവം ചാത്തന്‍ പോയി അമ്മയെ വിളിച്ചു കൊണ്ടു വന്നു.ടോമി ബന്ദിയാക്കി വെച്ചിരുന്ന എന്നെ അമ്മ വന്നു മോചിപ്പിച്ചു.മാനം കപ്പല് കയറിയത് ഓര്‍ത്തു എനിക്ക് കരച്ചില്‍ നിര്‍ത്താന്‍ പറ്റിയില്ല. എല്ലാവര്‍ക്കും ചിരി. സംഭവ സ്ഥലത്തു അച്ഛന്‍ വന്നപ്പോഴാണ് ഞാന്‍ ഒന്നു ആശ്വസിച്ചത്.അച്ഛന്‍ ചിരിക്കാരെ എല്ലാം നോക്കി കണ്ണുരുട്ടി.

'ഇനി ടോമി യെ പിന്നിലെ പറമ്പില്‍ കെട്ടിയാല്‍ മതി.രാത്രി മാത്രം തുറന്നു വിട്ടാല്‍ മതി.' അച്ഛന്‍ എന്നെ ആശ്വസിപ്പിച്ചു.

തുടര്‍ന്നു ടോമി ക്ക് ഒരു പട്ടികുടുണ്ടാക്കി.പിന്നിലെ പറമ്പില്‍ മാത്രം ടോമി ചുറ്റി തിരിയാനും തുടങ്ങി. ഞങ്ങള്‍ നേരില്‍ കാണുന്ന സന്ദര്‍ഭങ്ങള്‍ വിരളമായി.ഞാന്‍ ടോമി യെയും ടോമി എന്നെയും (?) മറന്നു.

എന്റെ കല്യാണം തീരുമാനിച്ചപ്പോള്‍ അമ്മ പറഞ്ഞ കാക്ക തൊള്ളായിരം ഉപദേശങ്ങളില്‍ ഒന്നു മാത്രം തലയില്‍ കയറി.
'ഭര്‍തൃ ഗ്രഹത്തില്‍ നല്ല കുട്ടി ആയിരിക്കണം.'

അക്ഷരം പ്രതി അതങ്ങു അനുസരിച്ച് ഞാന്‍ ഇന്നും നല്ല 'കുട്ടി'.
തെളിവ്‌ ?
ഓണക്കാലത്ത് അച്ഛന്റെ ഡയലോഗ് .'കുട്ടികള്‍ക്ക്‌ ഒക്കെ ഓണകോടി എടുക്കണം .പാര്‍വതി,ഉണ്ണികുട്ടന്‍,ഗൌരി,അശ്വതി...'പാര്‍വതി യ്ക്ക് വയസു ആറ്,ഉണ്ണി കുട്ടന് വയസ്സ് അഞ്ച്, ഗൌരി ക്ക് മുന്ന് ,കുറെ ഓണം കുടുതല്‍ ഉണ്ട ഈ അശ്വതി ക്ക്?

ഇതു കേട്ടു ഞാന്‍ ചിരിക്കണോ കരയണോ?

28 comments:

അശ്വതി/Aswathy said...

കുറച്ചു കാലം മുന്‍പ് ഞങ്ങളെ എല്ലാം വിട്ടു പോയ ടോമി യുടെ ഓര്‍മ്മയ്ക്ക് ...

റീവ് said...
This comment has been removed by the author.
റീവ് said...

നന്നായിരുന്നു അശ്വതി

തസ്കരവീരന്‍ said...

"ഞാന്‍...ഒരു നരന്‍..(നീ വെറും പട്ടി എന്ന് വ്യംഗ്യം )"
really funny...

Ranjith chemmad said...

'ബെസ്റ്റ്..അശ്വതി ..ബെസ്റ്റ്

Joker said...

"എന്തിന് കടിക്കണം .കണ്ടാല്‍ തന്നെ ഒരു മാതിരി പെട്ടവരുടെ ജീവന്‍ പോകും.ആര്‍ക്കറിയാം "

:)

koLLaam

keep it up

ശ്രീ said...

ഇത്തവണയും എഴുത്ത് അടിപൊളി!

"എന്തിന് കടിക്കണം .കണ്ടാല്‍ തന്നെ ഒരു മാതിരി പെട്ടവരുടെ ജീവന്‍ പോകും.ആര്‍ക്കറിയാം "
“ടോമി ഇപ്പൊ കടിക്കാം, അല്ലെന്കില്‍ വേണ്ട രാഹു കാലം കഴിഞ്ഞു കടിക്കാം എന്നൊരു മട്ടില്‍.”

രസകരമായ വിവരണം. എന്നാലും പാവം ടോമിയെ ഒന്നു മെരുക്കിയെടുത്ത് കമ്പനിയാക്കാന്‍ നോക്കാതെ....

എന്തായാലും ടോമി ഇല്ലാതായപ്പോഴെങ്കിലും അവനു വേണ്ടി ഒരു പോസ്റ്റിടാന്‍ തോന്നിയല്ലോ. :)

കൃഷ്‌ | krish said...

നല്ല ‘കുട്ടി’.
:)

Rare Rose said...

എന്നാലും ടോമിയുമായിട്ടു ഒന്നു കൂട്ടുകൂടി നോക്കായിരുന്നു... അശ്വതിയേക്കാളും വല്യ പേടിക്കാരിയാട്ടോ ഈ ഞാന്‍...എഴുത്തിന്റെ രീതി ഒരുപാടിഷ്ടായി....അവസാനത്തെ ഡയലോഗ് കേട്ടപ്പോള്‍ ചിരി വന്നു...കുട്ട്യോള്‍‍ ആയാല്‍ ഇങ്ങനെ വേണം.അമ്മയുടെ വാക്ക് അക്ഷരം പ്രതിയല്ലേ അനുസരിച്ചതു......:)

ഫസല്‍ said...

രസകരമായ വിവരണം, ചിരിച്ച് ചിരിച്ച് കണ്ണിലും വെള്ളംല്ലാ പൈപ്പിലും വെള്ളമില്ലാ എന്നു പറഞ്ഞതു പോലെയായി...
ആശംസകളോടെ

കാന്താരിക്കുട്ടി said...

അശ്വതി : ഒത്തിരി ഇഷ്ടപ്പെട്ടു..
രംഗവീക്ഷണം നടത്തി എല്ലാ പെണ്ണ് കുട്ടികളെയും പോലെ പുര പുറത്തു കയറാന്‍ ഏണിയും തു‌ക്കാന്‍ ചു‌ലും അന്വേഷിച്ചു നടക്കുകയായിരുന്നു ഞാന്‍.


അധികം താമസിക്കാതെ കട പു‌ട്ടി മധു ചേട്ടന്‍ ഗള്‍ഫില്‍ പോയി.പിന്നെ ഞാന്‍ ആ വഴി പോകുംപ്പോള്‍ എന്റെ 'ഐശ്വര്യത്തെ ' തിരിഞ്ഞു നോക്കാന്‍ ധൈര്യപെടാറില്ല.


ബെസ്റ്റ് അശ്വതീ ബെസ്റ്റ്..കൊള്ളാം ഇനിയും പോരട്ടെ പട്ടിക്കഥകള്‍ !!!1

കാന്താരിക്കുട്ടി said...

അശ്വതി : ഒത്തിരി ഇഷ്ടപ്പെട്ടു..
രംഗവീക്ഷണം നടത്തി എല്ലാ പെണ്ണ് കുട്ടികളെയും പോലെ പുര പുറത്തു കയറാന്‍ ഏണിയും തു‌ക്കാന്‍ ചു‌ലും അന്വേഷിച്ചു നടക്കുകയായിരുന്നു ഞാന്‍.


അധികം താമസിക്കാതെ കട പു‌ട്ടി മധു ചേട്ടന്‍ ഗള്‍ഫില്‍ പോയി.പിന്നെ ഞാന്‍ ആ വഴി പോകുംപ്പോള്‍ എന്റെ 'ഐശ്വര്യത്തെ ' തിരിഞ്ഞു നോക്കാന്‍ ധൈര്യപെടാറില്ല.


ബെസ്റ്റ് അശ്വതീ ബെസ്റ്റ്..കൊള്ളാം ഇനിയും പോരട്ടെ പട്ടിക്കഥകള്‍ !!!1

പ്രവീണ്‍ ചമ്പക്കര said...

എന്റെ കല്യാണം തീരുമാനിച്ചപ്പോള്‍ അമ്മ പറഞ്ഞ കാക്ക തൊള്ളായിരം ഉപദേശങ്ങളില്‍ ഒന്നു മാത്രം തലയില്‍ കയറി.
'ഭര്‍തൃ ഗ്രഹത്തില്‍ നല്ല കുട്ടി ആയിരിക്കണം.'
അക്ഷരം പ്രതി അതങ്ങു അനുസരിച്ച് ഞാന്‍ ഇന്നും നല്ല 'കുട്ടി'.
കാരണം ആ ടോ‍മി ആണോ?

ശിവ said...

പാവം നായ....

കുഞ്ഞന്‍ said...

ഹഹ...

അശ്വതി നാളുകാരെക്കൊണ്ട് ഉത്ഘാടനം ചെയ്യുന്നത് വളരെ നല്ലതാണല്ലെ..

ആ ടോമിക്ക് വേണ്ടി ഞാന്‍ ഒരു മിനിറ്റ് മൌനം ആചരിക്കുന്നു.

അശ്വതി..അശ്വതികുട്ടി...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ബെസ്റ്റ്കണ്ണാബെസ്റ്റ്..
..
ഭാഷയാണ് പ്രധാനം അത് നന്നായിട്ടുണ്ട്.. എന്ത് എഴുതുന്നു എന്നതിലല്ലഎഴുതൂ ഇനിയും ഗുഡ്.

ഹരീഷ് തൊടുപുഴ said...

പാവം പട്ടി, അതു കൂട്ടു കൂടാ‍ന്‍ വന്നതായിരിക്കും....അശ്വതിയോ, ആ പാവത്തിനെ അവഗണിച്ചു നടന്നില്ലെ

Aadityan said...

ഓഹോ പിന്നെയും ഒരു നായ പുരാനമോ ? ജുലി യുടെ ആവര്‍ത്തനം ആക്കും എന്നാണ് കരുതിയത് .പക്ഷെ ഉഗ്രന്‍ ആയിതുണ്ട് . ചില പ്രയോഗങ്ങള്‍ നന്നയിതുണ്ട് .കീപ്‌ ഇറ്റ്‌ അപ് ആന്‍ഡ്‌ ഓള്‍ ദ ബെസ്റ്റ് !!

Areekkodan | അരീക്കോടന്‍ said...

രസകരമായ വിവരണം...

lakshmy said...

ഈ ബ്ലോഗില്‍ ഞാന്‍ ആദ്യമാ. ഒരുപാടിഷ്ടമായി ഈ എഴുത്ത്. ശരിക്കും രസിപ്പിച്ചു. കുട്ടിയായിരിക്കുന്നതും മറ്റുള്ളവര്‍ നമ്മെ അങ്ങിനെ കാണുന്നതും ഒരു ഭാഗ്യമാ. മനസ്സില്‍ ബാല്യം കൊണ്ട് നടക്കാനാ എനിക്കിഷ്ടം. നാട്ടില്‍ ചെന്നാല്‍ എനിക്കുണ്ടൊരു കുട്ടിപ്പട്ടാളം. അവരുടെ കൂടെ ഒരു ‘കുട്ടി’യായി ഞാനും

നിഗൂഢഭൂമി said...

സംഭവം കൊള്ളാം.പരിഭവിക്കരുത്‌.ഭാഷ ഒന്നു കൂടി നന്നാക്കണം

അശ്വതി/Aswathy said...

റീവ്,തസ്കരവീരാ ,രഞ്ജിത്,ജോക്കര്‍ ,നന്ദി...
ശ്രീ..ടോമി എന്നല്ല ഒരു പട്ടിയോടും കമ്പനിക്ക് ഞാനില്ല.പേടിയാന്നു...ഷമി..
കൃഷ്‌,റോസ്..നാള് പേരെ കൊണ്ടു 'നല്ല കുട്ടി' എന്ന് പറയിപ്പിക്കുക എന്നൊരു ഉദേശം കുടി ഈ പോസ്റ്റ് ഇന് ഉണ്ട്.നന്ദി...
ഫസല്‍ ,ആശംസകള്‍ക്ക് നന്ദി
കാന്താരികുട്ടി...ഇനിയും പട്ടി കഥയോ ?സോറി സ്റ്റോക്ക് ഔട്ട്.
പ്രവീണ്‍,ടോമി യല്ല കാരണക്കാരന്‍. ഞാന്‍ തന്നെ കാരണക്കാരി.എന്റെ ചില തല വിട്ട കളികള്‍ കണ്ടു ബുദ്ധി ഉറച്ചോ ഉറച്ചില്ലേ എന്നൊരു സംശയം എല്ലാവര്‍ക്കും.
ശിവ..ടോമി അത്ര പാവം ഒന്നും അല്ല .( അത് സ്ഥാപിക്കലലെ എന്റെ ഉദേശം )
കുഞ്ഞാ..അശ്വതി നാളുകാരെ മുഴുവന്‍ അടച്ചു ആക്ഷേപിക്കണ്ട .എന്റെ ഐശ്വര്യം ഇങ്ങനെ ആയി എന്നെ ഉള്ളു..
സജി..നന്ദി
ഹരിഷ്...ഒരിക്കലെങ്കിലും എന്നോട് ഒന്നു സ്നേഹത്തോടെ കുരച്ചലല്ലേ കൊള്ളാന്‍ ആണോ വളര്‍ത്താന്‍ ആണോ എന്ന് അറിയാന്‍ പറ്റു.
ആദിത്യന്‍, അരിക്കോടന്‍ ..നന്ദി..
ലക്ഷ്മി..നന്ദി..ചില സമയത്ത് കുഞ്ഞു കളിക്കുന്നത് കൊണ്ടു കുറെ ഉപദ്രവങ്ങളും ഉണ്ട്.
എങ്കിലും തനി സ്വഭാവം പുറതെടുക്കാതെ പറ്റില്ലലോ .
നിഗൂഢഭൂമി...നന്ദി...പിന്നെ ഭാഷ...'നീ എനിക്ക് പണ്ടു കത്ത് എഴുതുന്ന പോലെ അങ്ങ് എഴുത്.വേറൊന്നും ഓര്‍ത്തു തല പുകയ്ക്കണ്ട ..' എന്നാണ് ഏട്ടന്‍ ഉപദേശം. അത് കൊണ്ടു തന്നെ ഒന്നും ആലോചിക്കാതെ വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന മട്ടില്‍ ആണ് എന്റെ എഴുത്ത്.ഏതായാലും ഞാന്‍ ഒന്നു കടുകട്ടി യായി എഴുതാന്‍ ശ്രമിക്കാം.(വെറുതെ പറഞ്ഞതാനെ)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: നന്നായി.
കല്യാണത്തിനു മുൻപ് പട്ടിയെ ലോകത്തിൽ വച്ചേറ്റവും പേടിയുള്ള ആൾ ഞാനാണെന്നാ വിചാരിച്ചേ. പിന്നെ മനസ്സിലാ‍യി എനിക്കെന്തായാലും സെക്കന്റേ കിട്ടൂളൂ എന്ന്.

നന്ദകുമാര്‍ ഇളയത് സി പി said...

അച്ചു നന്നായിരിക്കുന്നുട്ടോ.

മുരളിക said...

'ബെസ്റ്റ്..അശ്വതി ..ബെസ്റ്റ്

തസ്കരവീരന്‍ said...

ഒരു പോസ്റ്റ് വായിച്ചു, പേരുകളെപ്പറ്റി; ഇഷ്ടവും ആയി - കമന്റ് ഇടാന്‍ വന്നപ്പോള്‍ പോസ്റ്റ് ഭും! Vanished!
ചാത്തന്‍ സേവ ഉണ്ടോ താങ്കള്‍ക്ക്?

Sureshkumar Punjhayil said...

Good... Best Wishes...!!!!

smitha adharsh said...

കൂടുതല്‍ ഒന്നും പറയാനില്ല. "കെട്ടിപ്പിടിച്ചൊരുമ്മ"