Monday, June 23, 2008

ഡ്രാക്കുളയും ഞാനും

കുട്ടിക്കാലത്ത് ഞാന്‍ കണ്ടിട്ടുള്ള സ്വപ്നങ്ങളില്‍ തിളങ്ങി നിന്നവന്‍ ആരായിരുന്നു? ചുവന്നു തിളങ്ങുന്ന കണ്ണുകളും കു‌ര്‍ത്ത പല്ലുകളും ഉള്ള ക്രുരന്‍.സംശയം വേണ്ട . അത് അവന്‍ തന്നെ. ബ്രൌണ്‍ സ്ട്രോക്കരുടെ ഓമന പുത്രന്‍ ഡ്രാക്കുള.

മു‌ന്നാം ക്ലാസ്സിലോ നാലാം ക്ലാസ്സിലോ പഠിക്കുമ്പോഴാണ് ഡ്രാക്കുള എന്റെ സ്വപ്നങ്ങളില്‍ ചേക്കേറിയത്.രാത്രി എനിക്ക് ഒരു പേടി സ്വപ്നമായി.കണ്ണടച്ചാല്‍ ഡ്രാക്കുള മുന്നില്‍.അക്കാലത്തു ഞങ്ങളുടെ വീട്ടില്‍ ഒരു ചിറ്റപ്പനും താമസം ഉണ്ടായിരുന്നു.അച്ഛന്റെ സഹോദരീ ഭര്‍ത്താവ്.കഥ പറച്ചിലിന്റെ ഒരു ആശാന്‍.രണ്ട ഹീറോകളെ പുള്ളിക്ക് ഉള്ളു .കായംകുളം കൊച്ചുണ്ണിയും കടമറ്റത്തു കത്തനാരും.ഇപ്പോള്‍ വിവധ സീരിയല്ലുകളിലായി രണ്ടു പേരും ഫേമസ് ആയി.
ഇതു കാലം കുറച്ചു പഴയതാണ്.ഞങ്ങളുടെ പ്രായത്തിലെ ആര്‍ക്കും ഇവരെ കുറിച്ചു വലിയ വിവരം ഇല്ല. പഠിക്കുന്നതോ ഒരു കോണ്‍വെന്റ് സ്കൂളില്‍.മിക്കി മൗസ് ആണ് അവിടെ ഹീറോ. അത് കൊണ്ടു ഞാനും ഏട്ടനും മാത്രമെ കഥ പറച്ചില്‍ കഴിഞ്ഞുള്ള ഡിസ്കഷനില്‍ പങ്കിടുക്കാന്‍ ഉണ്ടാവാറുള്ളു.ഞങ്ങള്‍ സാദാ യക്ഷികഥകള്‍ സിസ്റ്റര്‍ കേള്‍ക്കാതെ പറഞ്ഞു .കൈകഴുകാന്‍ ക്യൂ നില്‍ക്കുമ്പോള്‍ , സ്കൂളില്‍ നിന്നു തിരിച്ചു നടക്കുമ്പോള്‍ ഒക്കെ ഞങ്ങള്‍ ഈ കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ചു പറഞ്ഞു രസിച്ചു.

എന്ത് വന്നാലും എന്റെ അക്കാലത്തെ ഹീറോ ആയ ഏട്ടന്‍ രക്ഷിചോളും എന്നൊരു വിശ്വാസം എനിക്ക് അന്ന് ഉണ്ടായിരുന്നു.
'ഒരു പ്രശ്നമുണ്ട്.ഈ ഡ്രാക്കുളയുക്ക് നിഴലില്ല,പ്രതിഛായയുമില്ല.അതായത് തൊട്ടു പിന്നില്‍ നിന്നാലും അറിയില്ല.'ഏട്ടന്‍ മുന്‍കൂര്‍ ജാമ്യം എടുത്തു.

എന്റെ അവസാന ആശ്രയവും പോയി.ഡ്രാക്കുള വന്നാല്‍ എന്റെ കാര്യം കട്ടപൊക.
രാത്രി യാകുമ്പോള്‍ ഞാന്‍ അവിടെയും ഇവിടെയും കറങ്ങി നടക്കും.
ഇതിനൊന്നും ഉറക്കവും ഇല്ലേ?' എണ്ണ അമ്മയുടെ ചോദ്യം നടിക്കും.

തീരെ വിടുന്നില്ലെന്കില്‍ പഠിക്കുന്ന പുസ്തകം വരെ വായിച്ചു കളയും.'പഠിക്കണ്ട' എന്ന് ലോകത്ത് ഒരു അമ്മയും ഇതു വരെ പറഞ്ഞിട്ടില്ല എന്നൊരു ധൈര്യം എനിക്കുണ്ട്.സത്യം എനിക്കല്ല്ലേ അറിയൂ.കണ്ണടച്ചാല്‍ 70 മം സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുക അല്ലെ ഡ്രാക്കുള .
മിക്കവാറും സ്വപ്നങ്ങളില്‍ വീടായിരിക്കും ബാക്ക് ഗ്രൌണ്ട്.അമ്മയും ഞാനും ഏട്ടനും ഇരുന്നു സംസാരിക്കുന്നു.വരാന്തയില്‍ എന്തൊക്കെയോ കോലാഹലം.സ്വപ്നത്തിലും ബുദ്ധിമതി യായ എനിക്ക് മനസിലാവുന്നു...
വന്നല്ലോ ഡ്രാക്കുള.
ഞാനും ഏട്ടനും അടുക്കളയില്‍ നിന്നു വരാന്തയിലേക്ക്‌.ഡ്രാക്കുള അടുക്കളയുടെ അടുത്ത് എത്തി കഴിഞ്ഞു .പിന്നെ ഭീകരമായ യുദ്ധം.കുരിശു കാണിക്കുന്ന പരിപാടി എനിക്ക് എന്ന് അറിയില്ല.കൈയില്‍ കിട്ടുന്ന ഉള്ളി,നാരങ്ങ ,ഉരുളകിഴങ്ങ് ഇതൊക്കെ ഡ്രാക്കുള യുടെ നേരെ വലിച്ച് എറിഞ്ഞാണ് യുദ്ധം.യുദ്ധത്തിന്റെ ക്ലൈമാക്സ് ഇന് മുന്പേ ഞാന്‍ ഉണരും.ആശ്വാസം.അല്ലെങ്കില്‍ എന്നെയോ ഡ്രാക്കുള യെയോ രക്തത്തില്‍ കുളിച്ചു കാണേണ്ടി വന്നേനെ.

ആരെങ്കിലും ഒരേ സ്വപ്നം രണ്ടു തവണ കാണാറുണ്ടോ എന്നറിയില്ല. അങ്ങനെയും കണ്ടു ഞാന്‍ ഒന്നു.കഥാ പത്രങ്ങള്‍ ഒക്കെ പഴയത് തന്നെ. ഒളിച്ചു കളിക്കുന്ന ഞാനും ഏട്ടനും. ഒളിച്ചിരിക്കുന്ന ഏട്ടനെ കണ്ടുപിടിക്കാന്‍ ഓടുന്ന ഞാന്‍. പല ഉ‌ടുവഴി കളിലുടെയും ഓടി ഞാന്‍ ഒരു പഴയ വീട്ടിലെത്തുന്നു. കുറച്ചു ഉയരത്തിലാണ് വീട്. പടികള്‍ കയറി കഴിയുമ്പോള്‍ ഒരു മുറ്റം.മുറ്റത്തിന്റെ അറ്റത്ത്‌ ഒരു കിണര്‍.

മുറ്റം കടന്നു ഞാന്‍ വീട്ടിനടുത്ത് എത്തുമ്പോള്‍ പിന്നില്‍ ഒരു പൊട്ടിച്ചിരി.ഞെട്ടി തിരിഞ്ഞു നോക്കുമ്പോള്‍ താടി നീട്ടിയ മന്ത്രവാദി. മുന്നില്‍ തീകുണ്ഡം.കൈയില്‍ എല്ല്.മൊത്തത്തില്‍ ഒരു 'കുട്ടിച്ചാത്തന്‍ ' സെറ്റ് അപ്പ്.

'ഏട്ടനെ അന്വേഷിച്ചാണല്ലേ?അങ്ങോട്ട് നോകു" മന്ത്ര വാദിയുടെ അലര്‍ച്ച.
കുറച്ചകലെ ഏട്ടനെ തുണില്‍ കെട്ടി ഇട്ടിരിക്കുന്നു.
'ഹ ഹ ഹ 'മന്ത്രവാദി അട്ടഹാസിക്കുകയാണ്.
'ഇനി ആ കിണറ്റിന്‍ കരയിലേക്ക് നോക്ക്'
മന്ത്ര വാദി ചൂ ണ്ടിയ സ്ഥലത്തെക്ക് നോക്കിയ ഞാന്‍ ഞെട്ടി പ്പോയി.കിണറ്റിന്‍ കരയില്‍ ശാന്തരായി നിരനിരയായി ക്യു നില്ക്കുന്ന ഒന്നല്ല ,രണ്ടല്ല ഒരു പത്തിരുപതു ഡ്രാക്കുളമാര്‍ .എല്ലാവരും എന്റെ ഏട്ടനെ തിന്നാന്‍ കൈ കഴുകാന്‍ ക്യു നില്‍ക്കുക ആണ്.ആ ഷോട്ടോടെ ഞാന്‍ ഞെട്ടി ഉണരുന്നു. ഏത് വരെ ഡ്രാക്കുള രക്ടം കുടിച്ച കഥ അല്ലാതെ കൈ കഴുകി കുളിച്ചു കുട്ടപ്പനായി ഇരുന്നു മനുഷ്യനെ തിന്നുന്ന കഥ കേട്ടിട്ടില്ല എന്ന് എന്റെ സ്വപ്ന കഥ കേട്ട നാട്ടുക്കാര്‍.

ഈ മാതിരി ഡ്രാക്കുള ശല്യം മു‌ത്ത് മു‌ത്ത് ഉറങ്ങുന്നതിനു മുന്പുള്ള പ്രാര്‍ത്ഥന അഞ്ചു മിനിട്ടില്‍ നിന്നും അര മണിക്കുരാകി കൂട്ടി നോക്കി.ഒരു രക്ഷയുമില്ല.ഡ്രാക്കുള എന്റെ സ്വപ്ന കഥകളില്‍ ഹീറോ ആയി തുടര്‍ന്നു.

ആ ഇടയ്ക്ക് ആണ് ഏട്ടന്‍ എനിക്ക് ലൈബ്രറി യില്‍ നിന്നും നന്തനാരുടെ 'ഉണ്ണികുട്ടന്റെ ലോകം' കൊണ്ടു തന്നത്. ആ പുസ്തകം എനിക്ക് വിലയേറിയ രണ്ടു അറിവുകളാണ് തന്നത്.
ആദ്യത്തേത് 'അര്‍ജുനന്റെ പത്ത് പേരുകള്‍ പറഞ്ഞിട്ട് കിടന്നാല്‍ പേടിസ്വപ്നം കാണില്ല'
രണ്ടാമത്തത് 'വെണ്ണയും പഞ്ചസാരയും കുട്ടി കുഴച്ച് തിന്നാന്‍ നല്ല സ്വാദാണ് '.
രണ്ടും ഞാന്‍ അന്ന് തന്നെ പരിക്ഷിച്ചു നൂക്കി. ഗംഭീര വിജയം.അങ്ങനെ യാണ് ഞാന്‍ എന്റെ സ്വപ്നങ്ങളില്‍ നിന്നും ഡ്രാക്കുളയെ ഇറക്കി വിട്ടത്. അര്‍ജുനന്‍ കി ജയ്.....

പക്ഷെ സ്വപ്നങ്ങളില്‍ നിന്നൊരു മോചനം ? അത് ഉണ്ടാവില്ല എന്നാണ് തോന്നുന്നത്.ഈ അടുത്ത കാലത്തു എടുത്താല്‍ പൊങ്ങാത്ത ഒരു ഭാരം തലയില്‍ വന്നു വീണപ്പോള്‍ ഞാന്‍ ഒരു സ്വപ്നം കണ്ടു.ബാക്ക് ഗ്രൌണ്ട് ഓഫീസ്.ഒരു വലിയ കാത്സ്യം ഗുളിക്കയും പിടിച്ചിരിക്കുന്ന ഞാന്‍.ചുറ്റും ഡയറക്ടരും സഹപ്രവര്‍ത്തകരും.കാത്സ്യം ഗുളികയുടെ വലുപ്പം കണ്ടു പേടിച്ചു വിഴുങ്ങാന്‍ ബുദ്ധി മുട്ടുകയാണ് ഞാന്‍.
'സാധാരണ അശ്വതി ഗുളികയൊക്കെ വിഴുങ്ങരുണ്ട്.ഇതിപ്പോ വലിപ്പം കു‌ടുതല്‍ ആയതു കൊണ്ടാവും'എന്നൊക്കെ എന്നോട് സഹതപിക്കുന്നു ഉണ്ട് കൂടെയുള്ളവര്‍.
'ഗുളിക ഇടിച്ചു പൊടിച്ചു കഴിച്ചാലും പോരെ" എന്നായി ഞാന്‍.
"നോ, വിഴുങ്ങണം"ഡയരക്ടര്‍ .മുഖത്ത് പരിഹാസച്ചിരി.

കലാകൌമുദിയിലോക്കെ കാന്നുന്ന നമ്പൂതിരി ചിത്രത്തിലെ കേണല്‍ ഇന്റെ ഒരു മട്ടുണ്ടല്ലോ ഈ ഡയരക്ടര്‍ക്ക് എന്നപ്പോള്‍ ഞാന്‍ മനസ്സില്‍ ഓര്‍ക്കുന്നു.സ്വപനം കട്ട്.

ഇടയ്ക്ക് കാണുന്ന സ്വപ്നങ്ങളില്‍ ഞാന്‍ മറ്റാരോ ആണ്.കണ്ടിട്ടില്ലാത്ത നാടു, കണ്ടിട്ടില്ലാത്ത ആള്‍ക്കാര്‍.രാവിലെ ഞാന്‍ ഉഷാറാകും.ഒരു ജന്മത്തില്‍ തന്നെ പലരാവാനുള്ള മനുഷ്യന്റെ ആഗ്രഹമാണ് അവര്‍ മുടി നീട്ടി വളര്‍ത്തിയും മുടിയുടെ നീളം കുറച്ചും,പലമാതിരി കുപ്പായങ്ങള്‍ ഇട്ടും തീര്‍ക്കുന്നത് എന്ന് പ്രിയ .എ.എസ് എഴുതിയത് ഈ അവസരത്തില്‍ സ്മരിക്കാവുന്നതാണ്.

എങ്കിലും ഇപ്പോള്‍ എന്നെ കുഴയ്ക്കുന്ന പ്രശ്നം മറ്റൊന്നാണ്‌.ഈ ഗുളിക ഞാന്‍ വിഴുങ്ങണോ വേണ്ടയോ?

14 comments:

ഭക്ഷണപ്രിയന്‍ said...

എന്താ അശ്വതീ ഇടക്കെല്ലാം ഇത്ര സ്ഥലം വിട്ടിരിക്കുന്നെ ? പിന്നെ അശ്വതിയാണോ ഏഷ്യാനെറ്റിലെ കുട്ടിച്ചാത്തന്റെ കഥ എഴുതിയത്?

ശ്രീ said...

കുട്ടിക്കാലത്തെ ഭീകര സ്വപ്നങ്ങളെ പറ്റി രസകരമായി തന്നെ വിവരിച്ചിരിയ്ക്കുന്നു.
ഇതു പോലെ കുട്ടിക്കാലത്ത് ഞാന്‍ കണ്ട ഭീകരസ്വപ്നങ്ങളെ പറ്റി എഴുതാനിരുന്നാല്‍ എന്ന് എഴുതി തീരാനാണോ ആവോ?

ബ്രാം സ്റ്റോക്കറുടെ “ഡ്രാക്കുള” എനിയ്ക്കു വളരെ ഇഷ്ടപ്പെട്ട ഒരു നോവലാണ്; ഡ്രാക്കു അങ്കിളിനെ അത്രയ്ക്കങ്ങ് ഇഷ്ടമല്ലെങ്കിലും. ;)
എന്തായാലും ഒരുപാട് യക്ഷികളെയും മറ്റും സ്വപ്നത്തില്‍ പല തവണ കണ്ടു കണ്ട് വളരെയടുത്ത പരിചയമുണ്ടെങ്കിലും ഡ്രാക്കു അങ്കിള്‍ ഒരിയ്ക്കല്‍ പോലും സ്വപ്നത്തില്‍ വന്ന് എന്നെ പേടിപ്പിച്ചിട്ടില്ലാട്ടോ. പിന്നെ, എനിയ്ക്കും ഇതു പോലെ ഭീകര സ്വപ്നങ്ങളില്‍ ആകെയുള്ള കൂട്ട് എന്റെ ചേട്ടന്‍ തന്നെ ആയിരുന്നു. :)

എന്നാലും കൈ കഴുകി രക്തം കുടിയ്ക്കാന്‍ ക്യൂ നില്‍ക്കുന്ന ഡ്രാക്കുളയെ ആലോചിച്ചിട്ട് ചിരിച്ചു പോയി.

[പോസ്റ്റ് ഒന്നു കൂടെ എഡിറ്റു ചെയ്താല്‍ നന്നായിരിയ്ക്കും. ചില്ലറ അക്ഷരത്തെറ്റുകളും ഓരോ പാരഗ്രാഫുകള്‍ കഴിയുമ്പോഴുള്ള അകലക്കൂടുതലും ഒഴിവാക്കാം]

Aadityan said...

നീലകണ്ഠന്‍ പരമാര എഴുതിയ ഡ്രാക്കുള വിവര്‍ത്തനമാണ് ഞാന്‍ വായിച്ചിതുള്ളത്. (കുട്ടിയായിരിക്കുമ്പോള്‍ തന്നെ ) പേടിയൊക്കെ തോന്നിയിതുന്ടെങ്ങിലും സ്വപ്നം കണ്ടിട്ടില്ല .
പോസ്റ്റ് നന്നായിരുന്നു .ശകലം ദൃതി കുടിപോയോ എന്നൊരു സംശയം മാത്രം .പിന്നെ നല്ല സ്വപ്‌നങ്ങള്‍ ഒന്നും കാണാറില്ലേ ? (ലൈക്‌ ശാന്തമായ , മനോഹരമായ ...... മുതലായവ?)
ആ ഗുളിക വിഴുങ്ങിയോ എന്ന് പറഞ്ഞില്ല? എന്നിയും ഇനിയും എഴുതുക . ഓള്‍ ദ ബെസ്റ്റ്
കൈ കഴുകന്‍ ക്യൂ നില്‍ക്കുന്ന ഡ്രാക്കുള കല്ലക്ക്കി

Areekkodan | അരീക്കോടന്‍ said...

Good

ജിജ സുബ്രഹ്മണ്യൻ said...

ആദ്യത്തേത് 'അര്‍ജുനന്റെ പത്ത് പേരുകള്‍ പറഞ്ഞിട്ട് കിടന്നാല്‍ പേടിസ്വപ്നം കാണില്ല'
രണ്ടാമത്തത് 'വെണ്ണയും പഞ്ചസാരയും കുട്ടി കുഴച്ച് തിന്നാന്‍ നല്ല സ്വാദാണ് '.
രണ്ടും ഞാന്‍ അന്ന് തന്നെ പരിക്ഷിച്ചു നൂക്കി. ഗംഭീര വിജയം.അങ്ങനെ യാണ് ഞാന്‍ എന്റെ സ്വപ്നങ്ങളില്‍ നിന്നും ഡ്രാക്കുളയെ ഇറക്കി വിട്ടത്. അര്‍ജുനന്‍ കി ജയ്.....
പേടിച്ചു കിടക്കുമ്പോള്‍ പേടി മാറ്റാന്‍ ഞാന്‍ കാണുന്ന വഴിയും ഇതു തന്നെ..അശ്വതീ നന്നായി

സുവര്‍ണ്ണലത | SuvarnnaLatha said...

അശ്വതീ, 'ഡ്രാക്കുള'യും 'ഗുളിക'യും നന്നായിരുന്നു. ഇനിയും ഇതുപോലെ പേടിപ്പിക്കുന്നവയും പേടിപ്പിക്കാത്തതവയുമായ സ്വപ്നങ്ങളെ കുറിച്ചെഴുതുമെന്നു പ്രതീക്ഷിക്കുന്നു.

അശ്വതി/Aswathy said...

ഭക്ഷണ പ്രിയാ .... ഉദ്ഘാടനത്തിന് നന്ദി.ഒന്നു കുടി എഡിറ്റ് ചെയ്തിട്ടുണ്ട്. സത്യംമായിട്ടും ടി .വി.കുട്ടിച്ചാത്തനും ഞാനും ആയി ഒരു ബന്ധവും ഇല്ല.

ശ്രീ..നന്ദി.നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കാം.സ്വപ്നങളെ കുറിച്ചു എഴുതു‌. പണ്ടു ഹോസ്റ്റലില്‍ രാവിലെ ഒരു കട്ടന്‍ കാപ്പിയുമായി ഇരുന്നു സ്വപ്നകഥ പറഞ്ഞു കുട്ടുകാരെ വധിച്ചിരുന്നു ഞാന്‍.ഇപ്പൊ ആരും ഈ പായാരത്തിന് ഇരിന്നു തരാറില്ല.

ആദിത്യ..പാരമാര യുടെ പേരു കെട്ട് ഞാന്‍ സന്തുഷ്ട ആയി. പണ്ടു പബ്ലിക് ലൈബ്രറി യിലെ ഡിറ്റക്ടീവ് കഥ കള്‍ മുഴുവന്‍ പാരാമാര യുടെ വക ആയിരുന്നു.
നല്ല സ്വപ്നങ്ങള്‍ കാണാറുണ്ട്.അതും എഴുതണം എന്നുണ്ടായിരുന്നു.ആദിത്യന്‍ പറഞ്ഞതു പോലെ ഒരു ദൃതി കാരണം ....
ഈ അടുത്ത കാലത്തു കണ്ടത് ഇങ്ങനെ..ഞാനും ഏട്ടനും അച്ഛനും അമ്മയും ഒക്കെ പഴയ വീട്ടില്‍.ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയം.ഫ്രോക്ക് ഒക്കെ ഇട്ടിട്ടു . ഏട്ടനും നിക്കര്‍ ദാരി.പുറത്തു പോയ അച്ഛനെയും അമ്മയെയും കാത്തിരിക്കുന്ന ഞങ്ങള്‍.വെറുതെ അല്ല. വരുമ്പോ എന്തോ കൊണ്ടു വരാം എന്ന് വാഗ്ദാനം ഉണ്ടേ...
രാവിലെ എഴുനേറ്റപ്പോള്‍ കാലം കുറെ കഴിഞ്ഞു എന്ന് മനസിലായി. എങ്കിലും സന്തോഷം തോന്നി. പണ്ടത്തെ കാളിതിലേക്ക് കുറച്ചു നേരത്തിക്കെന്കിലും തിരിച്ചു പോകാന്‍ പറ്റിയ സന്തോഷം .

അരീക്കോടന്‍...നന്ദി
കാന്താരി കുട്ടി.നന്ദി..ആരോടും പറയണ്ട ..ശീലം പോലെ ഇപ്പോഴും ഞാന്‍ ഇതു പറയുന്നുണ്ട് .
സുവര്‍ണ്ണലത...രാത്രികള്‍ ഉള്ളടത്തോളം കാലം സ്വപ്നങ്ങളും തീരുന്നില്ല. എനിക്ക് ഇഷ്ട്ടമാണ് സ്വപ്നം കാണാന്‍.സുവര്‍ണ്ണ യ്ക്കോ?

അശ്വതി/Aswathy said...

ഇന്നിപ്പോ ആരും കത്തൊന്നും എഴുതാറില്ല. അത് കൊണ്ടു തന്നെ മറുപടിയും വേണ്ട.
എങ്കിലും നിങ്ങളുടെ കമന്റുകള്‍ക്കു മറുപടി എഴുതുംപ്പോള്‍ പണ്ടു കത്തുകള്‍ക്ക് മറുപടി എഴുതുന്ന സന്തോഷം ഉണ്ട്. എല്ലാവര്ക്കും ഒന്നു കുടി നന്ദി.

കൊച്ചുമുതലാളി said...

ഇതാ മറ്റൊരു ഡ്രാക്കുള കഥ...

ഭക്ഷണപ്രിയന്‍ said...

അശ്വതീ ആ കാത്സ്യം ഗുളികയും അശ്വതിയുടെ ഇപ്പോളത്തെ സ്തിതിയും തമ്മില്‍ വല്ല ബന്ധവുമുണ്ടോ. എന്താ കാത്സ്യം ഗുളിക വിഴുങ്ങാന്‍ അത്ര ബുദ്ധിമുട്ടുള്ള സാധനമാണോ

അശ്വതി/Aswathy said...

ഭക്ഷണ പ്രിയാ..ഒരു മാതിരി എല്ലാ വലിയ ഗുളികയും ഞാനും 'കട്ടിസ്' ആണ്. കണ്ടിട്ടുള്ളതില്‍ വലുത് കാത്സ്യം ഗുളികയും ആണ്.വേറെ കാര്യം ഒന്നും ഇല്ല.പിന്നെ സ്വപ്നത്തില്‍ ചോദ്യം ഇല്ല.

smitha adharsh said...

ദേ ,അശ്വതി,സെയിം പിനച്ച് തന്നു മേല് മുറിഞ്ഞു എന്ന് പറയരുത്...ഈ ഡ്രാകുള യും,സ്വപ്നവും എല്ലാം എനിക്കും അനുഭവങ്ങള്‍ തന്നെ....

nandakumar said...

'ഗുളിക ഇടിച്ചു പൊടിച്ചു കഴിച്ചാലും പോരെ"
"നോ, വിഴുങ്ങണം"

ഹഹഹഹ്

Unknown said...

കുട്ടികാലത്തെ ഡ്രാക്കുള സ്വപ്നങ്ങള്‍ വളരെ നന്നയി അവതരിപിചിരിക്കുന്നു.
ശെരിക്കും ഒരു കൊച്ചു കുട്ടി പറയുന്നത് പോലെ.
പിന്നെ സുളികൌടെ കാര്യം അത് വിഴുങാതെ പറ്റില്ലല്ലോ.........

വളരെ നന്നയിരിക്കുന്നു.
ചേച്ചിക്ക് ഭാവുകങള്‍