Thursday, July 9, 2009

വാഹനചരിതം-രണ്ടാം ഭാഗം

"ഒരു കാര്‍..."
ഇടയ്ക്കിടയ്ക്ക് അമ്മയ്ക്ക് ഇങ്ങനെ ഒരു ആഗ്രഹം തോന്നാറുണ്ടായിരുന്നു പണ്ട്.ചുമ്മാ ഒരു കാര്യവും ഇല്ലാതെ ലക്ഷങ്ങള്‍ ഒഴുക്കി കളയുന്നതില്‍ അച്ഛന് വലിയ താല്പര്യം ഇല്ലായിരുന്നു. എങ്കിലും മുറ്റത്ത്‌ ഒരു കാര്‍ കിടക്കുന്നത് ഒരു പത്രാസ്‌ അല്ലേ എന്നൊരു ചിന്ത ഉള്ളില്‍ എവിടെയോ ഉള്ളത് കൊണ്ട് അച്ഛനെ അമ്മയുടെ ഈ ആഗ്രഹം ആകെ ചിന്തകുഴപ്പത്തില്‍ ആക്കുക ആയിരുന്നു പതിവ്. പക്ഷെ മനസ്സില്‍ നക്ഷത്രാങ്കിത ശുഭ്ര പതാക ചുമ്മാ കിടന്നു പറന്നു കളിക്കുന്ന രണ്ടു കടുവ കുട്ടികള്‍ ഉള്ള വീടാണത് എന്ന് ഓര്‍ക്കണം.
ഞാനും ചേട്ടനും."ഈ ജാതി ബുര്‍ഷ്വ ആഗ്രഹത്തിന് കുട്ടു നില്‍ക്കരുത്" എന്നൊരു കൊടുങ്കാറ്റായി ഞങ്ങള്‍.
എല്ലാവരും കു‌ടി പുറത്തു പോകുന്നത് വല്ലപ്പോഴും.കൃത്യമായി പറഞ്ഞാല്‍ സ്കൂള്‍ തുറക്കുംപ്പോള്‍ പുതിയ കുട, ബാഗ് ഒക്കെ വാങ്ങാന്‍ ഒരു പോക്ക്‌ , ഓണാഘോഷത്തിന്റെ ഭാഗമായ ലൈറ്റ് കാണല് (വൈദ്യുതാ ലങ്ക്കാരം എന്ന് സര്‍ക്കാര്‍ ‍ ഭാഷ്യം) മറ്റൊരു പോക്ക്. ഇങ്ങനെ കൈവിരലുകളില്‍ ഒതുങ്ങുന്ന പോക്കുകള്‍ .പിന്നെ കാര്‍ പോയിട്ട് ഒരു സ്കു‌ടര്‍ പോലും ഓടിക്കില്ല എന്ന് ഭീഷ്മ ശപഥം എടുത്ത അച്ഛന്‍. ഈ വക കാര്യങ്ങള്‍ പരിഗണിച്ചു അമ്മയുടെ ഹര്‍ജി കീറി ചവിട്ടു കുട്ടയില്‍ ഇടണമെന്ന് ഞങ്ങള്‍ ഒരുമ്മിച്ചു ആവശ്യപ്പെട്ടു. ഒന്നിനെതിരെ രണ്ടു വോട്ടിനു ഞങ്ങള്‍ വിജയകൊടി പാറിച്ചു .
ഈ നാടകം കുറെ ആയപ്പോള്‍ അമ്മയും ആഗ്രഹം ഉപേക്ഷിച്ചു.
"നിനക്കൊന്നും വേണ്ടെങ്കില്‍ ‍ എനികെന്തിനാ കാര്‍?" എന്നായി അമ്മ.
"ഓ , സര്‍ക്കാര്‍ ലക്ഷങ്ങളുടെ വണ്ടി ഞങ്ങള്‍ക്ക് വേണ്ടി നിരത്തിലുടെ തേരാ പാരാ ഓടിക്കുന്നുണ്ട്.ഞങ്ങള്‍ക്കേ അത് മതി"ഞങ്ങള്‍ പ്രസ്താവിച്ചു.

ഞാന്‍ കണ്ണൂരില്‍ നിന്നും വിദ്യ 'അഭ്യാസം' കഴിഞ്ഞു മടങ്ങി പകുതി സര്‍ക്കാര്‍ സ്ഥാപനത്തില്‍(അര്‍ദ്ധസര്‍ക്കാര്‍ എന്നും വായിക്കാം) സോഫ്റ്റ്‌വെയര്‍ ഇപ്പൊ ഉണ്ടാക്കി കളയാം എന്നൊരു ഭാവത്തില്‍ പണിയെടുത്തു തുടങ്ങി .ഓഫീസ് ഇല്‍ നിന്ന് മടങ്ങി വന്നാല്‍ പിന്നെ ഒരു പണിയും ഇല്ല. ടി.വി. യുടെ മുന്നില്‍ തന്നെ തപസ്സ്.ദൂരദര്‍ശന്‍ മാത്രം മതി എന്നാ മറ്റൊരു കഥയില്ലാ വാശിയുടെ പേരില്‍ കേബിളും .ഇല്ല.ദൂരദര്‍ശന്‍ തന്നെ ശരണം.ഏഷ്യാനെറ്റ്‌ ന്യൂ സിന്റെ മഹത്വം അച്ഛന്‍ പറഞ്ഞു തുടങ്ങുപ്പോഴേ 'പത്രം വായനയുടെ പ്രസക്തി ഈ നുറ്റാണ്ടില്‍' കുറിച്ച് ഞങ്ങള്‍ വാചാലരാക്കും . ഞായറാഴ്ച രാവിലെ ആവുന്നത് തന്നെ രംഗോളി കാണാനാണ് എന്നായിരുന്നു ഞങ്ങളുടെ വിശ്വാസം.കാത്തിരുന്നു കാണുന്ന ബുധനാഴ്ച ചിത്രഹാര്‍ ‍ എവിടെ ?എപ്പോള്‍ ഓണ്‍ ചെയ്താലും സ്ക്രീനില്‍ തെളിയുന്ന ഏഷ്യാനെറ്റ്‌ സിനിമ പാട്ടുകള്‍ അവിടെ?"നോ comparison" ചേട്ടന്‍ ആകാശത്തേക്ക് നോക്കി.ടെറസ്സിലെ ആന്റിന ഞങ്ങളുടെ വീട്ടിലെ മാത്രം അപൂര്‍വ വസ്തു ആയി.
ആയിടെ ആണ് ഞങ്ങളുടെ വീട്ടിനടുത്ത് ഒരു ഡ്രൈവിംഗ് സ്കൂള്‍ തുടങ്ങുന്നത്."സ്ത്രീകള്‍ സ്ത്രീകള്‍ക്ക് വേണ്ടി മാത്രം" നടത്തുന്ന എന്നൊക്കെ ആയിരുന്നു പരസ്യം.അമ്പലതിനടുതായിരുന്നു ഡ്രൈവിംഗ് സ്കൂള്‍. പരസ്യം വന്നു ഒരു ആഴ്ചയ്ക്കകം അമ്പലപരിസരം ടു വീലരുക്കാരെ കൊണ്ട് നിറഞ്ഞു.കോളേജില്‍ പഠിക്കുന്ന പിള്ളേര്‍ മുതല്‍ നാളെയോ മറ്റന്നാളോ പെന്‍ഷനാവാന്‍ സാധ്യതയുള്ള വലിയമ്മമാര്‍ വരെ ടു വീലറില്‍ അഭ്യാസം തുടങ്ങി.ഡ്രൈവിംഗ് സ്കൂള്‍ ഉടമ കാര്‍ മാത്രമേ പഠിപ്പിക്കുന്നത്‌ കണ്ടിട്ടുള്ളു.എല്ലാ വിരലിലും മോതിരവും കൈയില്‍ നിറയെ വളകളും കഴുത്തില്‍ വലിയ ഒരു മാലയും ഒക്കെയായി ടീച്ചര്‍ ഒരു തമാശ കാഴ്ച ആയിരുന്നു.ഡ്രൈവിംഗ് സ്കൂളിലെ കാര്‍ വീട്ടിനു മുന്നിലുടെ അങ്ങോട്ടും ഇങ്ങോട്ടും ചീറി പാഞ്ഞു തുടങ്ങി . ഒരു ശനിയാഴ്ച ടി.വി യുടെ മുന്നില്‍ ഇരുന്നും കിടന്നും സിനിമ കാണുന്നതിനിടയില്‍ ആണ് എന്റെ തലയില്‍ ആപ്പിള്‍ വീണത്‌ ..
" എന്ത് കൊണ്ട് ഡ്രൈവിംഗ് പഠിച്ചു കുട? അതും ഒരു വിദ്യ തന്നെ അല്ലെ?"
അമ്മ സന്തുഷ്ടയായി.ഇന്നല്ലെങ്കില്‍ നാളെ നീയിതു പറയും എന്നെനിക്കു അറിയാമായിരുന്നു എന്നൊരു ഭാവം.ചേട്ടന്‍ ഞെട്ടി.'കരിങ്കാലി"
പക്ഷെ എനിക്ക് എന്റേതായ ന്യായങ്ങള്‍ ഉണ്ടായിരുന്നു( അതിന്നും എന്നും അങ്ങനെ തന്നെ .ഇതു പോക്രിതരത്തിനും ഒരു ന്യായം ഉണ്ട്)ഏതായാലും അച്ഛന്‍ എന്നെ അനുഗ്രഹിച്ചു ഡ്രൈവിംഗ് സ്കൂളില്‍ ചേര്‍ത്തു.
ആദ്യ ദിവസം തന്നെ സ്ടിയറിഗിനു പിന്നില്‍ ഇരിക്കുംപ്പോള്‍ എനിക്ക് അപാര കോന്‍ഫിടെന്‍സ് .ഞാന്‍ ഒരു ചില്ലറക്കാരി അല്ല.എല്ലാം പഠിച്ചു എന്നൊരു തോന്നല്‍.കുറച്ചു കഴിഞ്ഞപ്പോഴാണ് രണ്ടു ക്ലച്ചും രണ്ടു ആക്സില്ലെടരും രണ്ടു ബ്രെയ്ക്കും ഒക്കെ ഉള്ള ഒരു കാറിലാണ് ഞാന്‍ അഭ്യസിക്കുന്നത് എന്ന് എനിക്ക് മനസ്സില്‍ ആയതു.ഒക്കെ വേണ്ടത് പോലെ വേണ്ട സമയത്ത് ടീച്ചര്‍ ചെയ്യുന്നത് കൊണ്ടാണ് വല്യ തട്ടും മുട്ടും ഇല്ലാതെ വണ്ടി ഓടുന്നത്.ഏതായാലും ലൈസെന്‍സ് എന്നാ കടമ്പയും കഴിഞ്ഞപ്പോള്‍ ടീച്ചര്‍ ഗുഡ് ബൈ പറഞ്ഞു.വീണ്ടും അമ്മ കാര്‍ വാങ്ങാന്‍ അച്ഛനെ പ്രോഹത്സാഹിപ്പിച്ചു .ചേട്ടന്‍ തിരിഞ്ഞു തന്നെ നിന്നു.പക്ഷെ ഞാന്‍ കാലുമാരിയതോടെ ചേട്ടന്‍ ന്യുന പക്ഷം ആയി.ഒരു കൊച്ചു മാരുതി ൮വീട്ടില്‍ എത്തിയത് അങ്ങനെ ആണ്. സംഭവം കാര്യം ആയപ്പോള്‍ എന്റെ നില പരിങ്ങലില്‍ ആയി.
"പുതിയ വണ്ടി ഓടിക്കാന്‍ എനിക്ക് അത്ര കോന്‍ഫിടെന്‍സ് പോര" ഞാന്‍ മൊഴിഞ്ഞു .പഴയ സൈക്കിള്‍ കഥ ഓര്‍ത്തു അച്ഛന്‍ നെഞ്ചത്ത് കൈ വെച്ച്. ആകാശത്തേക്ക് നോക്കി .
സൈക്കിള്‍ പോലെ കണ്ണടയ്ക്കാന്‍ വയ്യല്ലോ.അച്ഛന്‍ എനിക്ക് പുതിയ ഒരു ഗുരുവിനെ കണ്ടെത്തി.വയസായ ഒരു അപ്പുപ്പന്‍."ഓ അവള്‍ക്കു ഡ്രൈവിംഗ് ഒക്കെ അറിയാം.ലൈസെന്‍സും ഉണ്ട്.പിന്നെ പുതിയ വണ്ടി ആയതു കൊണ്ട് ഒരു പരിഭ്രമം" അച്ഛന് എന്റെ മേല്‍ ഇത്ര വിശ്വാസം ഉണ്ട് എന്നറിഞ്ഞു എന്റെ കണ്ണ് രണ്ടും നിറഞ്ഞു.

വീണ്ടും യുദ്ധം.ടീച്ചറെ പോലെ അല്ല അപ്പുപ്പന്‍.നല്ല ഭാഷയിലെ സംസാരിക്കു. ഓഫീസ് വരെ അപ്പുപ്പന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച്. ഞാന്‍ കാര്‍ ഓടിക്കും.ആദ്യത്തെ ദിവസം ഞാന്‍ ഓഫീസില്‍ എത്തിയപ്പോള്‍ എല്ലാവരും വരുന്നതെ ഉള്ളു."നീയൊക്കെ കണ്ടോ എന്റെ പുതിയ ശകടം" എന്നാ മട്ടില്‍ ഞാന്‍ നീണ്ട ഹോണ്‍ മുഴക്കി വണ്ടി നിര്‍ത്തി ഇറങ്ങാനായി ഡോര്‍ തുറന്നു. വീണു കൈയില്‍ ഒരു അടി."ഹാന്‍ഡ്‌ ബ്രേക്ക്‌""ഫസ്റ്റ് ഗിയര്‍"എന്നൊക്കെ കുറെ ചോദ്യങ്ങളും.മാനം കപ്പല്‍ കയറി എന്ന് പറഞ്ഞാല്‍ മതിയല്ലോ.പിന്നെ അതൊരു പുത്തരി അല്ല എനിക്ക്.അധികം താമസിക്കാതെ ഞാനും എന്റെ മാരുതിയും തിരുന്തോരത്തൂടെ ഓടി തളര്‍ന്നു.
മെയിന്‍ റോഡിനരുക്കിലാണ് എന്റെ വീട്. വൈകുന്നേരം ൫5-5.30൦ സമയത്ത് റോഡ്‌ എന്നും ബ്ലോക്ക്‌.വേരെഒന്നുംമല്ല. ഞാന്‍ ഓഫീസില്‍ നിന്നും വീട്ടില്‍ എത്തുന്ന സമയം ആണത്.
"അഞ്ചര കഴിഞ്ഞു അത് വഴി പോയ മതി.ആ അശ്വതി ഓഫീസീന്ന് വരുന്ന സമയമാ അത്"എന്ന് നാട്ടുക്കാര് ഒരു സാധാരണ കാര്യം പോലെ പറഞ്ഞു തുടങ്ങി.
കാര്‍ റോഡില്‍ നിന്നും വീട്ടില്‍ ലേക്ക്‌ തിരിക്കാന്‍ ഒരു രണ്ടു നിമിഷം വൈകിയാല്‍ റോഡ്‌ മൊത്തം ബ്ലോക്കാവും.
കല്യാണത്തിന്റെ പേരില്‍ അച്ഛനും അമ്മയും കൂടെ എന്നെ നാട് കടത്തിയപ്പോള്‍ കാര്‍ അനാഥയായി.
"മോനെ രണ്ടു ദിവസം കൊണ്ട് ഞാന്‍ ഡ്രൈവിംഗ് പഠിപ്പിക്കാം"ചേട്ടന്റെ മുന്നില്‍ ഒരു മോഹന വാഗ്ദനം.
"വേണോ ?വേണ്ടയോ ? " എന്നൊക്കെ തിരിച്ചും മറിച്ചും ആലോചിച്ചു ഒടുവില്‍ "തീര്‍ച്ചയായും ഒരു മാറ്റം ആവശ്യം ആണ്" എന്നങ്ങു തീരുമാനിച്ചു ചേട്ടന്‍.അങ്ങനെ വീണ്ടും മാരുതി സനാഥയായി.വീട്ടില്‍ വണ്ടികളുടെ എണ്ണം കുടിയെന്കിലും ഇപ്പോഴും എന്റെ വണ്ടി ആ മാരുതി തന്നെ. ഞങളുടെ "മച്ചാ...മച്ചാ.." ബന്ധത്തിന് പത്ത് കൊല്ലം ആയിട്ടും ഒരു പോറല് പോലും ഏറ്റിട്ടില്ല .
***************************************************************
"അവധിക്കു എന്നെ ഒരിടത്തും കൊണ്ട് പോകുന്നില്ലേ?" എന്നൊരു ബഹളം ഉണ്ണികുട്ടന്റെ വക.
എന്നാ പിന്നെ 'വിസ്മയത്തിലേയ്ക്ക് ' ആയാലോ" എന്നൊരു ചിന്ത.
ബ്രെയിന്‍ ട്രൈനിനെ കുറിച്ചും കുടിവെള്ളം തുള്ളികളിച്ചു കളയുന്നതിനെ കുറിച്ചും വ്യാകുലപെട്ട ഒരു കോളേജ് കാലം ഉണ്ടായിരുന്നത് എനിക്കായിരുന്നോ?വിദേശികളായി മാറിയ എന്റെ പഴയ സഖാക്കള്‍ എന്ത്.
പറയുന്നു?
"കാലത്തിനു അനുസരിച്ച് മാറണം" തീര്‍ച്ചയായും മാറണം. വേണ്ടേ?

22 comments:

അശ്വതി/Aswathy said...

കാലത്തിനു അനുസരിച്ച് മാറണം" തീര്‍ച്ചയായും മാറണം. വേണ്ടേ?

ശ്രീ said...

അതു തീര്‍ച്ചയായും വേണം.

വാഹന ചരിതം കൊള്ളാം ട്ടോ.

(അടുത്തത് ഇനി പ്ലെയിന്‍ ആകുമോ? ;))

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കരിങ്കാലീ‍ീ‍ീ‍ീ, ആദ്യഭാഗങ്ങളൊക്കെ വായിച്ചപ്പോള്‍ അച്ഛനും അമ്മേം ആരാ മക്കളാരാ എന്നൊരു ചെറിയ കണ്‍ഫ്യൂഷം ഉണ്ടായിരുന്നു. അവസാനിച്ചപ്പോഴേക്കും മാറിക്കിട്ടി. അങ്ങനെ അവസാനം ചേട്ടനും കാലുമാറി അല്ലേ?

Anonymous said...

nice to read
unnikuttan

ഉഗാണ്ട രണ്ടാമന്‍ said...

:)

Aadityan said...

അങ്ങനെ അവസാനം എല്ലാവരും കരിങ്കാലികള്‍ ആയി മാറി അല്ലെ . പതിനെട്ടാം വയസില്‍ കമ്മ്യൂണിസ്റ്റ്‌ അകാതവര്‍ക്ക് ഹൃദയം ഇല്ല എന്നും മുപ്പതയിട്ടും അതില്‍ തുടരുന്നവര്‍ക്ക്‌ തലച്ചോറില്ല എന്നും എവിടെയോ വായിച്ചതു ഓര്‍ക്കുന്നു.Post was nice. keep it up

രഘുനാഥന്‍ said...

പോസ്റ്റ്‌ കൊള്ളാം വിപ്ലവാഭിവാദ്യങ്ങള്‍

Anil cheleri kumaran said...

കൊള്ളാം. പുരോഗതിയുണ്ട്.

കണ്ണനുണ്ണി said...

വാഹനപുരാണം കൊള്ളാം..... എന്തായാലും തിരോന്തോരം കാര് ഒത്തിരി സഹിച്ചു അല്ലെ ...

വയനാടന്‍ said...

വരികൾ നന്നയിരിക്കുന്നു. പ്രയോഗങ്ങളും

അരുണ്‍  said...

നന്നായിട്ടുണ്ട്...കാലത്തിന്റെ മാറ്റം അപാരം തന്നെ..

Ashly said...

തീര്‍ച്ചയായും വേണം!!!

Unknown said...
This comment has been removed by the author.
Kishore said...

ഞാന്‍ അശ്വതിയുടെ ബ്ലോഗ്‌ വായിച്ചു തുടങ്ങുന്നതെ ഉള്ളു . എങ്കിലും പറയട്ടെ. ബ്ലോഗ്‌ ലളിതം സുന്ദരം

Kishore said...

അശ്വതി , രാവിലെ തുടങ്ങിയതാ വായിക്കാന്‍ .
ഇപ്പൊ തീര്ന്നത്തെ ഉള്ളൂ . സംഭവം കലക്കി .
എന്താ പറയുക ഒരു നല്ല എഴുത്ത് വായിക്കുന്ന
അനുഭവം പോലെ ( ഒരു സാദാരണ വായനക്കാരന്‍
ആണ് ഞാന്‍ .എനിക്ക് കംപ്ലിമെന്റ്റ്‌ ഇങ്ങനെ ഒക്കയെ പറയാന്‍ അരിയൂ ) . പക്ഷെ എന്താ
നിര്‍ത്തിക്കളഞ്ഞത് . ഇനിയും എഴുത്തും എന്ന്
പ്രതീക്ഷിക്കുന്നു . എഴുതണം . എഴുതിയേ മതിയാകു .

Sureshkumar Punjhayil said...

Maattangal...!

Manoharam, Ashamsakal...!!!

ശ്രീ said...

ഇതെവിടെ പോയി? കുറേ നാളായല്ലോ ബൂലോകത്ത് കണ്ടിട്ട്?

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹായ്..വരാന്‍ കുറച്ചു വൈകി..
കലക്കീണ്ട്..ട്ടാ
ആ ഫോണ്ട് സൈസ് ഒന്നു കൂട്ടുമോ..
കണ്ണിന്റെ ക്ലച്ച് പോയി..

Unknown said...

ethhan thamasichhu vishathamaayi vaayikkam. aashamsakal

അശ്വതി said...

നമ്മള്‍ ഒരേ പേരുകാര്‍. കാര്‍ എനിക്കും വേണം എന്ന് തോന്നുന്നു.

അജേഷ് ചന്ദ്രന്‍ ബി സി said...

പിന്നേ തീര്‍ച്ചയായും മാറണം
പ്രത്യേകിച്ചും അവശ്യം നമ്മുടേതാകുമ്പോള്‍ ..
നല്ല എഴുത്ത്...

അപ്പൂപ്പന്‍ താടി. കോം said...

nice blog

ee site onnu visit cheyyaamo chechi

http://www.appooppanthaadi.com/