Saturday, March 22, 2008

ദ്രുതതാളങ്ങളുടെ ആശാട്ടി

"നീ എന്താ ബ്ലോഗ്ഗാത്തത് ?" എന്ന ചോദ്യത്തില്‍ നിന്നാണ് തുടക്കം .
"ബ്ലോഗ്ഗോ? ഞാനോ ?" ഞാന്‍ അന്തംവിട്ടു.
സ്ഐപ്പിലുടേ ഏട്ടന്റെ ലണ്ടന്‍ ശബ്ദം "ചുമ്മാ ബ്ലോഗ്ഗ് .നീ കൊടകര പുരാണം നോക്കിയിട്ടുണ്ടോ ?"
"ഇല്ലാ,മാതൃഭൂമി യില്‍ കണ്ടു"
" മോശം " വീണ്ടും ഏട്ടന്‍" ഇന്നാ ലിങ്ക്” ദേ വരുന്നു കൊടകരപുരാണം ലിങ്ക്.

മോശകാരി ആവരുതല്ലൊ. ഞാനും തുടങ്ങ്ങ്ങി" തുളസി യുടെ ഫോട്ടോബ്ലോഗ് ശ്രദ്ധിക്കാറുണ്ടൂ.മഴകവിത തുളസി എനിക്ക് അയച്ചു തരുകയും ചെയ്തു."
"ഫോട്ടോ വിട്, വീട് പാലുകാചിനു ആശാരി യുടെ മാത്രം പടം 10എണ്ണം നീ എടൂത്ത്ത് എനിക്ക് ഓര്‍മയുണ്ട്. ചോദിച്ചപ്പോള്‍ ദൂരെ എവിടെയോ നില്‍ക്കുന്ന എന്റെ കൈ, കാല്‍, തലയുടെ പിന്‍വശം എന്നിവ പല ഫൊട്ടൊകളീലായി നീ കാട്ടി തന്നതും നിന്റെ ഫൊട്ടൊ സെന്‍സീനു തെളിവായി എന്റെ കൈയില്‍ തന്നെ ഉണ്ട്. അത് കൊണ്ടു പൊന്നുമോള്‍ ഫോട്ടോബ്ലോഗ് ആസ്വദിച്ചാല്‍ മതി.കൈവൈക്കണ്ട. നീ എഴുതു"
“പേന എന്ന ആയുധം വഴങ്ങ്ങ്ങുമോ എന്നറിയില്ല.കമ്പ്യൂട്ടര്‍ ഇല്‍ തട്ടിമുട്ടി ജീവിക്കാന്‍ തുടങ്ങ്ങ്ങിയിട്ടു കാലംകുറെ ആയില്ലേ"
"വിഡ്ഢി!!,ബ്ലോഗ്ഗ്ഗീനു പേന വേണ്ട.കീബോര്‍ഡ് ധാരാളം"
"ഞാന്‍‍..."വീണ്ടും എളിമ
"ശരി , ഞാന്‍ ഒന്നു ആലോചിക്കട്ടെ.മലയാളം എഴുതിയിട്ട് തന്നെ കാലം കുറെ ആയി.എപ്പോള്‍ കത്ത് ഇല്ലല്ലോ.ഇമെയില്‍ തന്നെ അധീകം."
"ശരി കൃത്യമായി ആലോചിച്ചു പറ, അല്ലെകീല്‍ വേണ്ട അടുത്ത ആഴ്ച തന്നെ ആയികൊട്ടെ ആദ്യത്തെ പോസ്റ്റിംഗ്" ഏട്ടന്‍ നു ചിരി.
ഇനിക്കപ്പോ 'വൈകി ജനിച്ച കുഞ്ഞ്ഞ്ഞനുജനിലെ' ലുദ്ദ്മീള യെ ഓര്‍മ്മ് വന്നു.ഒരു റഷ്യന്‍ കഥ യാണു മേല്പറഞഞതു .10 വയസ്സുകാരേന്റെ(വൈകി ജനിച്ച കുഞ്ഞ്ഞ്ഞനുജന്റെ) ആര്‍ക്കിടെക്റ്റ്‌ ആയ ചേച്ചിയാണു ലുദ്ദ്മീള.ലുദ്ദ്മീള യ്ക്ക് അനുജനെ ജീവനാണ്.എന്നാല്‍ സാദാരണ ചേച്ചിമാരെ പോലെ കൊഞ്ചിക്കാനും പരസ്യമായി ഉമ്മ വൈക്കാനും അവര്‍ക്ക് അറിയില്ല. ചുരുക്ക്ത്തീല്‍ കണ്ണട വെച്ച കര്‍ക്കശകാരി. പരിക്ഷയ്ക്ക് മാര്‍ക്ക്‌ കുറയുമ്പോള്‍ തീര്‍ച്ചയായും അവര്‍ വഴക്കു പറഞ്ഞിരിക്കും.പക്ഷെ അടുത്ത ദിവസം തനെ ഒരു സമ്മാനം കൊണ്ടുവരുകയും ചെയ്യും.അതു ഒരു സമ്മാനം ആണെന്നു പറയാന്‍ അവര്‍ തീരെ ഇഷ്ട്ടപെട്ടിരുന്നില്ല.


"കണക്കു പഠിച്ചു ഒരു ഗണിത ശാസ്ത്ത്രഞന്‍ആവില്ല എന്നു നീ ഏതായാലും തെളിയിച്ചു കഴിഞുഞു.ഇതാ ഒരു ക്യാമറ.ഫോട്ടോഗ്രാഫി എങിലും പരീക്ഷിചു നോക്ദ്ക്ദ്" ഈ വഴിക്കാണ് അവരുടെ സമ്മാനം.
"ശരി. എങിലൊന്നു ബ്ലൊഗ്ഗി കളയാം എന്നൊരു ഉറച്ച(?) തീരുമാനം എടുത്തു ഞാന്‍.
വീണ്ടും പ്രശ്നം."എന്താണ് എഴുതുക? എന്തിനെ കുറിച്ചു?"
"എന്തും" സ്ക്യ്പേഉ അശരീരി വീണ്ടും.
മൊത്ത്ത്തില്‍ ഒരു തലയുംവാലുമില്ലാത്ത് വ്യക്തി ആണ് ഞാന്‍.അതുകൊണ്ട് തന്നെ ഒന്നില്‍ നിന്നു മറ്റൊന്നിലേയ്ക്ക്‌ എളുപ്പ്ത്തില്‍ ചാടി, വായിക്കുന്നവര്‍ക്ക് ഒന്നും മനസ്സിലാകത്ത് ഒരു ഉത്ത്രഡുനിക കഥ പോലെ ആകുമൊ ഈ ബ്ലോഗ് എനന സംശയം വേറെ.എങ്കിലും എഴുതുക തന്നെ.ബാക്കി വായിക്കുന്നവരുടെ വിധി.

ഝാന്‍സി റാണി ഗൌരിയെ കുറിച്ചു തന്നെ യാവട്ടെ ആദ്യം.ഏട്ടന്റെ ഒരേ ഒരു ചക്കിമോള്‍. എന്റെ കൊച്ചു പതിപ്പു എന്ന് ഞാന്‍ വെറുതെ സങ്കല്‍പ്പിക്കുന്ന് മുന്ന് വയസുക്കാരി.ഏട്ടന്റെ കണ്ണുരുട്ട്ലുലൂകള്‍ ഒഴിച്ചാല്‍ മറ്റൊന്നിനെയും കാര്യമായ പേടിയൊന്നും ഇല്ല സുന്ദരിക്ക്.ഉണ്ണിചേട്ടന്റെ കുഞ്ഞിപെങ്ങള്‍.ആളുകളെ സുഖിപ്പിക്ക് ലാണ്ണു മെയിന്‍ ഹോബി."ഉണ്ണിചേട്ടാ കുസ്രുതികുട്ടാ" എന്ന് ചേട്ടനെ,"അച്ഛന്റെ ചക്കിമോള്‍ അല്ലെ?"എന്ന് അവളുടെ അച്ഛനെ,"അമ്മേ, സോറി... ഞാനൊരു കൊച്ചുകുട്ടിയല്ലേ"" എന്ന തത്വാധീഷ്ഠീത ചോദ്യവുമായി അവളുടെ അമ്മയായ സുമയെ..അങ്ങനെ ആളും തരവും നോക്കി ഓരോരുത്തരോടും അവള്ക്ക് ഓരോ നംബരുണ്ടൂ.
അഞ്ചു നിമിഷം ഒരു സ്ഥലത്ത് ഇരിക്കാന്‍ മാത്രം പറയരുത്.സ്വതന്ത്രമായ ചല്നാത്മകതയിലാണു വിശ്വാസം.സാദാ ചലിച്ചു കൊണ്ടിരിക്കും.അല്ലെങ്കീല്‍ രണ്ടാം നിലയില്‍ നിന്നു ഇനി താഴെക്കു ചാടിയാലോ?" എന്ന് ഉറക്കെ ചിന്തിചു അപ്പൂപ്പന്റെബി പി കൂട്ടും."ദ്രുത താള ങ്ങളുടെ ആശാട്ടി" എന്നാണ്ണു ഞാന്‍ അവളെ വിളിക്കുക.അടിപൊളി പാട്ടുകള്‍ മാത്രം ഇഷ്ടം.പരസ്യ അടികിട്ടു ആണ് ആശാട്ടി. എക്ഷൊ കൊണ്ടു പാത്രം കഴുകണം, സ്വസ്ഥമായി ഉറങ്ങാന്‍ കുഞ്ഞിനു സ്നുഗ്ഗി കെട്ടണം.കറ പോകാന്‍ വാനിഷ്,മുടി വളരാന്‍ ധാത്രി തുടങ്ങി എന്തിന് ഏത് ബ്രാന്‍ഡ് എന്ന് കൃത്യമായി അറിയണമെങില്‍ അവളെ സമീപിചാല്‍ മതി.


നല്ലൊരു തോട്ടമുണ്ട് ഏട്ടന്റെ വീട്ടീല്‍, ഇപ്പോള്‍ ലണ്ടനില്‍ ആണെങ്ങില്ലും "എന്റെ കോവയ്യ്ക്യുടേ ഫോട്ടോ അയച്ചു തരണേ" എന്ന അഭയര്‍തന മാനിച്ച്‌ ചീര, കോവയ്ക്ക, പയര്‍ തുടങ്ങി എല്ലാ പച്ചക്ക് റി പടങ്ങളും ലണ്ടന്‍ ഇല്‍ എത്തി.അത് കണ്ടു സന്തുഷടി അടയുന്ന ലോകത്തിലെ ഒരേ ഒരു കമ്പ്യൂട്ടര്‍ പണിക്കാരന്‍ ഏട്ടന്‍ ആവും. ഗൌരി ഈ കൊവയ്ക്കയും പുളിന്ചിക്കയും ചൈനീസ് ഓറഞ്ച് ഉം ഒക്കെ ചെടിയില്‍ നിന്നു തന്നെ പറിച്ചു തിന്നു തന്റെ ബാല്യം വ്യത്യസ്തമായി ആഘൊഷിക്കുന്നു.


കതകു തുറന്നു പുറത്തേക്ക് ഓടുന്ന ഗൌരി. അവളോളം വലിപമുള്ള ചട്ടുകവും കൊണ്ടു പിന്നാലെ സുമ . ഗേറ്റ് തുറന്നു അകത്തെക്കു വരുമ്പോള്‍ ഈ കാഴ്ച കണ്ടു അന്ധാളീച്ചു നില്ക്കുന്ന ഞാന്‍. ഇതാണ് അവസാന ഷോട്ട്.
എങ്കീലും സംശയം ബാക്കി....ഇതു ഞാന്‍ തന്നെയല്ലേ???
നിറയെ അക്ഷരപിസക് .എന്ങിക്കില്ലും ഷമി ....ആദ്യ ബ്ലോഗ് അല്ലെ .....

11 comments:

ബഷീര്‍ വെള്ളറക്കാട്‌ said...

ആദ്യ കമന്റ്‌ ഇടുന്നവര്‍ ക്ക്‌ സമ്മാനമുണ്ടെങ്കില്‍ അയച്ചു തരണേ..

പിന്നെ ധൈര്യമായി ബ്ലോഗിക്കോളൂ..
ഭാവി, ഭൂതം, വര്‍ത്തമാനം ഉണ്ട്‌..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സ്വാഗതം സുഹൃത്തേ...

ASWATHY said...

എന്റെ ആദ്യ പൊട്ടത്തരം വായിച്ചതിനു ഒരു സമ്മാനം തീര്‍ച്ചയായും തരെണ്ടതാണ്...
അഭിപ്രായങ്ങള്‍ക്കു നന്ദി.

Rare Rose said...

അശ്വതീ..,ബൂലോഗത്തിലേക്കു സ്വാഗതം..ആദ്യ സൃഷ്ടി തന്നെ കൊള്ളാല്ലോ..വിശേഷങ്ങളൊക്കെ വായിക്കാന്‍ ബഹു രസം..പോസ്റ്റിന്റെ പേരും ഇഷ്ടായി ദ്രുതതാളങ്ങളുടെ ആശാട്ടി..അപ്പോള്‍ ചക്കിമോളെപ്പോലെ ദ്രുതതാളങ്ങളുടെ സംഗീതവുമായി ഈ ബൂലോഗത്തു നിറയൂ.:-)

അങ്കിള്‍ said...

ബൂലോഗത്തേക്ക്‌ സ്വാഗതം

ബ്ലോഗിംഗിനെപറ്റി എന്തെങ്കിലും കൂടുതല്‍ അറിയണമെന്നുണ്ടോ, ഒരു പോസ്റ്റ്‌ വഴി ബൂലോഗത്തോട്‌
ചോദിക്കൂ, പലരും നിങ്ങടെ സഹായത്തിനെത്തും. ഇതാ ഇതു പോലെ

Happy blogging!!

Anonymous said...

Nice one
-Unnikuttan

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

എന്തായാലും നാടിനെക്കുറിച്ചുള്ള ഓര്‍മ്മക്കള്‍ ലോകത്ത് എവിടെ പോയാലും ഒരാള്‍ക്കും മറക്കാന്‍ കഴിയുകയില്ല

അശ്വതി said...

റോസ്...അങ്കിള്‍....നന്ദി
അനൂപേ...പറഞ്ഞതു സത്യം.നാട്ടില്‍ നിന്നും പോകുംപ്പോള്‍ ആണ് നാടിന്റെ വില അറിയുന്നത്

colourful canvas said...

KOLLAM, GOOD....

Manoj said...

It’s been a while since I came across a writing style in Malayalam which doesn’t tax the brain. Yours’, for a change, has that ease. Maintain this simplicity and way to go with the blog .

പിരിക്കുട്ടി said...

hai achwathi........

swagatham.....
pinne iniyum ezhuthane.....

enikku link ayachuthanna bhakshana priyanu.........nandhi..