Tuesday, April 1, 2008

കാരണവര്‍

എല്ലാ കുട്ടികളെയും പോലെ വലിയ ഒരു കരച്ചിലിന്റെ അകന്പടിയോടെ ആണ് ഉണ്ണി ക്കുട്ടന്‍ ഞങ്ങള്ക്ക് ഇടയില്‍ വന്നത് .വര്‍ഷങ്ങള്‍ക്ക് ശേഷം പരിപാലിക്കാന്‍ കിട്ടുന്ന കുട്ടി എന്നത് കൊണ്ടു തന്നെ അന്തം വിട്ടു നില്‍കുന്ന എന്റെ അച്ഛനും അമ്മയും. ജനിച്ചു വീഴുന്ന കുട്ടിയുടെ അത്രയും നിസഹായനായ മറ്റൊരു വ്യക്തി ഇല്ല എന്ന് അന്നാണ് എനിക്ക് മനസില്ലായത്.
'എന്തിനായിരിക്കും കുട്ടി ഇത്രയും കരയുന്നത് ?' എന്നൊരു സഭ കൂടി ആലോചിച്ചു.
'വിശപ്പ്‌ തന്നെ ...' അമ്മ ഉറപ്പിച്ചു.
'മാര്‍ച്ച് മാസം അല്ലെ,ചൂടായിരിക്കും ' അച്ഛന്റെ വക.
'വയറുവേദന ആകാം' കുട്ടിയുടെ ഡോക്ടര്‍ അച്ഛന്റെ അഭിപ്രായം.
'എനിക്കൊന്നും അറിയില്ല ' എന്നൊരു വളളത്തീലും തൊടാതെ നിന്നു ഞാന്‍.
പാല്‍ പ്പൊടി വാങ്ങാന്‍ അമ്മ അച്ഛനെ ഏല്‍പ്പിച്ചു . പാല്‍ പൊടി വാങ്ങി വരുന്ന വഴി ഒരു ടേബിള്‍ ഫാന്‍ കൂടി വാങ്ങി അച്ഛന്‍.ഉണ്ണി കുട്ടന്റെ അച്ഛന്‍ ഉണ്ണികൃഷ്ണന്‍ സ്കാന്‍ ചെയ്യാന്‍ ഒരു ഡേറ്റ് ബുക്ക് ചെയ്തു.

'എല്ലാം എന്റെ പുറത്ത് തന്നെ വേണോ?' നിസഹായനായി ഉണ്ണി കുട്ടന്‍ എന്നെ നോക്കി.
പാല്‍ പൊടി പാല്‍ തുപ്പി കളഞ്ഞും ടേബിള്‍ ഫാന്‍ നിനെ നോക്കി വിറച്ചു കാണിച്ചും ഉണ്ണി കുട്ടന്‍ അപ്പുപ്പനെയും അമ്മുംമയെയും കളത്തിനു പുറത്താക്കി. തന്റെ ഒരേ ഒരു ആയുധം ആയ അലറി കരച്ചില്‍ പുറത്തെടുത്തു സ്കാന്‍ ചെയാന്‍ വന്ന ഡോക്ടര്‍ രെ വിരട്ടി. ചുരുക്കത്തില്‍ എല്ലാവരും ആയുധം വെച്ചു കീഴടങ്ങി. വിജയ ശ്രീ ലാളിതനായി ഉണ്ണി കുട്ടന്‍ തന്റെ കരച്ചില്‍ തുടര്‍ന്നു കൊണ്ടേ ഇരുന്നു.
കരഞ്ഞു കരഞ്ഞു മുന്ന് മാസം പ്രായം ആയപ്പോഴേക്കും എല്ലാവരും തളര്‍ന്നു എന്ന് ബോധ്യം വന്നപ്പോള്‍ 'ഇനി ഒന്നു ചിരിക്കാം ' എന്ന് ഒരു തീരു മാനം എടുത്തു ഉണ്ണി കുട്ടന്‍.
പിന്നെ എല്ലാം പെട്ടെന്നായി. 'കമരാം' 'നില്‍ക്കാം' 'നടക്കാം' 'സാം സാരിക്കാം ' എന്നൊക്കെ പെട്ടന്ന് പെട്ടന്നു തീരുമാനിച്ചു ഉണ്ണി കുട്ടന്‍ വീട്ടിലെ കാരണവരായത് അങ്ങനെ ആണ്.
അമ്മുമ്മ യുടെ പത്രം വായനയ്ക്ക് ഒപ്പം കുടി സുനാമി യെ കുറിച്ചു ഓര്‍ത്തു നെടുവീര്‍പിട്ടു ,കല്പന ചൌള യുടെ ഫോട്ടോ വെട്ടി പുസ്തകത്തില്‍ ഒട്ടിച്ചു, ഓ എന്‍ വി കവിത ചൊല്ലി, കല്യാണ സൌ ഗന്റികം പാടി അഭിനയിച്ചു ,.....
'പെട്രോള്‍ ഇന് വില കുടിയിട്ടും എന്നും കാര്‍ എടുക്കുന്നോ?' eന്ന ചോദ്യത്തില്‍ നിന്നും രക്ഷപെടാന്‍ ഞാന്‍ എന്നും ബസില്‍ ആകി യാത്ര.
'എന്നും സന്ധ്യ യ്ക്ക് വരുന്ന അമ്മ സന്ധ്യാ ദേവി ആണോ?' എന്ന് സംശയം ഉണ്ണി കുട്ടന് .
കാരണവറായി വിലസുന്ന ഈ ഉണ്ണി കുട്ടന്‍ തന്നെ ആണോ നിസഹായനായി അലറി കരഞ്ഞ കുഞ്ഞു ഉണ്ണി കുട്ടന്‍?
പക്ഷെ എപ്പോള്‍ ഞാന്‍ ചിന്തി ക്കുന്നത് മറ്റൊന്നാണ്‌ 'എന്നാണ് ഞാനും ഉണ്ണി കുട്ടന്റെ അത്രയും
വലുതാവുക? '

12 comments:

കണ്ണൂരാന്‍ - KANNURAN said...

ബൂലോകത്തേക്കു സ്വാഗതം.. കുട്ടിയായിരിക്കുന്നതല്ലെ നല്ലത്.

Aadityan said...

Nice one. kurachu cherutaipoyille ennoru samshayam.Keep writing.All the best

ശ്രീലാല്‍ said...

കുട്ടിക്കാരണവര്‍ നന്നായി. എഴുതണേ ഇനിയും.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എഴുതുക ഇനിയും...

ആശംസകള്‍

ഡി .പ്രദീപ് കുമാർ said...

ഇനിയും എഴുതുക;തെളിമയോടെ.വെറുതെ ദുരൂഹത ഉണ്ടാക്കി ശീലിക്കല്ലേ.

Unknown said...

കുട്ടി വീണ്ടും വീണ്ടും തളിര്‍ക്കട്ടെ പൂക്കള്‍

ശ്രീ said...

എഴുത്തു കൊള്ളാം... ഉണ്ണിക്കുട്ടന്‍ കാരണവരും.
:)

അശ്വതി/Aswathy said...

ഞാന്‍ ഇതൊക്കെ വായിച്ചു ആകെ സന്തോഷത്തിലാണ്‌ (മദ്യപിച്ച കുരങ്ങനെ പോലെ??)
ഇത്രയും പേര്‍ ഇതു വായിക്കും എന്ന് പ്രതിക്ഷിച്ചതല്ല
വളരെ നന്ദി.
തുടക്കമായത് കൊണ്ടുള്ള പ്രശ്നങ്ങള്‍ ക്ഷമിക്കുമല്ലോ ...

ഹരിശ്രീ said...

'എന്നാണ് ഞാനും ഉണ്ണി കുട്ടന്റെ അത്രയും
വലുതാവുക? '


കൊള്ളാം....

നന്നായിരിയ്കുന്നു.ഉണ്ണിക്കുട്ടന്‍ -മിടുക്കനാണല്ലോ...

ആശംസകള്‍...

:)

ഭ്രാന്തനച്ചൂസ് said...

മനസ്സില്‍ ഉണ്ണിക്കുട്ടനേപ്പോലെ കുട്ടിത്തമുണ്ടെങ്കില്‍ ആര്‍ക്കും വലുതാകാം, ഇമ്മിണി വല്യ ചോദ്യങ്ങള്‍ ചോദിക്കാം.അതു കൊണ്ട് എപ്പോളും കുട്ടിയായിരിക്കുന്നതല്ലേ നല്ലത്. ഇനിയും എഴുതൂ......

അശ്വതി/Aswathy said...

ഹരിശ്രീ,നന്ദി
അചൂസിനോട് യോജിക്കുന്നു ...കുട്ടിയയിരിക്കുന്നത് തന്നെ ആണ് നല്ലത് ...

കാട്ടുപൂച്ച said...

വെറുതെയൊന്ന് എത്തിനോക്കി ; ചവറുകളുടെ ഗണത്തില് ഇടാന് തോന്നിയില്ല. മനസ്സിരുത്തി വായിച്ചതിനുശേഷം അപിപ്രായം എഴുതാം ...അഭിനന്ദനം