"ഈ പാവലിന്റെ ഫോട്ടോആരാ മുന്നില്‍ തന്നെ വെച്ചിരിക്കുന്നത്?"
ഞങ്ങളുടെ കല്യാണത്തിന്റെ ഫോട്ടോ ആല്‍ബം നോക്കി അച്ഛന് കലി തുള്ളി. എനിക്കൊന്നും മനസ്സിലായില്ല.അമ്മ എന്തൊക്കെയോ തട്ടുമുട്ടു ന്യായങ്ങള്‍ നിരത്തുന്നുണ്ട്.ഞാനും എത്തി വലിഞ്ഞു ആല്‍ബം ത്തിലേക്ക് നോക്കി.ഞങ്ങളുടെ അടുത്ത് കുറെ പേര് നില്ക്കുന്ന ഫോട്ടോ.ഇരുവശത്തും കസേരയില്‍ ചിലര്‍ .പിന്നില്‍ പുഞ്ചിരിച്ചു കൊണ്ടു മറ്റു ചിലര്‍.ആരെയും എനിക്ക് പരിചയമില്ല.എങ്കിലും എനിക്ക് എന്റെ പത്താം ക്ലാസ്സിലെ സ്കൂള്‍ ഫോട്ടോ ഓര്മ വന്നു.
എങ്കിലും പാവല്‍ ?
ഞാന്‍ സംശയ നിവാരണത്തിനായി അനിയത്തിയെ സമീപിച്ചു.
"ഓ, ഇത് പാവല്‍ ശശി ചേട്ടന് അല്ലെ?"
അര്‍ത്ഥം?
"സ്ഥലത്തെ പ്രധാന വെള്ളം .വെള്ളമടിച്ചാല്‍ പാവല്‍ പടര്‍ന്നു കയറുന്നത് പോലെ പടര്‍ന്നു പടര്‍ന്നു പോകുന്നത് കൊണ്ടു എല്ലാവരും അങ്ങേരെ അങ്ങനെയാണ് വിളിക്കുന്നത്" കണവന്റെ വക വിശദീകരണം .
എന്തൊരു കലാബോധം ഉള്ള പേരു. എനിക്ക് ഇഷ്ടപ്പെട്ടു. ഇടുകയാണെങ്കില്‍ എങ്ങനെ ഇടണം ഇരട്ടപേര്. പിന്നെ പിന്നെ എനിക്ക് മനസിലായി ഈ നാട്ടില്‍ 75% പേര്‍ക്കും ഇരട്ട പേരുണ്ട് . ആ പേരുകള്‍ അവരും നാട്ടുകാരും എന്തോ കുടുബപേര് പോലെ അംഗീകരിച്ചതും ആണ്.ആര്‍ക്കും പരാതി ഇല്ല. സ്ത്രീ ജന ബഹുമാനം നിറഞ്ഞു കവിയുന്ന നാടയത് കൊണ്ടാവും സ്ത്രീ ജനങ്ങള്‍ക്കാര്‍ക്കും ഇരട്ട പേരില്ല.എല്ലാം ആണ് വര്‍ഗത്തിനു.
പണ്ടേ ആകാശവാണി യിലെ കൌതുകവാര്‍ത്തകളുടെ ഒരു ആരാധിക ആയിരുന്നത് കൊണ്ടു ഞാന്‍ ഈ പേരുകളുടെ പുറത്തു ഗവേഷണം നടത്താന്‍ തീരുമാനിച്ചു. എന്റെ ഗവേഷണങ്ങളില്‍ ഉരുത്തിരിഞ്ഞ ചില പേരുകള്‍ ഇതാ...
വിഷം അനി - പറയുന്ന എല്ലാ കാര്യങ്ങളിലും എന്തെങ്കിലും പാര ആര്കെങ്കിലും വയ്ക്കുന്ന അനി.
കാളകുടം മനോജ് -ഗ്രേഡ് കുടിയ വിഷം
മരണം സുനില്‍ - മരണ വേഗത്തില്‍ ബൈക്കില്‍ പായുന്ന സുനില്‍
വയിറ്റിപപ്പടം-കല്യാണത്തിന്നു പപ്പടം കാചിയെന്നും കാച്ചിയ പപ്പടം അടിച്ച് മാറ്റുന്ന തത്രപാടില്‍ വയറു പൊള്ളി എന്നും കഥ .
തന്തല വെട്ടി-'താന്‍ തല വെട്ടി' എന്നതിന്റെ മറ്റൊരു രൂപം. ആരെയും വാചകമടിച്ചു (കത്തിയടിച്ചു) കൊല്ലും എന്നും സ്വന്തം തല വരെ വെട്ടും എന്നും ആക്ഷേപം.
ട്യുപ്പ് ശശി -പറയുന്നതെന്തും ട്യുപ്പ് (അഥവാ നുണ) എന്ന് നാട്ടുകാര്‍.
നടകാവല്‍ ദാമോദരന്‍ -സിമ്പിള്‍ ,അമ്പലത്തിലെ സെക്യൂരിറ്റി .
ടൌണ്‍ ശിവന് -പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തതു കൊണ്ടും ടൌണില്‍ തെക്കു വടക്കു നടക്കുന്നത് കൊണ്ടും ചാര്‍ത്തി കിട്ടിയ പേരു.
മാവേലി ഗോപന് - എവിടെയും എത്താമെന്നു വാക്കു കൊടുക്കുകയും പിന്നെ സൗകര്യം പോലെ മറക്കുകയും ചെയ്യുമെന്ന് വിശദീകരണം. (അതും മാവേലിയുമായി എന്ത് ബന്ധം എന്ന ചോദ്യത്തിന് എന്റെ കൈയില്‍ ഉത്തരമില്ല. )
മൂടന്‍ ശിവശങ്കരന്- പ്ലാമൂട് എന്ന വീട്ടു പേരാണ് ഈ ഹതഭാഗ്യനു വിനയായത്.
ബംഗാളി തങ്കപ്പന്- എന്തിനും ഏതിനും 'ബംഗാളില്‍ ആണെങ്കില്‍ ..' എന്നൊരു വകുപ്പുണ്ട് ഉണ്ട് കക്ഷിക്ക്.
കുരുവി പാച്ചന് -പഞ്ചായത്ത് ഇലക്ഷന് കുരുവി ചിഹ്നത്തില്‍ മത്സരിച്ചതാണ് ചെയ്ത തെറ്റു.
കൃഷ്ണ ക്ഷേത്രത്തിനു അടുത്ത് ആയതു കൊണ്ടാവും ഉണ്ണികൃഷ്ണന് മാരെ മുട്ടാതെ നടക്കാന്‍ വയ്യ എന്ന സ്ഥിതി യാണ്. തിരിച്ചറിയാന്‍ പിന്നെയും ഇരട്ട പേരുകളുടെ വക്കാലത്തു.മേടയില്‍ ഉണ്ണി,ലായത്തില്‍ ഉണ്ണി, മഠത്തില്‍ ഉണ്ണി,പോലീസ് ഉണ്ണി...നിരവധി അനവധി ഉണ്ണിമാര്‍.ആദ്യത്തെ മുന്നും വീട്ടു പേരാണ് .ആറടി പൊക്കമുള്ള പോലീസ് ഉണ്ണിയെ ഞാന്‍ ഇതു വരെ യുണിഫോമില്‍ കണ്ടിട്ടില്ല.
കാരണം?
പോലീസ് ഉണ്ണി പോലീസ് അല്ല എന്നത് കൊണ്ടു തന്നെ.
പിന്നെ പേരു?
പോലീസ് ഉണ്ണിയുടെ അച്ഛന് പോലീസ് ,ഭാവിയില്‍ ഉണ്ണി ഒരു പോലീസ് ആയേക്കാം എന്ന നാട്ടുകാരുടെ പ്രതീക്ഷ.,ഇതൊക്കെ ആണ് ആ പേരിനു പിന്നില്‍.ഭീമന് ചന്ദ്രന് ഇന്റെ അനുജന് നകുലന് വേണു ആകുന്നതു സ്വാഭാവികം .
എന്ത് കൊണ്ടു അര്ജുനന് വേണു ആയില്ല?
അങ്ങനെ കേമാനാവാനല്ലലോ ആരും ഇരട്ട പേരിടുന്നത്.
ഇനിയും കാരണമരിയാത്ത പേരുകള്‍ അനേകം .
ശിഖാമണി,പാച്ചന് പണിക്കര്‍,ചുക്ക,മുക്കാന്‍ മാമ്മന്‍ ...ലിസ്റ്റ് വളരെ നീണ്ടതാണ്.
"അമ്പലത്തിലെ സമുഹ സദ്യ യ്ക്ക് എന്നും പറഞ്ഞു ആന വന്നു നമ്മുടെ ഉരുളി കൊണ്ടു പോയി' എന്ന് അമ്മ അച്ഛനോട് പരയുംപ്പോള്‍ ഇപ്പോള്‍ ഞാന്‍ ഞെട്ടാറില്ല .എനിക്കിപ്പോള്‍ അറിയാം ഭിമാകാരനായ ക്ഷേത്ര കമ്മിറ്റി ജീവനക്കാരനാണ് ആന ബാബു വെന്ന്.
"ചുക്ക ഉള്ളത് കൊണ്ടു പെട്ടെന്ന് സാധനം കിട്ടി" എന്നൊക്കെ ഞാനും പറഞ്ഞു തുടങ്ങി.
ഇങ്ങനെ ഒക്കെ തന്നെ അല്ലെ ഞാനും ഈ നാടിന്റെ ഭാഗ്മാകുന്നത്?
Friday, June 13, 2008
Subscribe to:
Post Comments (Atom)
15 comments:
ശ്രീ said...
ഹ ഹ. വിളിപ്പേരു കഥകള്‍ കൊള്ളാം. അപ്പോ ആദ്യത്തെ തേങ്ങാ എന്റെ വക.
“ഠേ!”
“ആറടി പൊക്കമുള്ള പോലീസ് ഉണ്ണിയെ ഞാന്‍ ഇതു വരെ യുണിഫോമില്‍ കണ്ടിട്ടില്ല.
കാരണം?
പോലീസ് ഉണ്ണി പോലീസ് അല്ല എന്നത് കൊണ്ടു തന്നെ.”
“ഭീമന് ചന്ദ്രന് ഇന്റെ അനുജന് നകുലന് വേണു ആകുന്നതു സ്വാഭാവികം .എന്ത് കൊണ്ടു അര്ജുനന് വേണു ആയില്ല?അങ്ങനെ കേമനാവാനല്ലലോ ആരും ഇരട്ട പേരിടുന്നത്.”
ഇങ്ങനെ ചില ഭാഗങ്ങള്‍ ചിരിപ്പിച്ചു. ന്നാലും ഓരോരുത്തരെയായി കുറച്ചു കൂടി വിശദീകരിച്ചിരുന്നെങ്കില്‍ കുറേക്കൂടി രസകരമായേനെ എന്നു തോന്നുന്നു.
മനുവേട്ടനും രാജ് മാഷും ഇതേ ഗവേഷണം കഴിഞ്ഞതേയുള്ളൂ.
:)
June 10, 2008 8:56 PM
കുഞ്ഞന്‍ said...
ഹഹ..
ഇരട്ടപ്പേരുകള്‍ എല്ലാനാട്ടിലുണ്ടെങ്കിലും മിയ്ക്കവരും അതിന്റെ പിന്നിലുള്ള കഥകള്‍ മനസ്സിലാക്കിയല്ല അത് വിളിക്കുന്നത്. എനിക്കുതോന്നുന്നത് സ്കൂള്‍ ജീവിതത്തിലാണ് ഏറ്റവും കൂടുതല്‍ ഇരട്ടപ്പേരുകള്‍ സൃഷ്ടിക്കപ്പെടുന്നെതെന്നാണ്.
അശ്വതിയുടെ ഇരട്ടപ്പേരുകൂടി പറയാമായിരുന്നു..!
ഓ.ടോ. ശബരിമലയില്‍ തേങ്ങ ലേലം പിടിക്കുന്നത് നമ്മുടെ ശ്രീ കുട്ടനാണെന്നു തോന്നുന്നു.. എന്തോരം തേങ്ങയാ.. കൊള്ള ലാഭത്തിനല്ലെ തേങ്ങ ലേലത്തില്‍ പിടിക്കുന്നത്..!
June 10, 2008 9:34 PM
പൊറാടത്ത് said...
കലക്കി അശ്വതീ.. നല്ല ഗവേഷണം.. രസിച്ചു..
പിന്നെ, “ഈ നാട്ടില്‍ 75% പേര്‍ക്കും ഇരട്ട പേരുണ്ട്.........സ്ത്രീ ജനങ്ങള്‍ക്കാര്‍ക്കും ഇരട്ട പേരില്ല.എല്ലാം ആണ് വര്‍ഗത്തിനു...“
ഇത് ഏതാ നാട്.. 75% ത്തിന് മേലെ ആണുങ്ങളുള്ള നാട്..!!??
കുഞ്ഞന്‍ മാഷേ.. അശ്വതീടെ ഇരട്ടപ്പേര് ചോദിയ്ക്കല്ലെ.. ഉണ്ടാവില്ല..!!
June 10, 2008 10:40 PM
Aadityan said...
പുതിയ പോസ്റ്റ് നന്നയിതുണ്ട് .പുതിയതായി ഒന്നും kananillalo എന്ന് വിചാരിച്ത്തെ ഉള്ളു .പോസ്റ്റിങ്ങ് വിഷയങ്ങളില്‍ ഇത് പോലെ ഉള്ള പുതുമയുള്ള വിസ്ജയങ്ങള് എന്നിയും കൊണ്ടു വരന് ശ്രമിക്കുക .(ശ്വന്ന പുരാണം രണ്ടു എണ്ണം ആയപ്പോള്‍ ടൈപ്പ് അകുകണോ എന്ന് സംശയം തോന്നിയിരുന്നു ).മലയാളം എഴുത്ത് വിചാരിക്കുന്ന പോലെ വഴാങ്ങുന്നില്ല (എന്നിക്) എങ്ങനെ ഒപ്പിക്കുന്നു?
ഓള് ദ ബെസ്റ്റ് .എന്നിയും യെഴുതന്ന്നെ
June 10, 2008 11:46 PM
ദേ എല്ലാരും കൂടിയെത്തി വലിഞ്ഞുമുറുക്കി കൊന്നു കളയോ?
വിളിപ്പേര് എല്ലാര്ക്കും ഇഷ്ടല്ലാട്ടോ? പിന്നെ വിളിക്കപ്പെടുന്നവന് പരിഹാസായി തോന്നുന്നത് വിളിച്ചൂടാന്നും ഉണ്ട്. മാപ്പ് പറയേണ്ടി വരും....
ഹ ഹ ഹ കലക്കി അശ്വതീ...വിളിപ്പേരുകള്‍ കൊള്ളാം..ഈ നാട്ടില്‍ തന്നെ അല്ലേ ഇപ്പോളും അശ്വതി..പുതിയ പേരു കിട്ടാതെ ശ്രദ്ധിക്കണേ...സാധാരണ സ്കൂളില്‍ മാഷന്മാര്ക്കും റ്റീച്ചര്മ്മാര്ക്കുമാണ് ഞങ്ങള്‍ ഇരട്ടപ്പേരു നല്‍കാറ്..വാലാട്ടി മേരി,ഒഴിച്ചില്‍ അന്നമ്മ,കോഴിക്കുഞ്ഞു,കൊച്ചെറുക്കന്,ഓന്തന്‍..ഇവയൊക്കെ അവയില്‍ ചിലതു മാത്രം..എന്തായാലും നാട്ടാരുടെ പേരുകള്‍ ശ്ശി പീടിച്ചിരിക്കണൂ ഹ ഹ ഹ
എല്ലാകാര്യ്ത്തിലും വീമ്പു പറയുന്ന “പൊങ്ങിയടി” ശശിച്ചേട്ടന്, നന്നായി മെലിഞ്ഞ “എത്യോപ്യന്‍ ശിശു” ബാബു (എത്യോപ്യയിലെ ക്ഷാമം ഓര്‍ക്കുക), സദാ പരിക്ഷീണനായി കാണപ്പെട്ടിരുന്ന പ്രൊഫസ്സര്‍ കഞ്ഞിപ്പൈലി എന്നിവരെ ഇത്തരുണത്തില്‍ സ്മരിക്കുന്നു.
ഏതു സമയവും ചാരയവും കുടിച്ച് ഫുള്‍ തണ്ണിയില് നടക്കുന്ന ഞങ്ങളുടെ ഗോപാലേട്ടന്റെ ഇരട്ടപ്പേര് 'താമര ഗോപാലന്' എന്നാണ് (താമര എപ്പോഴും വെള്ളത്തിലാണല്ലോ എന്നര്‍ത്ഥത്തില്‍) ഗോപാലേട്ടന് കേട്ടാലും കുഴപ്പമൊന്നുമില്ല, പക്ഷെ അദ്ധേഹവും ഒരാഴ്ച്ച പഴക്കമുള്ള ഒരു തെറി തിരിച്ച് വിളിക്കുമെന്ന് മാത്രം
ഇത്രയും മനോഹരമായി എഴുതുന്ന അശ്വതിയെ, അനിയത്തിയുടെ കഴിവ് കണ്ടറിഞ്ഞു ബ്ലോഗാന്‍ പ്രേരിപ്പിച്ച ആ ചേട്ടന് നമസ്കാരം. അക്ഷരത്തെറ്റ് കുറക്കാന്‍ എഴുതിക്കഴിഞ്ഞിട്ടു ക്ഷമയോടെ ഒരു പ്രൂഫ് വായന നടത്തി നോക്കൂ.
പിന്നെ ഈ വട്ടപ്പേര് ടോപ്പിക് ഞാന്‍ ഒരു പോസ്ടായിടാന് വിചാരിച്ചിരുന്നു. ജന്മനാലുള്ള മടി കാരണം ഇതു വരെ നടന്നില്ല. ഇപ്പോള്‍ അശ്വതിയെപോലെ എഴുതാന്‍ കഴിയില്ലെന്നുള്ള തിരിച്ചറിവ് വന്നതോടെ ആ ആശ ഉപേക്ഷിച്ചിരിക്കുന്നു.
തുടര്‍ന്നും എഴുതി ഈ ബൂലോഗം കീഴടക്കൂ
പിന്നെ അശ്വതീ എഞ്ചിനീയറിംഗ് കോളെജില്‍ വട്ടപ്പേരുകള്‍ ഒന്നുമില്ലായിരുന്നോ? അധ്യാപകരുടെയും കുട്ടികളുടെയും ചേര്‍ത്തുള്ള ഒരു വട്ടപ്പേര് പോസ്റ്റ് പ്രതീക്ഷിക്കുന്നു.
പെണ്ണുങ്ങള്‍ക്ക് കൂടി ഇരട്ടപ്പേരു വേണം എന്നതാണു എന്റ് അഭിപ്രായമെങ്കിലും ..ഞാന്‍ ആ അഭിപ്രായം ഇപ്പോള്‍ തന്നെ പിന് വലിച്ചു..
സ്കൂളില്‍ മിക്ക റ്റീച്ചര്‍മാര്‍ക്കും ഒരു പേരിടുക എന്നത് ഒരു കലാപരിപാടിയായിരുന്നു. അത് കോളേജ് ജീവിതം അവസാനിക്കുന്നത് വരെയും നീണ്ടു..
ചില ഇരട്ടപ്പേരുകള്‍ മാനസികമായി പ്രയാസമുണ്ടാക്കും .. സ്വന്തം ഇരട്ടപ്പേരു പറഞ്ഞ് പരിചയപ്പെടുത്തുന്ന ഒരു സുഹ്യത്തുണ്ടെനിക്ക്.. യു.എയില്‍ തന്നെ..ബ്ലോഗ് വായിക്കില്ലെന്ന് ഉറപ്പുള്ളതിനാല്‍ എഴുതാം..
ചിക്കന്‍ ( വേണ്ട പേരു എഴുതണ്ടേ.. അതാ എനിക്ക്നല്ലത് )
..
(ചെറുപ്പത്തില്‍ കോഴിയെ പിടിച്ച് മൊട്ടയിടാന്‍ നിര്‍ബന്ധിച്ചതിനാണു പുള്ളിക്ക് ഈ പേരു വീണതെന്ന് പറയുന്നു.. ഇവന് പറയുമ്പോള്‍ ആ കോഴിയെങ്ങിനെ മൊട്ട നല്‍കും അതും ഒരു പൂവന് കോഴി... ??
വെള്ളറക്കാട് ഒരു ടൈ ലര്‍ മുഹമ്മദ് കുട്ടിയ്ക്കയായിരുന്നു ഇരട്ടപ്പേരിടാന്‍ വിദഗ്ദന്..
അദ്ധേഹം ചിലര്‍ക്ക് നല്കിയ ഇരട്ട പ്പേരുകളില്‍ ചിലത്
ചീരടെല ( ചീരയുടെ ഇല ) ( ഒരു പെണ്ണിന്റെ ഇരട്ടപ്പേരു )
തൊള്ളായിരത്തഞ്ഞൂറ`്
കിണ്ണംകാച്ചി
ഡിസ്കോ
തവ്വ്
കൗജു
ഏഷ്യാഡ്
പോളീഷ്
എസ്.ഐ
ബേദാം മ്പര്‍
പൂച്ച
അവസാനിക്കുന്നില്ല ഈ നിര..
( ഈ പേരിന്റൊപ്പമുള്ള ആളുകളുടെ പേര് എന്റെ ആരോഗ്യം പ്രശ്നം കാരണം എഴുതുന്നില്ല )
അശ്വതിയുടെ ഇരട്ടപ്പേരു :??
ശ്വാന പുരാണം നന്നായി ആസ്വദിച്ചിരുന്നു :)
എന്നെ നാട്ടില്‍ എല്ലാവരും വിളിക്കുക
തങ്കന് എന്നാണ് എന്റെ തങ്കപെട്ട സ്വാഭവമായതുകൊണ്ടാകും
കൂട്ടുകാര്‍ അണ്ണെനുന്നു
ഇപ്പോ ബ്ലോഗില്‍ വിളിപേര്
കരാമേലപ്പന്,കൊണ്ടൊട്ടി മൂസ്സാ,
പിള്ളേച്ചന് തുടങ്ങിയ പേരുകള്‍
അശ്വതി എതായാലും ഈ പോസ്റ്റ് നന്നായി
അശ്വതീ ബഷീറിന്റെ കമന്റ് കണ്ടപ്പോള്‍ ഇരിപ്പുറക്കുന്നില്ല . എന്റെ നാട്ടിലെ കുറെ ഇരട്ടപേരുകള്‍ കൂടി കമന്റാമെന്നു വച്ചു.
ചൂടുപാള വലിയമ്മ.
മിടുക്കി വലിയമ്മ.
ആനമുട്ട വലിയമ്മ
ഡാകിനി അമ്മ
ലുട്ടാപ്പി
പനാമ
ഇന്റര്‍നെറ്റ്
പ്രെസ്സിംഗ്
മീനാമറിയാ (മീന്‍ അമറിയതാ)
കുംഭാണ്ടന്
മാത്തന്
കുരുവി
മൂട്ടതങ്കപ്പന്
കൂമ്പ്
ഗണപതി
പുഷ്ക്കരന്‍
അമ്മാവന്
ഹനുമാന്
സ്നേഹം
മുതലാളി
മോഴ- ഇപ്പോള്‍ ഇതവരുടെ കുടുംബ പേരാണു
പുഞ്ചിരി- അവരുടെ ഹോട്ടല്‍ ഈ പേരില്‍ തന്നെ അറിയപ്പെടുന്നു
തന്നെ
കൊട്ടില്
ചാണ്ടി
ഐ പി എസ് - പോലീസുകാരന്റെ മകന് പക്ഷേ പൂര്‍ണ രൂപം വേറെയാണ് കേട്ടോ. ഇവിടെ പറയാന്‍ പറ്റില്ല വേണെങ്കില്‍ ഊഹിച്ചെടുത്തോ.
നീര്‍കോലി
കോലുനാരായണന്
പുട്ടുകുറ്റി
മൂങ്ങ
തൊപ്പി
ഫോറിന്
സോമരാജാവ്
യൂത്ത്
ബോണ്ട
ചൂടുവട
എല്ലാത്തിനും പിന്നില്‍ കഥകളുണ്ട്. പക്ഷേ ഇപ്പോള്‍ സമയമില്ല
ശ്രീ...ഉദ്ഘാടനത്തിന് നന്ദി...ലിങ്കിനും...രണ്ടും വായിച്ചു.
എന്നെ ആരോഗ്യം (അങ്ങനെ ഒന്നുണ്ടോ എന്ന് അറിയില്ല) മോശമാക്കാന്‍ തന്നെയാണല്ലേ.കുടുതല്‍ വിശദീകരിച്ചാല്‍ എനിക്ക് പുറത്തു ഇറങ്ങി നടക്കാന്‍ പറ്റാതെ ആവും മാഷേ ...
കുഞ്ഞാ.. എനിക്ക് ഇരട്ട പേരില്ല.പെണ്‍കുട്ടികള്‍ക്ക് ഇരട്ട പേരില്ല എന്ന ജാമ്യം ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ ...
പൊറാടത്ത്..നന്ദി നല്ല വാക്കുകള്‍ക്ക് .ബുദ്ധി ഉണ്ട്. എനിക്ക് ഇരട്ട പേരില്ല എന്ന് കണ്ടുപിടിച്ചല്ലോ.
ആദിത്യാ...ഞാന്‍ ഒപ്പിക്കല്‍ ആണെന്ന് മനസിലായല്ലോ.പണ്ടത്തെക്കാള്‍ ഭേദമാണെന്ന് തോന്നുന്നു ഇപ്പോള്‍. വിഷയത്തെ കുറിച്ചു പറഞ്ഞതു ശ്രദ്ധിക്കാം.നന്ദി.
അഷറഫ്...പറഞ്ഞതൊക്കെ സത്യം.ഞാന്‍ ഇതൊന്നും വിളിക്കാറില്ല.എങ്കിലും എല്ലാവരും ഈ നാട്ടില്‍ ഇതങ്ങു അംഗീകരിച്ച മട്ടാണ്. അതാണ് എന്നെ അത്ഭുതപെടുത്തിയത്.
കാന്താരിക്കുട്ടി..നന്ദി..ഞാന്‍ ഈ നാട്ടില്‍ തന്നെ ഉണ്ട്.
അനോനി..നന്ദി..പേരുകള്‍ കൊള്ളാം.കഥകള്‍ ഉണ്ടോ ഇവയ്ക്ക് പിന്നില്‍.
ഫസല്‍.ഏതായാല്ലും ഇരട്ട പേരു വിളിച്ചു തെറി കേള്‍ക്കേണ്ട..താമര പേരു കൊള്ളാം .
ഭക്ഷണപ്രിയാ...ഏട്ടന്റെ വക പ്രത്യേക നന്ദി.(കേള്‍ക്കെടി കേള്‍ക്ക്..നിനക്കല്ലേ എന്നെ ഒരു വില ഇല്ലാത്തത് എന്നാണ് പറഞ്ഞതു ).പിന്നെ ഇരട്ട പേരുകളുടെ പോസ്റ്റ് വേണ്ട എന്ന് വെയ്ക്കണ്ട. എഴുതു...നീണ്ട ഒരു ലിസ്റ്റ് ഉണ്ടല്ലോ കൈയില്‍ .കണ്ണൂര്‍ കരോക്കെ എക്സ്ട്രാ ഡിസന്റ് ആയതു കൊണ്ടാണോ എന്നറിയില്ല എഞ്ചിനീയറിംഗ് കോളെജില്‍ ഇരട്ട പേരൊന്നും കേട്ടിട്ടില്ല. ഒരു തങ്കച്ചന് സര് റിനെ 'തങ്കു' എന്നും സുനില്‍കുമാര്‍ സാറിനെ 'സുക്കു' എന്നും വിളിച്ചത് മാത്രമെ ഉള്ളു. അത് എന്റെ സ്നേഹ കുടുതല്‍ കൊണ്ടാണെന്ന് മനസിലാക്കുക.
ബഷീര്‍..പെണ്ണുങ്ങള്‍ക്ക് ഇരട്ട പേരു വേണ്ട എന്നാണ് തോന്നുനത്.അവരാണ് ഇരട്ട പേരുകളെ വല്ലാതെ സീരിയസ് ആക്കി പൊട്ടി തെറിക്കുന്നതു.ബഷീര്‍ ഇന്റെ സുഹൃത്തിനെ പോലെ ഒരാള്‍ എന്റെ വീട്ടില്‍ തന്നെ ഉണ്ട്.എന്റെ ഭര്‍ത്താവ്.'മെഡിക്കല്‍ കോളേജില്‍ പഠിച്ച 'ചെന്നി' എന്ന് ചോദിച്ചാല്‍ മതി.ഉണ്ണികൃഷ്ണന് എന്നൊന്നും പറഞ്ഞാല്‍ അറിയില്ല' എന്ന് പറയുന്നതു ഞാന്‍ ഒരു നൂറു പ്രാവശ്യം കേട്ടിട്ടുണ്ട്.കഥ ചെന്നിത്തലയും ലീഡറും ആയി ബന്ധപ്പെട്ടത് .ഏതായാലും ടൈയിലരെ നമിച്ചിരിക്കുന്നു. എനിക്ക് ഇരട്ട പേരില്ല മാഷേ...
കിരണ്‍ നന്ദി..
അനൂപ്. കിടിലം.സ്വന്തം ഇരട്ട പേരു എഴുതിയ ധൈര്യം സമ്മതിച്ചിരിക്കുന്നു.
അണ്ണാ..നന്ദി.
തസ്കരവീരാ ..ഞാന്‍ ഈ scheduling പഠിക്കുന്നതിന്റെ ഭാഗമായാണ് പോസ്റ്റ് അപ്രതിക്ഷമായതും പിന്നെ പ്രതിക്ഷപെട്ടതും .ശമിക്ക്. നന്ദി..നല്ല വാക്കുകള്‍ക്ക്.
സൂപ്പര്‍ പോസ്റ്റ് അശ്വതീ..കലക്കി കേട്ടോ..പേരുകള്‍ എനിക്ക് ഇഷ്ടപ്പെട്ടു.ഏറ്റവും ഇഷ്ടമായത് ബംഗാളി തങ്കപ്പന്.ഞാന്‍ മൂപ്പരെ എന്റെ ഭര്‍ത്താവിന്റെ ചിലവില്‍ അങ്ങ് ദത്തെടുക്കാന്‍ തീരുമാനിച്ചു
ഈ ഇരട്ട പേരുകള്‍ ക്യാമ്പസ്സില്‍ അല്ലെ സദാരണയായി കാണാറുള്ളത്...
ചേച്ചിക്കും ഉണ്ടായിരുന്നില്ലേ ഒരു ചിന്ന ഇരട്റെ പേര്?
മിക്കവാറും വെള്ളമടിക്കുന്ന ഞങളുടെ ഒരു കൂട്ടുകാരന്റെ പേര് "താമര " എന്നായിരുന്നു.
എങ്ങനെ ഉണ്ട്? പുള്ളി മിക്കവാറും വെള്ളത്തില്‍ ആയിരിക്കും
അതേയ് കാന്താരി കുട്ടി ചേച്ചീടെ പോസ്റ്റ് കണ്ടപ്പോളാണ് ഞങളുടെ സ്കൂളിലെ ഇത്തരം ചില പേരുകള്‍ ഓര്‍ത്തു പോയത്. എല്ലാം teaching staffinte ആണ് കേട്ടോ.
അതില്‍ ചിലത്
തക്കാളി(ഇതു വരാനുണ്ടായ കാരണം ആര്‍ക്കും അറിയില്ല. ഒരുപാടു പഴകിയ പേരാണു. )
steal body (ഈ മസ്ഷിനു നല്ല മസ്സില്സ് ഉണ്ടായിരുന്നു )
ആപ്പ (കുറെ മുന്‍പ് ആ സ്കൂളില്‍ പഠിച്ചിരിരുന്ന ഈ മാഷിന്റെ കുടുംബകാരന് ഇയാളെ ആപ്പ (i think the meaning is uncle)എന്നാണത്രേ വിളിച്ചിരുന്നത്. )
ചാത്തപ്പന് (ഈ മാഷ് എപ്പോളും signature ഇടുമ്പോള്‍ കൂടെ CPN എന്ന് എഴുതാറുണ്ടായിരുന്നു. കുട്ടികള്‍ അത് അങ്ങ് expand ചെയ്തു അത്ര മാത്രം )
വേരയൂം കുറെ ഉണ്ടായിരുന്നു എല്ലാം ഇപ്പോള്‍ ഓര്മ കിട്ടുന്നില്ല.
Post a Comment