Tuesday, August 5, 2008

എന്തൊരു ചേയ്ഞ്ച്

ഇതു റീന ശ്രീനിവാസന്‍ .അച്ഛന്‍ എഞ്ചിനീയര്‍.റാങ്ക് ഒക്കെ വാങ്ങിയ വലിയൊരു ബുദ്ധിജീവി.ചെന്നൈ യില്‍ ജോലി. അമ്മയും എഞ്ചിനീയര്‍.തിരുവനന്തപുരത്ത് ജോലി. താമസം ഒരു മാലാഖ കുട്ടിയുടെ വീട്ടിനടുത്ത്.
മാലാഖകുട്ടി?

ഓ, ഒന്നു നേരെ നോക്ക് ,ഈ ഞാന്‍ തന്നെ.
ഓ രോത്തരും അവരുടെ ജീവിതത്തിലെ കൈ വിട്ട കളി കളിക്കുന്ന കാലം ഏതാണ്?

പ്രീഡിഗ്രി എന്നാണു എനിക്ക് തോന്നുന്നത്.എന്നാലും റീനയുടെ അത്രയും പിരി പോയ ആരെയും ഞാന്‍ കണ്ടിട്ടില്ല. നമുക്കു റീനയുടെ മുറി ഒന്നു പരിശോധിക്കാം.മേശപ്പുറത്തു വൃത്തിയായി അടുക്കി വെച്ചിരിക്കുന്ന (കൈ കൊണ്ടു തൊടാതെ വെച്ചിരിക്കുന്ന എന്നും പറയാം) പുസ്തകങ്ങള്‍.ചുമരില്‍ മുഴുവന്‍ റീന തന്നെ വരച്ചു ക്രയോന്‍സ് കൊണ്ടു കളര്‍ കൊടുത്ത ഫിടോ ടിടോ പോലുള്ള കാര്‍ടൂണ്‍ കഥ പാത്രങ്ങള്‍.കട്ടിലില്‍ ഗിറ്റാര്‍ .മുറിയുടെ മൂലയ്ക്ക് ഹാര്‍മോണിയം.പോരെ,ചില്ലറ ക്കാരി അല്ല റീന എന്നതിന് തെളിവ്.'Think Positive" എന്നൊരു പോസ്റ്റര്‍ ഞാന്‍ എന്റെ മുറിയില്‍ ഒട്ടിച്ചു നന്നാവാന്‍ ശ്രമിച്ചതിനു എന്നെ നിര്‍ത്തി പൊരിച്ച എന്റെ അമ്മയെ ഇതൊക്കെ ഒന്നു കാണിക്കണം എന്ന് പലപ്പോഴും തോന്നാറുണ്ട്.

അത്ര ചെറിയ ഡിഗ്രി ഒന്നും അല്ലാത്ത പ്രീഡിഗ്രി, ടുഷ്യന്‍, എന്ട്രന്‍സ് ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമേ അല്ല എന്ന മട്ടിലായിരുന്നു റീനയുടെ പെരുമാറ്റം.ഒരു ദിവസം കോളേജ് ചെയര്‍മാനെ തേടി പിടിച്ചു റീന ഒരു പേപ്പര്‍ കൊടുത്തു.
'ദെ, അജയ് ഇതു വാങ്ങിക്ക്"
"എന്താ റീന ഇതു?" അജയ് നിന്നു വിയര്‍ത്തു.
പരസ്യമായി ഒരു പെങ്ങോച്ചു ഒരു കത്തും പിടിച്ച്‌ ....അവന് പേടി. കൂടെ നിന്ന അജയ് യുടെ ഫ്രണ്ട്സ് പോലും തകര്ന്നു പോയി എന്നാണ് റിപ്പോര്ട്ട്.ഏതായാലും പേപ്പര്‍ അജയ്യെ പിടിപ്പിച്ചു റീന. പേപ്പര്‍ തുറന്ന അജയ് ചിരിച്ചു പോയി.
'അജയ് കെ പാസ് സിര്‍ഫ്‌ എക് ഹി കമ്മിസ് ഹായ് ക്യാ?' എന്ന സര്‍ഫ് പരസ്യം ആയിരുന്നു അത്. അയയ്യില്‍ നനചിട്ടിരിക്കുന്ന ഒരു മഞ്ഞ ടീ ഷര്‍ട്ട്‌ ഇന്റെ പടവും.
'ഇതു ഇടുമ്പോ നീ ഒരു സുന്ദരന്‍ ' എന്ന് ഏതോ വിഡ്ഢി പറഞ്ഞതു കെട്ട് ദിവസവും മഞ്ഞ ടീ ഷര്‍ട്ട്‌ ധരിച്ചു വന്നിരുന്ന അജയ് യെ പിന്നെ ആരും ആ ടീ ഷര്‍ട്ട്‌ല്‍ കണ്ടിട്ടില്ല.

യുനിവേര്‍സിറ്റി പരീക്ഷാ ദിവസം രാവിലെ 'ഓ, ഞാന്‍ ഒന്നും നോക്കിയില്ല' എന്ന് പറഞ്ഞിരിക്കുന്ന റീനയുടെ മുഖം എന്റെ ബി.പി കൂട്ടി.
'എന്തെങ്കിലും ഒക്കെ പറഞ്ഞു താ.." എന്റെ നേരെ ആയി ആക്രമണം.
ഞാന്‍ എന്തോ തെറ്റ് ചെയ്തു എന്നാണ് ഭാവം.ഇംഗ്ലീഷ് ഇല്‍ എന്ത് പറഞ്ഞു കൊടുക്കാന്‍.
'നീ അതിലുള്ള ഏതെങ്കിലും കഥ പറഞ്ഞു താ'
കഥയേ...
ഓര്‍ത്തപ്പോള്‍ ഒരു പോ യെം ഓര്‍മ വന്നു. പ്രഭുകുമാരി കാമുകനുമായി കപ്പലില്‍ ഒളിച്ചോടുന്നു.പ്രഭു പിന്നാലെ ഉണ്ട്. കടല്‍ ക്ഷോഭിച്ച് യിരിക്കുകയാണ് .
'മതി,നിര്‍ത്ത്‌. എനിക്ക് മനസിലായി.qayamat se qayamat tak' ഇനി ഞാന്‍ എഴുതികൊള്ളാം .അവരുടെ പേരൊക്കെ ഒന്നു പറഞ്ഞേരെ.'
'എന്ത് പണ്ടാരം എങ്കിലും ആവട്ടെ.ഞാന്‍ പേരും ജാതകവുംവും ഒക്കെ പറഞ്ഞു കൊടുത്തു.ബാകി റീനയുടെ വക. ഏതായാലും പേപ്പര്‍ നോക്കുന്നവര്‍ക്ക് നല്ല ഒരു എന്റര്‍ ടിന്‍ മെന്റ് ആയിരിന്നിരിക്കണം.

കോളേജ് ഇലെ ഗായക സംഘ ത്തില്‍ ഉള്ളത് കൊണ്ടു റീനയുക്ക് സൗഹൃദങ്ങള്‍ക്ക് പഞ്ഞമില്ലായിരുന്നു.ഗിറ്റാര്‍,ഹാര്‍മോണിയം,കീ ബോര്‍ഡ് ഒന്നും ശാസ്ത്രീ യമായി പഠിച്ചിട്ടില്ലെങ്കിലും എല്ലാം ഉപയോഗിക്കാന്‍ എക്സ് പേര്‍ട്ട് ആയിരുന്നു റീന.ചിത്രം വരയ്ക്കും,പക്ഷെ ഇതിനൊക്കെ മുന്നില്‍ നിന്നത് പിരിവിട്ട കളി ആയിരുന്നു എന്ന് മാത്രം. എപ്പോ എന്ത് ചെയ്യും എന്ന് പ്രവചിക്കാന്‍ പറ്റാത്ത സ്വഭാവം.

ഒരു ബന്ദ് ദിവസത്തിന്റെ ആലസ്യത്തില്‍ ഇരുന്ന എന്നെ കുത്തിപൊക്കി കൊണ്ടു പോയി റീന.
'നീ റോഡിന്റെ നടുവിലൂടെ നടന്നിട്ടുണ്ടോ?"
"മനസിലായില്ല"
"ദെ, ഇങ്ങനെ റോഡിന്റെ നടുവിലൂടെ നടന്നിട്ടുണ്ടോ എന്ന്?"റീന റോഡിന്റെ നടുവിലേക്ക്.
"ഇനി റോഡില്‍ ഇരുന്നു നോക്കിയിട്ടുണ്ടോ?"റീന റോഡിന്റെ നടുക്ക് ഇരുന്നു .
ഇനി റോഡില്‍ എന്തെല്ലാം ചെയ്യാം എന്നൊരു അന്തം വിടലുംയി നില്‍ക്കുംപ്പോള്‍ പിന്നില്‍ റീനയുടെ അമ്മച്ചി എത്തി.ബാകി ചിന്ത്യം. ഞാന്‍ എന്റെ വീട്ടിലേക്കും റീന റീന യുടെ വീട്ടിലേക്കും ഓടി.റോഡിനരുക്കില്‍ തന്നെ ആയതു കൊണ്ടു വീട്ടില്‍ പെട്ടെന്ന് എത്തി.

മറ്റൊരു ദിവസം രാവിലെ തന്നെ റീന എന്റെ വീട്ടില്‍ ഹാജര്‍.
'ഇവിടെ പാറ്റ യുണ്ടോ?"
"ഫസ്റ്റ് ഗ്രൂപ്പ് ക്കാരിയായ എന്നോട് ഈ ജാതി അനവിശ്യ ചോദ്യങ്ങള്‍ ചോദിക്കരുത്"
ഇതെന്തു കഥ? റീന നന്നായോ ? ഞാന്‍ സംശയിച്ചു.
"താത്ത ( റീനയുടെ അപ്പു പ്പന്‍ ) വയലില്‍ പോയി തവളയെ പിടിച്ചു തരാം എന്ന് പറഞ്ഞിട്ടുണ്ട്.ഞാനും പോക്കും"
മനസില്ലായി . പ്രാക്ടികല് നന്നാക്കല്‍ ഒന്നും അല്ല ഉദ്ദേശം.വയലില്‍ പോക്കും തവള പിടിക്കലും ആണ് ലക്ഷ്യം.താത്ത എന്ത് ധൈര്യത്തിലാണോ ഈ സംരംഭത്തിന് തുനിഞത്.ഏതായാലും "മേലാല്‍ തവളയെ കുറിച്ചു മിണ്ടുകയോ ഓര്ക്കുകയൊ ചെയ്യരുത്" എന്നൊരു വാണിംഗ് ഓടെ താത്ത തവള പിടുത്തം നിര്‍ത്തി എന്നാണ് പിന്നെ ഞാന്‍ അറിഞ്ഞത്.

കെമിസ്ട്രി ടുഷ്യന്‍ ആയിരുന്നു റീനയുടെ മറ്റൊരു വിളയാടല്‍ ഇടം. ക്ലാസിനു വരാതിരിക്കുക, ഇനി വന്നാലും കണ്ണടച്ച് ചിന്തിച്ചിരിക്കുക, ഓര്‍ഗാനിക്‌ കെമിസ്ട്രി യോ അതെന്താ എന്ന് ക്ലാസ്സിന്റെ അന്ത്യത്തില്‍ നിഷ്കളങ്ക്കയായി സര്‍ ഇനോട് ചോദിക്കുക തുടങ്ങിയ വിക്രിയകള്‍ കുടിയപ്പോള്‍ സര്‍ റീനയുടെ വീട് അന്വേഷിച്ചിറങ്ങി.
എന്റെ അച്ഛനെ പരിചയം ഉള്ളത് കൊണ്ടു എത്തിച്ചേര്‍ന്നത് എന്റെ വീട്ടില്‍.
അശ്വതി യുടെ വീടിനു അടുത്താണ് എന്ന് അറിയാം.ഏതാ റീനയുടെ വീട്?
മാലാഖകുട്ടി യുടെ തലയില്‍ രണ്ടു കൊമ്പ് മുളച്ചു. കൈയില്‍ കുന്തം പ്രതിക്ഷപെട്ടു.പിന്നില്‍ വാല്‍. നിഷ്കളങ്ക്കയായി അവള്‍ റീനയുടെ വീട് കാണിച്ചു കൊടുത്തു.അകത്തു കയറാനുള്ള ദൈര്യം ഇല്ലാത്തതു കൊണ്ടു 'അണ്ണാറക്കണ്ണനും തന്നാല്‍ ആയതു " എന്ന് മനസില്‍ പറഞ്ഞു മടങ്ങി.

അടുത്ത ദിവസം ആണ് ബാക്കി കഥ ഞാന്‍ അറിയുന്നത്.പറഞ്ഞതു സര്‍ തന്നെ.
'കുട്ടികളെ, ഇന്നലെ ഞാന്‍ എന്റെ ഒരു student ഇന്റെ വീട്ടില്‍ പോയി. ആരാണെന്നു പറയുന്നില്ല.ഇവിടെ ഇരിക്കുന്ന ചിലര്‍ക്കെന്കിലും അറിയാം അതാരാണെന്നു. ചെന്നപ്പോള്‍ ഞാന്‍ കണ്ടത് അച്ഛന്‍ കുട്ടികളും കൂടെ ചീട്ടു കളിക്കുന്നു."
സാറിന് അതിന്റെ ഷോക്ക് ഇതു വരെ മാറിയിട്ടില്ല എന്ന് മുഖ ഭാവത്തില്‍ നിന്നും വ്യക്തം.
"എന്നിട്ട് എന്നോട് ഒരു ചോദ്യം'സാറേ , കുടുന്നോ?' എന്ന് എനിക്ക് ഇവരെ ഒന്നും മനസിലാവുന്നില്ല.എങ്ങനെ ആ കുട്ടി പഠിക്കും"
സാറിന് അറിയില്ലാലോ റീനയുടെ വീട്ടില്‍ എപ്പോഴും ആഖോഷങ്ങള്‍ ആണെന്ന്.

പ്രീഡിഗ്രി സാഹസങ്ങള്‍ ഒക്കെ കഴിഞ്ഞു റീന ഫിസിയോതെരപി പഠിക്കാന്‍ കോട്ടയത്ത് പോയി. ഞാന്‍ കണ്ണൂര്‍ ക്കും . ഇടയ്ക്ക് വന്നപ്പോള്‍ ഏതോ പരസ്യത്തിനു റീന പാടി എന്ന് അമ്മ പറഞ്ഞു. മറ്റൊരു അവധിക്കു അറിഞ്ഞത് റീനയുടെ കല്യാണ വാര്‍ത്തയാണ്.ഹോസ്പിടല്‍ മാനേജ് മെന്റ് ഒക്കെ പഠിച്ച ആളാണ് വരന്‍. ചെന്നൈ സ്വദേശി.റീനയുടെ അച്ഛന്റെ തമിള്‍ ബന്ധം വഴി വന്ന വിവാഹം. കല്യാണവും റീനയും കുടി കൂട്ടി വായിക്കണേ എനിക്ക് വിഷമം ആയിരുന്നു. മലയാളം തീരെ അറിഞ്ഞു കുടാത്ത വരനോട് 'My friends. Aswathy is my sir's daugther' എന്നൊക്കെ പരിചയപ്പെടുത്തി റീന.ജീവിത കാലം മുഴുവന്‍ ഇവര്‍ ഇങ്ങനെ ABCD പറഞ്ഞു കളിക്കുമോ എന്നൊരു അന്താളിപ്പായി എനിക്ക്.

പിന്നീട് ഒരു സ്റ്റഡി ലീവ് ആഖോഷത്തിനു ഇടയിലാണ് റീന പ്രതിക്ഷപെട്ടത്‌. വന്നപാടെ ഞങ്ങളുടെ കര്‍ട്ടന്‍ പരിശോധിച്ച് .
'മഞ്ഞ പെയിന്റ് ആണ് ഞങ്ങളുടെ ചുമരിനു.ചെക്ക് ഡിസൈന്‍ ഉള്ള കര്‍ട്ടന്‍ ചേരുമോ?"റീന എന്നെ ഞെട്ടിച്ചു.
പിന്നെ എനിക്ക് ഞെട്ടാനെ നേരം ഉള്ളായിരുന്നു.അമ്മയോടാണ് സംസാരം മുഴുവന്‍.
'വാഷിംഗ്‌ മെഷീന്‍ സെമി ആണോ നല്ലത് ഫുള്‍ ഓടോമടിക് ആണോ നല്ലത്?'
"4: 1 ആയാണോ 3:1 ആയാണോ അറിയും ഉഴുന്നും വെള്ളത്തില്‍ ഇടുന്നത്‌?"
"ചെറു ചൂടിലാണോ തണുത്ത പാലാണോ ഉറ ഒഴിക്കാന്‍ നല്ലത്?"
റീന പോക്കുന്നത് വരെ എനിക്ക് ശബ്ദിക്കാന്‍ കഴിഞ്ഞില്ല. പോയപ്പോള്‍ ഇത്രയും മാത്രമെ പറയാന്‍ കഴിഞ്ഞുള്ളൂ ."എന്തൊരു ചേഞ്ച്‌"

എന്റെ കല്യാണത്തിന് റീനയുക്ക് വരാന്‍ പറ്റിയില്ല. ഞങ്ങള്‍ വീടും മാറി. രണ്ടു മാസം മുന്പ് ഞാന്‍ റീനയെ വീണ്ടും കണ്ടു.ഒരു തുണി കടയില്‍ വെച്ചു.അപ്പൊ കിട്ടിയ വിവരങ്ങള്‍.
'ഫിസിയോതെരപി തന്റെ വഴി അല്ല എന്ന് തിരിച്ചറിഞ്ഞു ..... ഇന്റെ കീഴില്‍ ഹിന്ദുസ്ഥാനി പഠിക്കുന്നു. കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് പഠിക്കുന്നു.മോള്‍ വീട്ടില്‍ അമ്മയോടൊപ്പം.ഭര്ത്താവ് ഡല്‍ഹിയില്‍.
"നീ നോക്കിക്കോ സിനിമയുടെ ഒക്കെ ടൈറ്റില്‍ ഇല കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് റീന ശ്രീനിവാസന്‍ എന്ന് എഴുതി കാണിക്കും.'
പഴയ റീനയുടെ അവശിഷ്ടങ്ങള്‍ എവിടെ ഒക്കെയോ .വീണ്ടും ചേഞ്ച്‌. ഈ ചേഞ്ച്‌ നല്ലതിനാണോ എന്ന് അറിയില്ല . എങ്കിലും റീന വീണ്ടും റീന ആയി എന്ന് തോന്നുന്നില്ലേ നിങ്ങള്ക്ക്?

41 comments:

keralainside.net said...

Your post is being listed by www.keralainside.net.
Under appropriate category When ever you write new blog posts , please submit your blog post category

details to us. Thank You..

smitha adharsh said...

ട്ടോ..ട്ടോ..ട്ടോ...ഞാന്‍ തേങ്ങ ഉടച്ചു...കുട്ടീ..പതിവുപോലെ ഇതും നന്നായി...കല്യാണം കഴിഞ്ഞാല്‍ ആര്‍ക്കാണ് ചേഞ്ച്‌ ഇല്ലാത്തത്?ഞാനൊക്കെ എവിടെ എത്തെന്ടതാ?ഇവിടെ അച്ഛന്റേം,മോള്ടെം സര്‍വന്റ് ആയി..ലൈഫ് ഒരുപാടു ചേഞ്ച്‌ ആക്കി ജീവിക്കുന്നു...പാല് പോലും കാച്ചാതിരുന്ന എന്നെക്കൊണ്ട്,പാതിരാത്രിക്ക്‌ പാല്‍പായസം വരെ ഉണ്ടാക്കി ഇവരൊക്കെ മൂക്കുമുട്ടെ അടിക്കുന്നു..ഹൃദയ ശൂന്യര്‍!!!

ഭക്ഷണപ്രിയന്‍ said...

മാറ്റമാണു പ്രപഞ്ചസത്യം മാറ്റമില്ലാത്തതു മാ‍റ്റത്തിനു മാത്രം. റീന മാറിക്കൊണ്ടേയിരിക്കട്ടെ.അശ്വതിയും

ദിലീപ് വിശ്വനാഥ് said...

റീന ഒരു പ്രസ്ഥാനമാണല്ലോ... ഈ എഴുത്തിന്റെ ശൈലി നന്നായിട്ടുണ്ട്.

ഫസല്‍ ബിനാലി.. said...

റീന
ഒരു പ്രസ്ഥാനം തന്നെ

നരിക്കുന്നൻ said...

ഈ ശൈലി വളരെ ഇഷ്ടപ്പെട്ടു. നന്നായിരിക്കുന്നു.

Unknown said...

റീന കലക്കി സതൃംപറഞാല്‍കുട്ടി കള് ‍ അങനെതന്നെ ആവണം
എന്നാണ് അഭി്രപായം .നല്ല എഴുത്ത് അഭിന്ദനങള്‍

Aadityan said...

അല്ലെങ്ങിലും ഈ പെണ്‍ പിള്ളേര്‍ കൊക്കെ ഒരു വിചാരമുണ്ട് .കല്യാണം കഴിച്ചില്ലയിരുന്നെഗില്‍ അവരൊക്കെ ആഷ് ഓ ഇന്ദിര യോ കുറഞ്ഞ പക്ഷം ഒരു ഉഷ യോ എങ്ങിലും ആയേനെ എന്ന് .കണ്ടു പടിക്കു പിടകൊഴികല്ലേ കല്യാണം കഴിഞ്ഞും ക്രീടിവേ ആയി ചിന്തിക്കുന്ന റീനയെ !!! എഴുത്ത് നന്നയിതുണ്ട് .എത്രയും ഗപ്പ് വെന്നോ പോസ്റ്റ് കല്‍ കിടയില്‍ ? എന്നിയും എഴുതുക്ക എല്ലാ ആശംസകളും

Aadityan said...

ബൈ ദ way.ഇക്കാലത്ത് കല്യാണം കഴിഞ്ഞാല്‍ കസ്തപെടുന്നത് പാവം അന്നുങ്ങലല്ലേ .നിങ്ങള്ക്ക് റിയാലിറ്റി ഷോ , kanneer‍ സീരിയല്‍, ഗുരുവായൂരപ്പന്‍/tomasleeha/...,outing, shopping,...... pinne enthu vennam?

Unknown said...

മാലാഖക്കുട്ടീ,
എഴുത്ത് കൊള്ളാട്ടോ.. നിക്കിഷ്ടായി..

അനില്‍@ബ്ലോഗ് // anil said...

അതൊരു സംഭവമാണെ, “കല്യാണം”.

ശ്രീ said...

റീന ഒരു സംഭവം തന്നെ ആണല്ലോ.
പിന്നെ സ്വഭാവത്തിലെ ചെയ്ഞ്ചിന്റെ കാര്യം... നല്ല റീതിയിലുള്ള ചെയ്ഞ്ച് ആണെങ്കില്‍ നോ പ്രോബ്ലം...

“ഒരു ചെയ്ഞ്ച് ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്?”
;)

എഴുത്ത് രസായീട്ടോ (മാലാഖ)ചേച്ചീ...
:)

Rajeesh said...

നന്നായിരിക്കുന്നു

Rare Rose said...

ഹൊ...അമ്പരപ്പിച്ചു കളഞ്ഞു ട്ടോ...ഈ റീന ആളൊരു പുലിയാണല്ലേ...നല്ല രസണ്ടായിരുന്നു റീനയെ അവതരിപ്പിച്ചതു...:)
ഈ റീനയുടെ നേരിയ ഒരംശം എന്റെ അനിയത്തിക്കുട്ടിക്കും ഇല്ലാതില്ല...പഠിപ്പിന്റെ കാര്യത്തില്‍....ഇതേ പോലെ ഭയങ്കര കൂള്‍ ആണവളും... എന്തായാലും ഈ മാറ്റം നല്ലതിനാവട്ടെ...:)

കുഞ്ഞന്‍ said...

ഹഹ..

ഇതാണ് ജീവിതം..!

പിന്നെ റീന അശ്വതിയെപ്പറ്റിയാണ് പറയുന്നതെങ്കില്‍ എങ്ങിനെയായിരിക്കും..നേരെ വിപരീതമായിരിക്കുമൊ?

അല്ഫോന്‍സക്കുട്ടി said...

“മാലാഖകുട്ടി യുടെ തലയില്‍ രണ്ടു കൊമ്പ് മുളച്ചു. കൈയില്‍ കുന്തം പ്രതിക്ഷപെട്ടു.പിന്നില്‍ വാല്‍. നിഷ്കളങ്ക്കയായി അവള്‍ റീനയുടെ വീട് കാണിച്ചു കൊടുത്തു.“ എന്തൊരു ചെയ്ഞ്ച്. നന്നായിരിക്കുന്നു റീനയെ പരിചയപ്പെടുത്തിയ ശൈലി.

ബന്ദിന്റെ അന്ന് റോഡിന്റെ നടുവില്‍ കയറി ഇരിക്കാമല്ലേ, അതൊരു നല്ല അറിവായിരുന്നു.

വിക്രമാദിത്യന്‍ said...

പരീക്ഷാ സമയത്ത് കൂളായി നടക്കുന്നവര്‍ രണ്ടേ രണ്ട് കൂട്ടര്‍. ഒന്നു എല്ലാം പഠിച്ചവര്‍ ( കാണുവാന്‍ സാധ്യത വിരളം). രണ്ടു ഒന്നും പഠിക്കാത്തവര്‍. സ്വയം ഗവേഷണം നടത്തി കണ്ടെത്തിയതാണ് ഈ വിവരം.
ഈ പോസ്റ്റ് പ്രിന്റ് എടുത്ത്‌ നമ്മുടെ മാതാജിയെ ഒന്നു കാണിക്കുന്നതില്‍ വിരോധമുണ്ടോ? സ്വന്തം മകന്‍ മാത്രം എന്തേ ഇങ്ങിനെ പിരീയിളകിയ കേസ്സായിപ്പോയി എന്നുള്ള പുള്ളിക്കാരിയുടെ വിഷമ അല്‍പ്പം കുറയാന്‍ സാധ്യതയുണ്ട് . അതിനായിട്ടാണ്.
പോസ്റ്റ് നന്നായി...
ആദിത്യന്‍ പറഞ്ഞതുപോലെ പോസ്റ്റ്കള്‍ക്കിടയിലെ ഇടവേള കുറച്ചാല്‍ എഴുതുന്ന താങ്കള്‍ക്ക്‌ ബുദ്ധിമുട്ടായാലും വായിക്കുന്ന ഞങ്ങള്‍ക്ക് സന്തോഷമാകും. അടുത്തത് വേഗംയിക്കോട്ടേ ...
ആശംസകളോടെ
വിക്രമാദിത്യന്‍

nandakumar said...

ഒരു ചേയ്ഞ്ച് ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്? എന്നാലും എന്തൊരു ചേയ്ഞ്ച്!!! അശ്വതിയുടെ എഴുത്തിനും വല്ലാത്തൊരു ചേയ്ഞ്ച് ഉണ്ട് കേട്ടോ.

അവതരണം കൊള്ളാം വളച്ചുകെട്ടില്ലാതെ. പക്ഷെ ഒരുപാട് അക്ഷരത്തെറ്റുകള്‍?? അതും ഒരു ചേയ്ഞ്ചിനു വേണ്ടിയാണോ??! :)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നല്ല അവതരണം,നന്നായിരിക്കുന്നു.

നീതു ജോണ്‍ said...

അച്ചൊതി കൊച്ചേ,
പെണ്ണുങ്ങളെന്തെഴുതിയാലും കൊറെ കമനറ് കിട്ടുമെങ്കില്‍ ചെല്ലമ്മേം എഴുതാന്‍ പോവാ. ചെല്ലമ്മേടെ കഥകള്‍.

കണ്ടില്ലേ മച്ചാന്മാര്‍ അച്ചൊതി കൊച്ചിന്‍ കമനറിട്ട് സുഖിപ്പിക്കുന്നെ..

ajeeshmathew karukayil said...

ആണായാലും പെണ്ണായാലും വിവാഹം ഒരു രണ്ടാം ജന്മം തന്നെ ചിലര്‍ വിശുദ്ധര്‍ ആകുന്നു മറ്റു ചിലര്‍ അശുദ്ധരും ............. നന്നായിടുണ്ട് തുടരുക ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല ചേയ്ഞ്ച്.

ഈ എഴുത്ത് ഇഷ്ടമായി

ഹരീഷ് തൊടുപുഴ said...

അശ്വതി,
റീനയുടെ കഥ വായിച്ചപ്പോള്‍ എനിക്ക് പഴയ ഒരു പാട്ടാണ് ഓര്‍മവന്നത്...ഏതാണെന്നല്ലേ
“രാപ്പാടീ പക്ഷിക്കൂട്ടം... എന്നുതുടങ്ങുന്ന സൂര്യപുത്രിയിലെ ആ പഴയ ഗാനം”

ഏറനാടന്‍ said...

അശ്വതിയുടെ പോസ്റ്റ് ചില സ്മരണകളെ ഉണര്‍ത്തി. നന്ദി.. ഇതേപോലെ ഒരു റീന എന്ന കൂട്ടുകാരി പണ്ടുണ്ടായിരുന്നു. മതപഠനക്ലാസ്സില്‍ പഠിക്കവെ അവര്‍ 'എന്നെന്നും കണ്ണേട്ടന്റെ..' എന്ന സിനിമയില്‍ ഭരതനാട്യം കളിച്ചത് മൗലവിയോട് ഒറ്റിക്കൊടുത്ത് ഒരുപാട് ചൂരലടി ഞാന്‍ റീനയ്ക്ക് മേടിച്ചുകൊടുത്തിരുന്നു. ആ റീന അന്നത്തെ വാശിക്കോ എന്തോ ഇന്ന് അറിയപ്പെടുന്നൊരു കലാകാരിയാണ്‌. റീനമച്ചാന്‍ എന്ന അവര്‍ 'കഥ പറയുമ്പോള്‍' സിനിമയില്‍ ശ്രദ്ധേയമായ വേഷമഭിനയിച്ചു, അമൃതാടീവിയുടെ വനിതാരത്നം റണ്ണറപ്പും ആയിരുന്നു. (ഈ സംഭവകഥ ഞാന്‍ എന്റെ സിനിമാഡയറിക്കുറിപ്പ് ബ്ലോഗിലിട്ടിരുന്നു. അത് ആരോ ഓര്‍ക്കൂട്ടിലൂടെ സാക്ഷാല്‍ റീനമച്ചാനെ അറിയിക്കുകയും അവര്‍ എന്റെ നമ്പര്‍ തേടിപ്പിടിച്ച് ഏറെക്കാലത്തിനുശേഷം എന്നെ വിളിക്കുകയും പഴയ രസങ്ങള്‍ പറഞ്ഞു പൊട്ടിച്ചിരിക്കുകയുമുണ്ടായി)

അരുണ്‍ കരിമുട്ടം said...
This comment has been removed by the author.
അരുണ്‍ കരിമുട്ടം said...

റീന ഒരു പുലിയാണ്‍ അല്ലേ?
എഴുത്തിന്‍റെ ശൈലിയും റീനയുടെ കൈയ്യിലിരുപ്പും ഇഷ്ടപ്പെട്ടു.കേട്ടോ മാലാഖകുട്ടി.

annamma said...

ഇതു പോലൊരു കൂട്ടുക്കാരി എനിക്കുമുണ്ടായിരുന്നു.മഴക്കാലത്ത് വെള്ളം നിറഞ്ഞ ഗട്ടറില്‍ ഇറങ്ങി നടക്കും.
കല്യാണം കഴിഞ്ഞതിനു ശേഷം കണ്ടിട്ടേയില്ല.റീന, അവളെ ഓര്‍മ്മപ്പെടുത്തി.

ഇന്ദു said...

aswathy,kalynam kazhinjal pinne ellarum maarumm enna eniku thonnunne..
adukkala kandittilarunna e njan polum kanavanu 4 neram vechu vilambi koduthu thudangi...ente kayyum kondu undakiyittu aarelum oke bhakshanam kazhikkum ennu njan ottum vicharichirunnilaa

അശ്വതി/Aswathy said...

സ്മിതാ..തേങ്ങയ്ക്ക് നന്ദി.നല്ല വാക്കുകള്‍ക്കും .
ഭക്ഷന്പ്രിയാ.. ഞാന്‍ എങ്ങനെ മാറണമെന്നാണ് ????മനസിലായില്ല ...ഇനിയും റീന മാറല്ലേ എന്നാണ് എനിക്ക്.
വാല്മീകി,ഫസല്‍,നരിക്കുന്നൻ,മറവന്‍ നന്ദി
ആദിത്യാ...പെണ്ണുങ്ങള്‍ ആരും ഈ കമന്റ് കാണേണ്ട.സംഘടിച്ചാല്‍ പ്രശ്നമാണേ.
പിന്നെ ഗ്യാപ്..പല സര്‍ക്കസുകള്‍ക്ക് ഇടയില്ലാണ് ഈ കലാപരിപാടി...
നിഷാദ്,തരികിട,നന്ദി
റോസ്..നന്ദി..എന്റെയും ആഗ്രഹം അത് തന്നെ.
കുഞ്ഞാ..റീന എന്നെ പട്ടി എന്തായിരിക്കും പറയുക എന്നത് ഒരു ചോദ്യം ആണ്.ഞാന്‍ ഒന്നു ആലോചിച്ചിട്ട് മറുപടി പറയാം.
അല്ഫോന്‍സക്കുട്ടി,ബന്ദിന് റീന റോഡ് ഒന്നു ഇരുന്നു നോക്കിയതെ ഉള്ളു.റീനയുടെ ഏട്ടനും കു‌ട്ടുക്കാരും ക്രിക്കറ്റ് തന്നെ കളിച്ചു നോക്കി.പോലീസ് ക്‌ുട്ടി കൊണ്ടു പോയി എന്ന് കഥ യുക്കുള്ളിലെ കഥ .ഏട്ടന്‍ ഐ.ഐ.ടി.യില്‍ നിന്നു അവധിക്കു വന്നതാണ് എന്നതാണ് മറ്റൊരു പ്രത്യേകത .
വിക്രമദിത്യാ...ഒരു വിരോധവും ഇല്ല.നന്ദി.
നന്ദകുമാര്‍,നന്ദി. പിന്നെ അക്ഷരത്തെറ്റ് ശരിയാക്കാന്‍ നോക്കാം.ക്ഷമി...
അനിയാ..ശ്രീ..നന്ദി
ഒരു ആത്മ സംതൃപ്തിക്കായ്,നന്ദി..
കള്ളിച്ചെല്ലമ്മ..ഇനി അങ്ങനെ ഒന്നു നോക്ക്.കമന്റ് ഇടാന്‍ സമയം കണ്ടെത്തിയതിനു നന്ദി
അജീഷ്,പ്രിയ നന്ദി
ഹരിഷ്, സത്യം പറഞ്ഞാല്‍ എഴുതി കഴിഞ്ഞപ്പോള്‍ എനിക്കും അത് ഓര്‍മ വന്നു.
ഏറനാടന്‍,ആ റീനയെ ടി. വി യില്‍ കണ്ടിട്ടുണ്ട്.നന്ദി കമന്റിയതിനു.
ഏറനാടന്‍,അന്നമ്മ പഴയ കു‌ട്ടു ക്കാരെ പറ്റി ഓ ര്ക്കുംപ്പോള്‍ ശരിക്കും മനസ്സിന് നല്ല സുഖം തോന്നും.
ഇന്ദു സെയിം പിന്ച്ച്

മച്ചുനന്‍/കണ്ണന്‍ said...

ഇതുപോലൊരു കൂട്ടുകാരന്‍,( കുട്ടുകാരിയല്ല)എനിക്കും ഉണ്ടായിരുന്നു.പരീക്ഷ ഹാളില്‍ കളിക്കുടുക്കയുമായി പോയി അതിലെ കുത്തുകള്‍ യോജിപ്പിച്ചിരുന്ന് ബെല്ലടിച്ചാല്‍ അതു മടക്കി വച്ച് പരീക്ഷയെക്ഷയെഴുതി കൂളായി ജയിക്കുന്ന ഒരു കക്ഷി.
ഓര്‍മ്മകള്‍ കുറിച്ചിടുന്നവരെ,അവരുടെ ഓര്‍മ്മകളെ എനിക്ക് വല്യ ഇഷ്ടാ...
എനിക്ക് കവിതകള്‍ മനസിലാവില്ല..

മനോജ് കുമാർ വട്ടക്കാട്ട് said...

അങ്ങിനെയായിരിക്കണം, പെൺകുട്ടികൾ :)

..:: അച്ചായന്‍ ::.. said...

എവിടുന്നു ലിങ്ക് കിട്ടി എന്ന് അറിയുല്ല ഞാന്‍ ഒരു കോഡ് എഴുതാന്‍ ഇരുന്നതാ വന്നു പെട്ടത് ഇ ബ്ലോഗില്‍ എന്‍റെ പൊന്നു മാഷേ മൊത്തം വായിച്ചു തീര്‍ത്തു .. സൂപ്പര്‍ കേട്ടോ ഒരു രക്ഷയും ഇല്ലാത്ത വിവരണം ഭയങ്കര originality ഫീല്‍ ചെയിതു .. സൂപ്പര്‍ എഴുത്ത് വരാന്‍ താമസിച്ചതില്‍
ക്ഷമിക്കുക ഇനി ഇവിടെ ഒകെ ഉണ്ടാവും .. ചിരിക്കാന്‍ നമ്മള്‍ റെഡി

ഒരു സ്നേഹിതന്‍ said...

"എന്തൊരു ചേയ്ഞ്ച്"

ചെറുപ്പക്കാലത്തിലുള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം...

Unknown said...

i like......

joice samuel said...

നന്നായിട്ടുണ്ട്......
നന്‍മകള്‍ നേരുന്നു.....
സസ്നേഹം,
മുല്ലപ്പുവ്..!!

നിസ്സാറിക്ക said...

എന്തേ ഇത്ര നാളും ഇതിലെ വരാന്‍ സാധിചില്ല എന്നാണെന്റെ ചിന്ത..അതിമനോഹരമായ ശൈലി നല്ല ഒഴുക്ക് ആനന്ദ ലബ്ദിക്കിനിയെന്ന്ത് വേണം...

മാംഗ്‌ said...

അപ്പൊ ഇങ്ങനെയും ബ്ലോഗാം
ഇതെന്താണു ഡയറിക്കുറിപ്പൊ?
അതൊ!
ബൂലോഗർക്കുള്ള പരീക്ഷയോ?
എഴുത്തു കൊള്ളാം തുടരട്ടെ

Sapna Anu B.George said...

സ്മിത....തകര്‍ത്തു, ഒരു കല്യാണത്തോടെ നമ്മളെല്ലാം മാറിയില്ലെ....ഒരുകൂട്ടം ചിലര്‍ മാറി എന്നു സമ്മതിച്ചു തരില്ല എന്നെയുള്ളു.മാറ്റങ്ങളെ അംഗീകരിക്കാതിരുന്നാല്‍ പരാജയം നമുക്കു തന്നെ...ഇവിടെ കണ്ടതിലും പരിചയപ്പെട്ടതിലും സന്തോഷം, ഒരു ബുക്ക്മാര്‍ക്ക് ചെയ്തു ഈ ബ്ലോഗ് കേട്ടോ......സ്തിതക്കാരെല്ലാം ഇങ്ങനെയാണോ!! നല്ല എഴുത്തുകാര്‍!!!

സ്മിജ said...

അശ്വത്യേച്യേ..
വലതുകാല് കുത്തണില്യ. കുശുമ്പാവണു. വെറുതെ കേറി ചൊറിയാന്‍ ബ്ലോഗുണ്ടാക്കീതാ. ചൊറിനായിട്ടാ കേറീതും. കളഞ്ഞു.. ഇനീം വരാം ഈ വഴിക്ക്

അശ്വതി/Aswathy said...

കണ്ണാ..നന്ദി.കവിത വായിച്ചു നോക്ക്. ഒക്കെ മനസിലാവും.പിന്നെ ഓര്‍മകള്‍.കൊല്ലം കുറെ കഴിഞ്ഞു എന്ന് തോന്നുന്നില്ല. അത് നല്ലതാണോ ചീത്തയാണോ എന്ന് അറിയുന്നും ഇല്ല.
പടിപ്പുര...നന്ദി.ഇന്ങനെ തന്നെ ആണ് പെണ്‍കുട്ടികള്‍.
അച്ചായാ...വീണ്ടും വരൂ...നന്ദി ഉണ്ട്
സ്നേഹിതാ..മറക്കാത്തത് കൊണ്ടല്ലേ ഞാന്‍ ഇങ്ങനെ എഴുതി കൊണ്ടിരിക്കുന്നത്.
മുല്ലപ്പുവ് ,നിസ്സാരിക്കാ..നന്ദി
mang..നന്ദി..ഇനിക്കും ഇതു തന്നെ ആണ് തോന്നാറ്.ഇതെന്താ..ഡയറിക്കുരിപ്പോ?
സപ്നാ..നന്ദി.മാറാതെ വയ്യ
സ്മിജ..നന്ദി.ഇനിയും വരൂ.

gina said...

അടിപൊളി ! :)