Tuesday, September 2, 2008

ശ്രീമംഗല കാഴ്ചകള്‍

"ഇത് ജൈവ വളങ്ങള്‍ മാത്രം ഉപയോഗിച്ചു വളര്‍ത്തിയെടുത്ത എന്റെ സ്വന്തം തോട്ടത്തിലെ ചീര " എന്റെ ചീര തോരനെ നോക്കി ഇന്നലെ ഉച്ചയ്ക്ക് ഓഫീസില്‍ ഇരുന്നു ഞാന്‍ അഭിമാനിച്ചു.
"സ്വന്തം?" സ്വപ്നയുടെ സംശയ കണ്ണുകള്‍ തിളങ്ങി.
"എന്താ സംശയം.എന്റെ തോട്ടത്തിലെ , എന്ന് വെച്ചാല്‍ എന്റെ വീടിനു രണ്ടു മു‌ന്നു മതില്‍ അപ്പുറത്തെ ....ചേട്ടന്റെ 'ശ്രീ മംഗലത്തെ'....എന്റെ ഗൌരി,എന്റെ സുമ, എന്റെ ചേട്ടന്‍,എന്റെ ശ്രീ മംഗലം.അപ്പൊ പിന്നെ അവിടെത്തെ പച്ചകറികള്‍ എന്റെ തന്നെ അല്ലെ?"
"ആണോ?"
"ആണ്.ആവണം.അല്ല പിന്നെ..."
അഞ്ചു കൊല്ലം മുന്പ് എങ്ങനെ ആയിരുന്നില്ല ഈ ശ്രീ മംഗലം.
നിറയെ തെങ്ങ് മാത്രം. നമ്മുടെ സോഫ്റ്റ്‌വെയര്‍ പുലി ആയ ചേട്ടന്‍ കയറി മേഞ്ഞു ഇങ്ങനെ ആക്കി എടുത്തതാണ് .
അപ്പൊ ഇതാ കുറച്ചു ശ്രീ മംഗല കാഴ്ചകള്‍.













എന്റെ ഗൌരി.ഞങ്ങളുടെ ചീര ...



നീല പേരയ്ക്ക ...പേരു പോലെ സുന്ദരി

പച്ച മാങ്ങാ..പച്ച മാങ്ങാ..
മു‌വാണ്ടന്‍

ഒരു നാള്‍ ഞാനും വളരും വലുതാക്കും ...പാവല്‍

ഇപ്പൊ സ്റ്റൈല്‍ ഇല്‍ നിന്നോ ..ഉടനെ നിന്നെ ഞാന്‍ അടുപ്പത്താക്കും .പടവലങ്ങ

കോവയ്ക്ക ഉള്ള ഇടത്തില്‍ ഐശ്വര്യം ചുമ്മാ വന്നു കയറും എന്നാണ് പ്രമാണം .

കണ്ടോ ഞങ്ങടെ വഴ കുലച്ചു നില്ക്കുന്നത് ...

വഴുതനങ്ങ

ഒരു cauliflower പരീക്ഷണം

ശ്..എന്തൊരു എരിവു ...

ഇതും ഒരു ടെറസ്...

'Butter fruit'. മലയാളം എന്താ എന്ന് അറിയാമോ?എനിക്കറിയില്ല.സഹായിക്കു..

ആത്തിചക്ക എന്ന് ഞങ്ങള്‍ വിളിക്കും. നിങ്ങളോ?

കൈതച്ചക്ക

ഇപ്പോഴാണ്‌ ഇവിടെ വിഷു

ഓണം ഒന്നു വന്നോട്ടെ ...എല്ലാം എന്റെ അത്ത പൂക്കളത്തിനു ...

പയറു വള്ളികളില്‍ തുങ്ങി..

കറുത്ത പൊന്നു

തക്കാളി തൈ

വളര്‍ന്നു വളര്‍ന്നു തക്കാളി ഇങ്ങനെ ആയി

രംബുട്ടാന്‍

ഇലന്ത പഴം ..തിന്നിട്ടു വേണം അക കണ്ണ് തുറക്കാന്‍
ഇനിയും ഉണ്ട് കുറെ...പനീര്‍ ചാമ്പ, നെല്ലി, നാരങ്ങ,ചൈനീസ് ഓറഞ്ച്, ചുവന്ന വെണ്ടയ്ക്ക ,ജാതിയ്ക്ക ...
ഇന്നലെ ഞാന്‍ ശ്രീ മംഗലത്ത്‌ ചെന്നപ്പോള്‍ ചേട്ടനും സുമയും ഇന്ത്യ -പാക്കിസ്ഥാന്‍ പോലെ.സംസാരത്തില്‍ ഒരു നാടകീയത.എന്തോ ഒരു സ്പീല്‍ിംഗ് മിസ്‌ടേക്ക് .
കുത്തി കുത്തി ചോദിച്ചപ്പോള്‍ ( അതിന് പിന്നെ ഞാന്‍ മിടുക്കി ആണല്ലോ) തര്‍ക്കം മൂത്തു.
ചേട്ടന് വീട്ടില്‍ 'കേരള കര്‍ഷകന്‍ ' വരുത്തണം.സുമ യ്ക്ക് 'ആരോഗ്യ മാസിക' യും.
"കമ്പ്യൂട്ടറിന്റെ മുന്നില്‍ അനങ്ങാതെ ഇരിക്കുക യല്ലേ ആഴ്ചയില്‍ അഞ്ചു ദിവസവും.വല്ലപ്പോഴും വായിക്കുന്ന ആരോഗ്യമാസികയില്‍ നിന്നാണ് 'കൊളസ്ടോള്‍ വരാതിരിക്കാന്‍ അഞ്ചു വഴികള്‍' എനിക്ക് മനസ്സിലായത്." ഒരു വീട്ടില്‍ ആരോഗ്യ മാസികയുടെ പ്രാധാന്യത്തെ കുറിച്ചു ക്ലാസ്സ് എടുത്തു സുമ.
"പുകയില കഷായത്ത്തെ കുറിച്ചു എനിക്ക് മനസിലായത് കേരള കര്‍ഷകനില്‍ നിന്നാണ്. അത് മതി എവിടെ. "തനി ഭര്‍ത്താവിന്റെ മട്ടില്‍
ചേട്ടന്‍.
കുറെ നേരത്തെ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ രണ്ടും വരുത്താം എന്നൊരു സമാധാന ഉടമ്പടിയില്‍ അവര്‍ ഒപ്പ് വെച്ചു,

വീട്ടില്‍ വരുംപ്പോള്‍ ഒരു ചാണകം മണം ഉണ്ടല്ലോ എന്ന എന്റെ പരിഹാസം വക വൈയ്ക്കാതെ
'കര്‍ഷക കുടുംബത്തില്‍ അങ്ങനെ ഒക്കെ തന്നെ' എന്നങ്ങു കയറി അഭിമാനിച്ചു ചേട്ടന്‍.
"ഇന്നു തന്നെ അത് ഞാന്‍ ഉണക്കാന്‍ വെയ്ക്കാം " എന്നൊരു ഉത്തമ ഭാര്യ ആയി സുമ .

ഈ സോഫ്റ്റ്‌വെയര്‍ കര്‍ഷകന്‍ എന്നാവും 'കര്‍ഷക ശ്രീ' അവാര്‍ഡ് വാങ്ങുക?

25 comments:

അശ്വതി/Aswathy said...

നീളം കുറച്ചു കുടി പോയി ...ഇന്കിലും ഈ കര്ഷക കഥ എഴുതാതെ വയ്യ.

വിക്രമാദിത്യന്‍ said...

സോഫ്റ്റ്‌വെയര്‍ തൊഴിലാളികളുടെ ഇടയില്‍ ഇങ്ങിനെയും ഒരവതാരമോ. ഏതിനും ശ്രീ മംഗലത്തെ കാഴ്ചകള്‍ അതി സുന്ദരം . തടിയനങ്ങാത്ത സോഫ്റ്റ്‌വെയര്‍ തൊഴിലാളികള്‍ക്ക് പാഠമാകും ഈ കാഴ്ചകള്‍ എന്ന് പ്രതീക്ഷിക്കുന്നു . അശ്വതിയുടെ ഏട്ടന് താമസിയാതെ നാം ഒരു കര്‍ഷക രത്ന അവാര്‍ഡ് നല്‍കുന്നുണ്ട് എന്ന് അറിയിക്കുക . ഒപ്പം നമ്മുടെ ആശംസകളും

Sarija NS said...

ഹോ നമിച്ചു ആ സോഫ്റ്റ്വെയര്‍ കാരനെ. ഒന്നറിയിച്ചേക്കൂട്ടൊ.

smitha adharsh said...

എന്താണ് അശ്വതി ഡാര്‍ലിംഗ് നെ കാണാത്തത് എന്ന് വിചാരിച്ചു ഇരിക്ക്യായിരുന്നു...ഇതൊക്കെ പൂവിടാനും,കായ്ക്കാനും വെയിറ്റ് ചെയ്യുവായിരുന്നു അല്ലെ?ഗൊച്ചു ഗള്ളി...!!!
സൂപ്പര്‍ പോസ്റ്റ്..സൂപ്പര്‍ ചിത്രങ്ങള്‍..കൂടെ എവിടെയോ നന്നായി നഷ്ട ബോധവും,ഇത്തിരി അസൂയയും..

ജിജ സുബ്രഹ്മണ്യൻ said...

ശ്രീ മംഗലത്തെ ചേട്ടനു കര്‍ഷകോത്തമ അവാര്‍ഡ് കൊടുക്കാന്‍ കൃഷി വകുപ്പില്‍ ശുപാര്‍ശ ചെയ്യാം ട്ടോ..കുറച്ചു നെല്ലു കൂടി ആ ടെറസില്‍ പിടിപ്പിക്കാരുന്നില്ലേ..

Aadityan said...

പോസ്റ്റ് നന്നായിരുന്നു . പടങ്ങളും കലക്കി .(രണ്ടെണ്ണം (പടം) ഒരു വരിയില്‍ ആയിരുന്നെങ്ങില്‍ കുറച്ചു കുടി നന്നയെന്നെ ).പോസ്റ്റുകള്‍ തമ്മിലുള്ള ഗാപ്പ് ഒരല്‍പം കുറയ്ക്കാമോ ? it was worth waiting.all the best.അടുത്ത പോസ്റ്റ് എന്നാ? ഒത്തിരി താമസിപ്പികണ്ട

krish | കൃഷ് said...

koLLaam.

ശ്രീ said...

ആ സോഫ്റ്റ്‌വെയര്‍ കര്‍ഷകന്‍ ആളു മിടുക്കനാണല്ലോ ചേച്ചീ... എല്ലാ ചിത്രങ്ങളും കണ്ടപ്പോള്‍ എന്താണെന്നറിയില്ല വല്ലാത്ത സന്തോഷം. ഇപ്പോഴും ഇങ്ങനെ കൃഷി ചെയ്യാന്‍ ഉത്സാഹം കാണിയ്ക്കുന്നവരുണ്ടല്ലോ.

എന്റെ അഭിനന്ദനങ്ങളും അറിയിയ്ക്കൂ...
ഒപ്പം ചേച്ചിയ്ക്കും കുടുംബത്തിനും ഓണാശംസകളും.
:)

ഭക്ഷണപ്രിയന്‍ said...

ചേട്ടന്‍ ഒരു ഗിടിലന്‍ തന്നെ അശ്വതീ...........

ഹരീഷ് തൊടുപുഴ said...

ഇതുകാണുമ്പോള്‍ വീണ്ടും എന്റെ ക്രിഷിയോടുള്ള പ്രേമം അടക്കുവാനാകുന്നില്ല. ഞാനും എന്റെ പറമ്പില്‍ കുറച്ച് പച്ചക്കറിക്രിഷി തുട്ങ്ങിയതായിരുന്നു. പക്ഷെ കാലാവസ്ഥ വ്യതിയാനങ്ങള്‍ മൂലം അവ രോഗങ്ങള്‍ക്കടിമപ്പേടുകയും, നശിച്ചുപോകുകയും ചെയ്തു. സമയക്കുറവിന്റെ പ്രശ്നം ഉണ്ടെങ്കിലും, ഈ പോസ്റ്റ് എന്നെ വീണ്ടും ക്രിഷിയോടടുപ്പിക്കുവാന്‍ നിമിത്തമാകുന്നു... നന്ദി

Team Campus Times said...

നന്നായിട്ടുണ്ട്‌. ഞങ്ങള്‍ക്ക്‌ സ്‌കൂളില്‍ ഒരു പച്ചക്കറി-ഔഷധക്കൃഷി തോട്ടമുണ്ടായിരുന്നു. സ്‌കൂള്‍ വാര്‍ഷികത്തിന്‌ സ്‌റ്റേജ്‌ ഒരുക്കിയപ്പോള്‍ അതു നാശമായി. കോളിഫ്‌ളവറിന്റെ ഭാവിയെപ്പറ്റി അറിയാന്‍ കാത്തിരിക്കുന്നു

സ്‌പന്ദനം said...

മനോഹരചിത്രങ്ങള്‍...ഒരു പക്ഷേ നൊസ്റ്റാള്‍ജിയയുടെ ഹോള്‍സെയില്‍ ഷോപ്പ്‌ എന്നും പറയാം. കൃഷി ചെയ്‌തില്ലെങ്കിലെന്താ കണ്ടു രസിക്കാലോ ഈ കര്‍ഷകോണ്‍ക്രീറ്റ്‌ തോട്ടം.

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

ബ്ലോഗിട്ട് ഏട്ടനെ ചാക്കിട്ടു.........ഇനി ചീരമാത്ര മാക്കണ്ട എല്ലാ പച്ചക്കറിയും അടിച്ചു മാറ്റാനുള്ള പരിപാടിയാണല്ലെ......?

അജ്ഞാതന്‍ said...

ഫോട്ടോസ് സ്വയം എടുത്തതാണോ?എന്തായാലും നന്നായിട്ടുണ്ട്...

അനില്‍ വേങ്കോട്‌ said...

നാട്ടിൽ വന്നു ഒരു ഓണസദ്യ കഴിച്ചമാതിരി...
തിരു: ഹരിത ഓർമ്മകൾ

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

Very nice. great post!

അശ്വതി/Aswathy said...

മഹാരാജാവേ...സരിജ...ആശംസകള്‍ അറിയിച്ചിരിക്കുന്നു.
സ്മിത...പല സര്‍ക്കസ് ഉകള്‍ക്ക് ഇടയില്‍ ഉള്ള മറ്റൊരു സര്‍ക്കസ് ആണിത്.കമ്പ്യൂട്ടര്‍ ഇടയ്ക്ക് പണിമുടക്കുകയും ചെയ്തു.നന്ദി..
കാന്തരികുട്ടി...നെല്ലിന്റെ കാര്യം ഒന്നു കുടി വിഷാദം ആക്കാമോ?വലിയ വിവരം ഇല്ല.ശുപാര്‍ശ യുടെ കാര്യം മറക്കണ്ട
ആദിത്യ...നന്ദി.അടുത്ത പോസ്റ്റ് അഥവാ കത്തി ഉടനെ
ഭക്ഷണ പ്രിയാ...തന്നെ ...തന്നെ ഗിടിലന്‍ തന്നെ.
അനൂപ് നന്ദി
ഹരിഷ്...കൃഷി തുടങ്ങു.എല്ലാ ഓണ്‍ലൈന്‍ സപ്പോര്‍ട്ട് ഉം എന്റെ വക ഫ്രീ.
സ്പന്ദനം ,ജെ.പി നന്ദി .
അജ്ഞാതന്‍...നന്ദി..ഇതു വരെ ആരും ഇതു തിരിച്ചറിഞ്ഞില്ല.ഞാന്‍ തന്നെ എടുത്ത ഫോട്ടോ ആണിത്.സത്യം.
അനില്‍, രാമചന്ദ്രന്‍ നന്ദി

poor-me/പാവം-ഞാന്‍ said...

Dear,
we are happy to inform you that the cabinet has decided to take over your land with all your spinach plantation immediately. you are requested to visit the nearest VO for getting value of the land as you mentioned in the document while purchasing the same.
Try to develop another plot and we will help you by acquiring your land.
secretary
Dpt of Agrcltr
With regards poor-me
www.manjaly-halwa.blogspot.com

poor-me/പാവം-ഞാന്‍ said...

The prevailing financial crisis may make every ITians a spinach farmer for survival.kaakka marathil kandu
With regards poor-me
www.manjaly-halwa.blogspot.com

ബഷീർ said...

കുറുക്കന്‍ പറഞ്ഞുവത്രെ (ഞാന്‍ കേട്ടിട്ടില്ല ) "നാടെല്ലാം എന്റേതാ.. പക്ഷെ പകല്‍ ഇറങ്ങി നടക്കന്‍ പറ്റില്ല " എന്ന്

എന്റെ ഗൗരി ഞങ്ങളുടെ ചീര ..അവരുടെ അല്ല നമ്മുടെ പറമ്പ്‌..

എല്ലാ നല്ല കാഴ്ചകള്‍ തന്നെ. സ്വന്തം തൊടിയില്‍ ഉണ്ടായതിന്റെ സ്വാദ്‌ ഒന്ന് വേറെ തന്നെയാണു. എന്റെ സഹോദരിയും ഇങ്ങിനെ വിടിന്റെ ടെറസില്‍ പച്ചക്കറികള്‍ ഉണ്ടാക്കിയിട്ടുണ്ട്‌. വെണ്ട , വഴുതന, കയ്പ്പ, തക്കാളി , പച്ചമുളക്‌ .. കാണ്ടാല്‍ തന്നെ മനസ്സു നിറയും.. വീട്ടമ്മ(ആമ) മാര്‍ ഇതൊന്ന് പരീക്ഷിച്ചു കൂടെ. നല്ല പച്ചക്കറി കഴിക്കാം.. സീരിയല്‍ കണ്ട്‌ കരയുന്ന സമയം ഇങ്ങിനെയൊക്കെ എന്തെങ്കിലും ചെയ്താല്‍ എത്ര നന്ന്

മേരിക്കുട്ടി(Marykutty) said...

ബട്ടര്‍ ഫ്രൂട്ട്- ഇതിന് ഞങ്ങള്‍ടെ നാട്ടില്‍ മുട്ടപ്പഴം എന്ന് പറയും..
നല്ല തോട്ടം..ആശംസകള്‍.

SujithVasudevan said...

ithellam vegitarian mathramanallo ? kozhy, adu, tharavu ivareyonnum kanunillallo..:)...chechikkum chetanum ente.abhinandhanangal.....

radhakrishnan said...

marykutty, butterfruit butterfruit thanne, muttappazham egg fruit aanu ketto.

radhakrishnan said...

sreemanghalathe krishi kazhchakal nannayi.venemengil krishi terracilum kayikkum!

radhakrishnan said...

marykutty, butterfruit butterfruit thanne, muttappazham egg fruit aanu ketto.