Monday, October 13, 2008

ചുക്കു ചുക്കു തീവണ്ടി...



"കുട്ടികളെ,രണ്ടു ദിവസം ഹോസ്റ്റലില്‍ വെള്ളം കാണില്ല. ക്ലാസ്സ് suspend ചെയ്തിട്ടുണ്ട്..."
പിന്നെ മോട്ടോര്‍ കേടായതിനെ കുറിച്ചും അത് നന്നാക്കാന്‍ പോയിട്ട് അതിനെ ഒന്നു തുറിച്ചു നോക്കാന്‍ പോലും മേനക്കെടാത്ത ഭാവി ഇലക്ട്രിക്കല്‍ engineers നെ കുറിച്ചും വാര്ടെന്‍ വാചാലനാകുംപ്പോള്‍ എല്ലാവരും അവരവരുടെ മുറിയിലെക്കൊടും.ഹോസ്റെലിനു പിന്നില്‍ കുറച്ചു ദൂരത്താണ് കിണര്‍. ബക്കറ്റുമായി ഒരു മാരതോന്‍ . ഞാനും ഓടും മുറിയിലേക്ക്.ബക്കറ്റ് എടുക്കാന്‍ അല്ല. കൈയില്‍ കിട്ടിയ തുണികള്‍ ബാഗില്‍ കുത്തിനിറച്ച് വീട്ടില്‍ പോക്കാന്‍. ഒരു ലക്ഷ്യം മാത്രം. 5.00൧൫ നുള്ള മലബാര്‍ എക്സ്പ്രസ്സ് അല്ലെങ്കില്‍ 8.30 നുള്ള കണ്ണൂര്‍ എക്സ്പ്രസ്സ്.

റിസര്‍വേഷന്‍?

ഓ, അങ്ങനെ ഒന്നും ആലോചിക്കാറെ ഇല്ല.

ലേഡീസു കംപാര്‍ട്മെന്റില്‍ നല്ല തമാശ ആണ്.
സ്ഥിരമായി കോഴിക്കോട്-കണ്ണൂര്‍ യാത്ര ചെയുന്ന കുറെ പേരുണ്ട് അതില്‍ . ശരിക്കും ഒരു ഗാന്‍ഗ്. അതില്‍ ടീച്ചര്‍ മാരുണ്ട്. ബാങ്ക് ഉദ്യോഗസ്തര്‍ ഉണ്ട് . വിവിധ ഓഫിസുകളില്‍ പണിയെടുക്കുന്നവര്‍ ഉണ്ട്. അവര്‍ ഓരോ ദിവസവും തവണ വെച്ചു എന്തെങ്കിലും പലഹാരം വാങ്ങി വരും. ട്രെയിന്‍ കണ്ണൂര്‍ വിടുംപ്പോള്‍ എല്ലാവരും കൂടി തുടങ്ങും ബഹളം. പലഹാരം പങ്കു വെയ്ക്കലും വിശേഷം പറയലും.ചിലപ്പോള്‍ അവര്‍ അന്ത്യക്ഷരി കളിക്കും.ചിലപ്പോള്‍ ടോപ്പിക്ക് ആയിടെ ഇറങ്ങിയ സിനിമയെ കുറിച്ചായിരിക്കും.ഏതായാലും യാത്ര അവര്‍ ആഖോഷം ആക്കിയിരുന്നു.
ഏതാണ്ട് 25 മുതല്‍ പെന്‍ഷന്‍ ആവാറായി എന്ന് തോന്നിപ്പിക്കുന്നവര്‍ വരെ ഉണ്ട് ഈ സംഘത്തില്‍. അതൊരു അപൂര്‍വ സംഘം തന്നെ ആയിരുന്നു.

നമുക്കു പിന്നെ 'തിരുന്തോരം' വരെ പോകേണ്ടത് കൊണ്ടു കയറിയാല്‍ ഉടനെ 'ബര്‍ത്ത് പിടിക്കും'.പഴം പോരിയുടെയും വടയുടെയും മണം മുക്ക് തുളച്ചു കാറ്റു കയറിയ വയറ്റില്‍ എത്തും .മണത്തു മണത്തു ഇരിക്കാം എന്നല്ലാതെ വേറെ കാര്യം ഒന്നും ഇല്ല. അത് കൊണ്ടു ജാഡ വിടാതെ പുസ്തകം തുറന്നു പിടിക്കുക തന്നെ ഏക വഴി.

ക്രിസ്തുമസ് അവധി തുടങ്ങുന്ന സമയം. 'നാളെ നാളെ' എന്നൊരു ഗണപതി കല്യാണം ആയി റിസര്‍വേഷന്‍.

"ഓ, നമുക്കങ്ങു ലേഡീസില്‍ പോകാം"മാവേലിക്കരക്കാരിയുടെ ചില്ലുവാതിലുകളിളുടെ കണ്ണുകള്‍ തിളങ്ങി.

"ഓകെ , ശീതള്‍"ഞാനും ഉഷാറായി.

"നമുക്കു നേരത്തെ പോയി സീറ്റ് പിടിക്കണം"ഞങ്ങള്‍ പ്ലാനും പദ്ധതിയും തയ്യാറാക്കി.

"കോഴിക്കോട് വരെ ഞാനും ഉണ്ട്" പ്രസീത.

"പോര്,പോര്"ഞങ്ങള്‍ കുടുംബത്തില്‍ നിന്നു കൊണ്ടു വന്ന സ്വന്തം വണ്ടി എന്ന മട്ടില്‍ ഞങ്ങള്‍ ക്ഷണിച്ചു.
ബുദ്ധിമതികള്‍ ആയ ഞങ്ങള്‍ കോളേജില്‍ നിന്നു നേരത്തെ ചാടി .കൃത്യം 4.00 നു റെയില്‍വേ സ്റ്റേഷനില് എത്തി.

പക്ഷെ ഞങ്ങള്‍ എത്ര നേരത്തെ എത്തിയാലും മംഗലാപുരത്ത് നിന്നും വരുന്ന മലബാര്‍ 5.30 നെ വരൂ എന്നൊരു ഭൂതോദയം ഞങ്ങള്ക്ക് സ്റ്റേഷനില് എത്തിയതിനു ശേഷമാണ് ഉണ്ടായതു.ടിക്കറ്റ് എടുത്തു പെട്ടിയുമായി ഞങ്ങള്‍ ട്രെയിന്‍ കാത്തു നിന്നു.
"പിന്നിലല്ലേ ലേഡീസു കംപാര്‍ട്മെന്റ് വരുന്നതു .നമുക്കു പിന്നോട്ട് പോയി നില്‍ക്കാം" വീണ്ടും ശീതളിന് ബുദ്ധി തെളിഞ്ഞു.
ലേഡീസിലെ പതിവുക്കാര്‍ ഉള്ളത് കൊണ്ടു കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയില്ല.
ഞങ്ങള്‍ അവരെ ചുറ്റിപറ്റി നിന്നു. സമയം കഴിയും തോറും ആളുകളുടെ എണ്ണവും കൂടി കൂടി വന്നു.
" ഈ പെണ്ണുങ്ങള്‍ എല്ലാം കുടി ഏത് എങ്ങോട്ടാ?" ഞാന്‍ ആത്മഗതിച്ചു .

"നാളെ തന്നെയാ എല്ലാവര്ക്കും അവധി തുടങ്ങുന്നത്"പ്രസീത GK വിളംബി.

5.30 നു തന്നെ വണ്ടി എത്തി.KSRTC ബസില്‍ കയറാന്‍ ഇത്രയും തിരക്കില്ല.ഉന്തും തള്ളും. ഒരു വിധം വാതിലില്‍ പിടി കിട്ടിയതും ആരോ എന്റെ കൈയില്‍ നുള്ളി.
അറിയാതെ ഞാന്‍ വാതിലിലെ പിടി വിട്ടു. എനിക്ക് കളി മനസ്സിലായി..ചുമ്മാതങ്ങു നിന്നു. അപ്പുറവും ഇപ്പുറവും നിന്നവര്‍ എന്നെ ഉന്തി ഉന്തി വണ്ടിയ്ക്ക് അകത്താക്കി.

അകത്തു അതിലും വലിയ മാമാങ്കം. മംഗലാപുരതുള്ള മലയാളി പെണ്‍കുട്ടികള്‍ മുഴുവന്‍ ആ ട്രെയിനില്‍ കയറി പറ്റിയിട്ടുണ്ട്.

പെട്ടെന്ന് " ഇങ്ങു പോര്,ഇവിടെ സ്ഥലമുണ്ട്" എന്നൊരു ശബ്ദം തലയ്ക്കു മുകളില്‍ നിന്നും.
നീണ്ടു വന്ന കൈയില്‍ തുങ്ങി ഞാന്‍ മുകളിലേക്ക്. അവിടെ അപ്പോഴേ മുന്ന് പേര്‍ ഉണ്ട്. നാല് ബാഗും. ഞാനും എന്റെ ബാഗ് മടിയില്‍ വെച്ചു അതിനിടയില്‍ എന്നെ കുത്തി ത്തിരുകി.
കൂടെ ഇരുന്നവരെ ഞാന്‍ നന്ദി സുചകമായി ചിരിച്ചു കാണിച്ചു.

"ഏതായാലും ഒരാള്‍ കുടി കയറും.ഇയാള്‍ ആകുംപോള്‍ കുറച്ചു സ്ഥലം മതിയല്ലോ എന്ന് വിചാരിച്ചാ" മംഗലാപുരംക്കാരി നയം വ്യക്തമാക്കി.
"എന്റെ ദൈവമേ, ഇന്നു ഞാന്‍ കാണുന്നവര്‍ എല്ലാം ബുദ്ധിമതികള്‍ ആണല്ലോ" ഞാന്‍ നെടുവീര്‍പ്പിട്ടു.
ശീതള്‍ എവിടെയോ ഒന്നു ഞെരുങ്ങി ഇരുന്നു കഴിഞ്ഞു താഴെ.പ്രസീത അപ്പോഴും ഒഴുക്കിലാണ്.

രണ്ടു കവിളുകളിലുടെയും കണ്ണുനീര്‍ ധാരധാരയായി ഒഴുകുന്നുണ്ട്.പ്രശസ്തയായ ഒരു ഡോക്ടറുടെ മകളാണ് പ്രസീത. ലേഡീസു കംപാര്‍ട്മെന്റ് ഒരു പുത്തന്‍ അനുഭവം ആയിട്ടുണ്ടായിരുന്നു.
'ദരിദ്രവാസികളെ...നീയൊക്കെ ഇങ്ങനെ ആണോ എപ്പോഴും പോകുന്നത് 'എന്നൊരു ചോദ്യം ആ കണ്ണുനീരില്‍ മറഞ്ഞു കിടപ്പുണ്ടായിരുന്നോ എന്ന് അറിയില്ല. റോമ നഗരം കത്തി എരിയുംപ്പോഴും നീറോ ചക്രവര്‍ത്തിക്ക് വീണ വായന എന്ന് പറയുന്നതു പോലെ വടയുടെയും പഴം പോരിയുടെയും മണം അവിടൊക്കെ തങ്ങി നിന്നു.
കോഴിക്കോട് പ്രസീത മു‌ക്ക് ചീറ്റി കണ്ണ് തുടച്ചു യാത്രയായി. വട-പഴം പൊരി ഫ്രണ്ട്സും പിരിഞ്ഞു. എങ്കിലും തിരക്ക് പഴയത് പോലെ തന്നെ.ഞാന്‍ ഇരുന്നു ഉറങ്ങി തുടങ്ങി.ശീതള്‍ പതിവു പോലെ കണ്ണുരുട്ടി എന്നെ തുറിച്ചു നോക്കി.
"നല്ല മനസ്സുള്ളവര്‍ക്ക് എവിടെ ഇരുന്നാലും ഉറങ്ങാം " ഞാന്‍ തത്വം പറഞ്ഞു.

ശീതള്‍ വീണ്ടും കണ്ണ് ഉരുട്ടി. മാവേലിക്കര വരെ ഞാന്‍ ഗാഡനിദ്രയില്‍ ആവുക ആണ് പതിവു. രണ്ടുപേരും കൂടെ കണ്ണും തുറന്നു പിടിച്ചു പെട്ടിക്ക് കാവല്‍ ഇരിക്കേണ്ട കാര്യം ഇല്ലല്ലോ. തിരിച്ചു വീട്ടിലേക്കുള്ള പോക്കായത് കൊണ്ടു ആ പെട്ടിയില്‍ കാര്യമായി ഒന്നും ഇല്ല താനും . നാല് ടെക്സ്റ്റ് ബുക്കും വീട്ടില്‍ പോയി അലക്കാം എന്ന് വിചാരിച്ചു കുട്ടി വെച്ചിക്കുന്ന കുറെ ഉടുപ്പുകളും.ശീതള്‍ ഉറങ്ങില്ല എന്ന് ഉഗ്ര ശപഥം എടുത്ത ആളായത് കൊണ്ടു എന്റെ കാര്യം സുഖമായി.

തൃശൂര്‍ കഴിഞ്ഞപ്പോള്‍ വാതിലിനടുത്ത് നിന്നും ഒരു നിലവിളി.
ഞെട്ടി ഉണര്‍ന്ന ഞാനും കൂടെ കാറി. അതിന് ഞാന്‍ പണ്ടേ ഒരു എക്സ് പേര്‍ട്ട് ആണ്. എവിടെ നിലവിളി കേട്ടാലും കൂടെ നിലവിളിക്കും.ഒരു ഭ്രാന്തന്‍ കയറിയതാണ് പ്രശ്നം.പകുതി ഉറക്കത്തില്‍ ആരോ ആ ഭാഗത്തേക്ക്‌ പോയപ്പോള്‍ അയാളെ കണ്ടു പേടിച്ചതാണ്.പേടിപ്പിക്കുന്ന ഒരു രൂപവും ആയിരുന്നു അയാള്‍ക്ക്‌. തടിയും മുടിയും മുഷിഞ്ഞ വേഷവും.അയാള്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി . പിന്നെ പൊട്ടി കരയാനും.

അയാള്‍ കംപാര്‍ട്ട് മെന്റ് ഇന്റെ അകത്തേക്ക് വന്നു . താഴെ ഉണ്ടായിരുന്ന എല്ലാവരും മറു ഭാഗത്തേക്ക്‌ ഓടി. കൂടെ അയാളും .ഒരു വള്ളം ആയിരുന്നെകില്‍ അത് അപ്പോള്‍ മറിഞ്ഞേനെ.ബഹളം കേട്ടു ഉണര്‍ന്നവര്‍ കാര്യം അറിയാതെ ഓടുന്നവരുടെ കൂടെ കുടി.
ആകെ ബഹളം.എന്ത് ചെയ്യണം എന്ന് അറിയാതെ ഞാന്‍ മുകളില്‍ ഇരുന്നു.
"ചെയിന്‍ വലിക്കു,ചെയിന്‍ വലിക്കു"എല്ലാവരും എന്നോട്.
എന്റെ തൊട്ടടുത്ത്‌ തന്നെ ആണ് ചെയിന്‍, ഞാന്‍ അതില്‍ വലിച്ചു നോക്കി. ഒരു അനക്കവും ഇല്ല. എല്ലാ ശക്തിയും പ്രയോഗിച്ചു. "വണ്ണം ഇല്ലെങ്കില്‍ എന്താ എനിക്ക് ഭയങ്കര ആരോഗ്യമാ" എന്നുള്ള എന്റെ അഹങ്കാരം അപ്പാടെ നിമിഷങ്ങള്‍ കൊണ്ടു അപ്രത്യക്ഷമായി.
ബര്‍ത്തിനു മുകളില്‍ ഇരുന്നവര്‍ താഴേക്ക്‌ നോക്കി 'അയ്യോ അയ്യോ ' എന്ന് വിളിച്ചു കൊണ്ടിരുന്നു.
ഭ്രാന്തന്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുക ആണ്. അതിനൊപ്പം യാത്രക്കാരും.അയാള്‍ ഓടി എന്റെ തൊട്ടു താഴെ എത്തി. എനിക്ക് ശബ്ദം പുറത്ത് വരുന്നില്ല.ഞാന്‍ ചെയിന്‍ ഇലെ ഗുസ്തി നിര്‍ത്തി.അയാള്‍ എന്നെ നോക്കി ഒന്നു ചിരിച്ചു. അടുത്തത് എനിക്കിട്ടു രണ്ടു അടി ആയിരിക്കും എന്ന് ഞാന്‍ ഉറപ്പിച്ചു.അല്ലെങ്കില്‍ തെറി .

പെട്ടെന്ന് അയാള്‍ ചെയിന്‍ വലിച്ചു. നിഷ്പ്രയാസം. ഞാന്‍ അടി വീണു എന്ന് വിചാരിച്ചു 'അയ്യോ' എന്ന് കാറി.

ഞങ്ങളെ ഒക്കെ കിടു കിടെ വിറപ്പിച്ചു അത്രയും പെണ്ണുങ്ങള്‍‍ക്ക് ഇടയില്‍ വില്ലന്‍ ചിരിയോടെ നിന്ന ഭ്രാന്തന്‍ പോലീസിനെ കണ്ടതോടെ കവാത്ത് മറന്നു. ശാന്തനായി .
"വരൂ..പോകാം" എന്നൊരു ഡയലോഗോടെ അവരോടൊപ്പം പുറത്തേക്ക്.
കംപാര്‍ട്ട് മെന്റ് ഇല്‍ കുട്ട ദീര്‍ഘനിശ്വാസം .
ശീതള്‍ ഓടി തളര്‍ന്നു ഉറങ്ങി. ഞാന്‍ എന്റെ ഉറക്കം പോയത് കാരണം ശേഷ യാത്രയില്‍ ഞാന്‍ കണ്ണും തുറിച്ചിരുന്നു.

"നല്ല മനസ്സു ഇല്ലാത്തത് കൊണ്ടാവുമോ എനിക്ക് ഉറങ്ങാന്‍ പറ്റാത്തത്?"
*************************************************************
ഇതു കൊണ്ടു ഒന്നും എന്റെ ട്രെയിന്‍ കഥകള്‍ തീരുന്നില്ല.ഇതൊരു തുടക്കം മാത്രം.
എന്റെ പഴയ ട്രെയിന്‍ യാത്രകള്‍ ഓര്‍മിപ്പിച്ച നന്ദകുമാറിന്റെ ഈ പോസ്റ്റിനു നന്ദി.
"ബ്ലോഗിന് ഒരു ചിത്രം വരച്ചു കൂടെ?"എന്നൊരു ചോദ്യം ചോദിച്ചു മുകളില്‍ കാണുന്ന എന്റെ സാഹസത്തിനു കാരണമായ വിക്രമാദിത്യ മഹാരാജാവിനോട്‌ പ്രത്യേകം നന്ദി.ചിത്രം ഈ പരുവത്തില്‍ ആണെന്നുള്ളത്‌ സദയം ക്ഷമിക്കുമല്ലോ.(അണ്ണാറ കണ്ണനും തന്നാല്‍ ആയതു എന്ന
പഴംചൊല്ല് ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും )

18 comments:

അശ്വതി/Aswathy said...

അശ്വതി/Aswathy said...
ഇതു കൊണ്ടു ഒന്നും എന്റെ ട്രെയിന് കഥകള് തീരുന്നില്ല.ഇതൊരു തുടക്കം മാത്രം.ജാഗ്രതേ...
October 13, 2008 9:46 AM
വിക്രംസ് ദര്ബാര് said...
തീവണ്ടി യാത്ര ഇഷ്ടപ്പെട്ടു. ചിത്രവും നന്നായി. കഴിയുന്നതും ഇനിയുള്ള പോസ്റ്റുകള്ക്ക് ചിത്രങ്ങള് അകമ്പടിയായിക്കോട്ടെ .കലക്കും.

ആശംസകളോടെ
വിക്രമാദിത്യന്
October 13, 2008 9:56 AM
കോറോത്ത് said...
"ട്രെയിന് കണ്ണൂര് വിടുംപ്പോള് എല്ലാവരും കുടി തുടങ്ങും ബഹളം"

trainil vellamadi aanalle ;) !!!!
October 13, 2008 10:15 AM
മാണിക്യം said...
കുച്ചുക്ക്കുച്ചുക്കു ച്ഛുക്ക്
കൂകൂ കൂവും തീവണ്ടി
കൂവിപായും തീവണ്ടീ..
കുച്ചുക്ക്കുച്ചുക്കുച്ഛുക്ക്

അശ്വതി കൊച്ചേ നല്ല യാത്രാവിവരണം
ആ വടേയ് പഴം പൊരി മണം
ഇങ്ങ് വന്നെന്റെ മൂക്കിലടിച്ചു..
തീവണ്ടി യാത്രാ വല്ലാതെ മിസ്സ് ചെയ്യുന്നു.....
ഭ്രാന്തനും ഭ്രാന്തില്ലാത്തവനും തമ്മില് വെറും ഒരു തലനാരിഴയുടെ അത്ര വിത്യാസമേയുള്ളു....
ആ പാവം ഭ്രാന്തന്!
October 13, 2008 6:35 PM
Aadityan said...
This post has been removed by the author.
October 13, 2008 7:24 PM
Aadityan said...
കൊള്ളാമല്ലോ യാത്ര വിവരണം . കഴിഞ്ഞ ഒരു മാസമായി ഞാന് സ്ഥിരമായി വായിക്കാറുള്ള ഒരു ബ്ലോങില്ലും ഒരു annakavum ഇല്ലായിരുന്നു .ദൈവമേ എല്ലാരും കടയടചിടു പോയോ എന്നാലോചിച്ചു ഇരിക്കുംബോല്ലനു ഒന്നൊന്നായി പൊങ്ങി വരുന്നത്. പടം ഒരു നല്ല ഐഡിയ തന്നെ . സ്ഥിരമായി പോരാതെ അപ്പോള് മെച്ചപെട്ടോലും .( ഇത് തീരെ മോശമാണെന്നല്ല ).യാത്ര വിവരണം എന്നിയും കന്നുമല്ലോ . കഴിയുന്നത് കാല താമസം ഒഴിവാക്കുക

All the best .Keep going
October 13, 2008 7:25 PM
കുഞ്ഞന് said...
അശ്വതിക്കുട്ടി..

ചുക് ചുക് തീവണ്ടി കൂടുതല് ദൂരം മുന്നോട്ട് പോകട്ടെ..

ചിത്രം അസ്സലായിട്ടൊ..

പിന്നെ ലേഡീസ് കംബാര്ട്ടുമെന്റിലും ‘കുടി’ ഉണ്ടെന്ന് അറിഞ്ഞപ്പോള്..ദൈവമേ അപ്പോള് ഈ പെണ്ണുങ്ങള് യാത്രക്കാരികള് വിളഞ്ഞ വിത്തുകളാണല്ലൊ.
October 13, 2008 10:04 PM

Aadityan said...

:)

nandakumar said...

ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ ‘കുടി, കുടി’ എന്നു കേട്ടപ്പോള്‍ ഓടി വന്നതാ.. ലെവ്ടെ?
ചിത്രവും കൊള്ളാം പോസ്റ്റും കൊള്ളാം.(ഒന്നുകൂടി ഇരുന്ന് വെട്ടിത്തിരുത്തി അങ്ങ്ട് പൊലിപ്പിച്ചെഴുതിയാല്‍ സംഗതി കസറിയേനെ!)
എന്റെ ട്രെയിന്‍ യാത്ര പോസ്റ്റ് കൊണ്ട് ബൂലോകത്ത് എന്തെല്ലാം പുതു പോസ്റ്റുകള്‍ :) ഞാനിപ്പോഴും യാത്ര നിര്‍ത്തിയിട്ടില്ല..വച്ചടി വച്ചടി പോക്കാ കന്യാകുമാരീലോട്ട്. :)

ബഷീർ said...
This comment has been removed by the author.
ബഷീർ said...

അശ്വതി,

യാത്രാവിവരണവും ചിത്രവും നന്നായിട്ടുണ്ട്‌. പഴം പൊരിയും വടയും കിട്ടാത്തപ്പോള്‍ കഴിക്കാറില്ലാത്തതിനാല്‍ മണം അത്ര പ്രശ്നമായില്ല.

അണ്ണാരക്കണ്ണന്‍ തന്നാലാവത്തതും ചെയ്യുമെന്ന് ഈ ചിത്രം ഈ ചിത്രം കണ്ടാല്‍ മനസ്സിലാവും

ആശംസകള്‍

ബഷീർ said...

ക്ഷമിക്കൂ.. ശരിയായ ലിങ്ക്‌ ഇവിടെ

smitha adharsh said...

ഈ ട്രെയിന്‍ യാത്ര ഇഷ്ടായി ട്ടോ..
അപ്പൊ,ബാക്കി പോരട്ടെ..

siva // ശിവ said...

എന്നാലും ആ ഭ്രാന്തനെ പേടിപ്പിക്കരുതായിരുന്നു...

ചിലപ്പോഴൊക്കെ ഇതുപോലൊക്കെ തിരക്കില്‍ യാത്ര ചെയ്തിട്ടുണ്ട്...അതൊക്കെ ഓര്‍ത്തു പോയി...

ജിജ സുബ്രഹ്മണ്യൻ said...

ഈ ട്രെയിന്‍ യാത്ര രസിപ്പിച്ചൂട്ടോ..പഴയ ട്രെയിന്‍ യാത്രകള്‍ ഒക്കെ ഓര്‍മ്മ വരുന്നൂ..

ശ്രീ said...

ഇനിയും പോരട്ടേ ട്രെയിന്‍ യാത്രാക്കഥകള്‍... എഴുത്ത് രസമായി, വരയും...
:)

മേഘമല്‍ഹാര്‍(സുധീര്‍) said...

കൊള്ളാമല്ലോ

Areekkodan | അരീക്കോടന്‍ said...

ആ വര കണ്ടപ്പ്പോള്‍ അതിന്‌ താഴെ ഇത്രയും പിടിച്ചിരുത്തുന്ന ഒരു കുറിപ്പ്‌ കൂടി പ്രതീക്ഷിച്ചില്ല.എഴുത്തും വരയും ഹൃദ്യമായി.

Anil cheleri kumaran said...

'ആഘോഷം' എന്നാക്കുക.
എഴുത്ത് നന്നായിട്ടുണ്ട്.

അരുണ്‍ കരിമുട്ടം said...

അശ്വതി,വിവരണം കലക്കി.ചിത്രത്തിനു ഒരു കുഴപ്പവുമില്ല,നന്നായിട്ടുണ്ട്.

അശ്വതി/Aswathy said...

വിക്രമാദിത്യ...നന്ദി .പടം വരയ്ക്കണം എന്നൊക്കെ തന്നെ ആണ് ആഗ്രഹം. പക്ഷെ ഞാന്‍ ഒരു നല്ല 'വരക്കാരി' അല്ല എന്നത് തന്നെ തടസ്സം .
കോറോത്ത്,കുഞ്ഞാ..അക്ഷരത്തെറ്റ് ക്ഷമി...ലേഡീസ് കംബാര്ട്ടുമെന്റിലും ‘കുടി’ എന്നൊക്കെ പറഞ്ഞിട്ട് വേണം വഴിയേ പോകുന്ന എല്ലാ ലേഡീസ് ഉം എന്നെ കൈ വൈയ്ക്കാന്‍.കമന്റ് അടിച്ചതിനു നന്ദി. നല്ല വാക്കുകള്‍ക്കും.
മാണിക്യം..ഞാനും മിസ് ചെയ്യുന്നുണ്ട് എന്റെ തീവണ്ടി യാത്രകള്‍.
ആദിത്യന്‍ നന്ദി..:)
നന്ദകുമാര്‍...കുറുക്കന് എപ്പോഴും കൊഴികുട്ടില്‍ തന്നെ കണ്ണ് എന്ന് പറയുന്നതു പോലെ ആണോ?എവിടെ 'കുടി' ഒന്നും ഇല്ല. പെട്ടെന്ന് കന്യാകുമാരിക്ക് തന്നെ വിട്ടോ.
നന്ദി ഉണ്ട് ഇവിടെ വന്നതിനും നല്ല വാക്ക് പറഞ്ഞതിനും.
ബഷീര്‍ ആശംസകള്‍ക്ക് നന്ദി.ചിത്രം കണ്ടു കേട്ടോ
സ്മിത..ബാക്കി ഉടനെ. ഇപ്പൊ ജോലി തിരക്കില്‍ ആയിരിക്കും അല്ലെ?
ശിവ..സത്യം.അയലോടെ ചോദിച്ചാല്‍ അറിയാം.അയാള്‍ പേടിച്ച കഥ
കാന്തരികുട്ടി,ശ്രീ...നന്ദി
മേഘമല്‍ ഹാര്‍,അരീക്കോടന്‍ ,നിയാസ് നന്ദി
കുമാരന്‍, നന്ദി.അക്ഷര തെറ്റ് ഇനി ശ്രദ്ധിക്കാം
അരുണ്‍,ചിത്രം നന്നായി എന്ന് പറഞ്ഞതിനു പ്രറെക നന്ദി.

..:: അച്ചായന്‍ ::.. said...

കുറെ നാള് നാട്ടില്‍ ഒകെ പോയെ തിരിച്ചു വീണ്ടും എത്തി
അപ്പൊ തീവണ്ടി കൊള്ളാരുന്നു .. ഒരു ഒഴുക്ക് ഉണ്ടാരുന്നു
ശരിക്കും ഒരു യാത്ര നടത്തിയപോലെ .. അപ്പൊ വണ്ടി കഥകള്‍
കുടുതല്‍ പോരട്ടെ വായിക്കാന്‍ റെഡി :D
NB : ആഖോഷം ആണോ ആഘോഷം അല്ലെ ??

anamika said...

കുറെ നാളു കൊണ്ട് ഈ പോസ്റ്റ് വായിച്ചു തീര്‍ക്കാന്‍ ശ്രമിക്കുന്നു.കൂടെ യാത്ര ചെയ്ത ഒരു ഫീലിംഗ്.ചിത്രം വളരെ നന്നായിട്ടുണ്ട്.ഹോസ്റ്റല്‍ ഇല്‍ താമസിച്ച അനുഭവം എനിക്ക് ഇല്ലെന്കിലും ആസ്വദിക്കാന്‍ പറ്റി

ഹാരിസ് നെന്മേനി said...

Aswathi..don't worry too much about illustration. Still it looks good..