“ഭാര്യ” എന്ന സിനിമയാണ് എന്റെ ഓര്‍മയിലെ ആദ്യത്തെ സിനിമ.കഥ ഒന്നും മനസ്സിലായിലെന്കിലും “പഞ്ചാര പാലുമുട്ടായി ..” എന്ന പാട്ടു എനിക്ക് വല്യ ഇഷ്ടമായി . അവസാന ഭാഗത്തൊക്കെ ഞാന്‍ രാഗിനിയോടൊപ്പം കരഞ്ഞു കരഞ്ഞു തളര്‍ന്നു .നാലോ അഞ്ചോ വയസ്സായ എനിക്ക് എന്ത് മനസ്സിലായിട്ടാണോ ആവോ ?
പൊതുവെ സിനിമ തീയറ്റര്‍ എനിക്ക് പേടി ആയിരുന്നു അന്ന് . ഏതെങ്കിലും സിനിമ കാണാന്‍ എല്ലാവരും തീരുമാനിക്കുംപോഴേ ഞാന്‍ കരഞ്ഞു തുടങ്ങും . പിന്നെ വാഗ്ദാനങ്ങള്‍ ആണ് . മിട്ടായി , പുതിയ പെന്‍സില്‍ , ചെരുപ്പ് , ഉടുപ്പ് അതങ്ങനെ നീണ്ടു നീണ്ടു പോകും . പോകുന്നടത്തോളം പോകട്ടെ എന്ന് ഞാനും .
ഒടുവില്‍ ഒരു നീണ്ട വാഗ്ദാന പട്ടികയും പിന്നെ ബാഗ് നിറയെ തിന്നുന്ന സാധനങ്ങളും ആയി ഞങ്ങള്‍ സിനിമ കാണാന്‍ പോകും . അപ്പൊ എനിക്കൊരു വിശ്വാസം ഉണ്ടായിരുന്നു –സിനിമ തീയറ്റര്‍ എത്തുന്നത് വരെ “ടിക്കറ്റ് കിട്ടല്ലേ ,ടിക്കറ്റ് കിട്ടല്ലേ ” എന്ന് മനസ്സില്‍ പ്രാര്‍ത്ഥിക്കണം . എങ്ങനെ പ്രാര്‍ത്ഥി ക്കുന്നതിനിടയില്‍ ഒരിക്കല്‍ പോലും നിര്‍ത്താന്‍ പാടില്ല . അങ്ങനെ ചെയ്‌താല്‍ ടിക്കറ്റ് കിട്ടില്ല . പല തവണ ഈ വിദ്യ ഞാന്‍ പ്രയോഗിച്ചു നോക്കി വിജയിച്ചു . പ്രാര്ത്ഥന ഇടയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വന്നപ്പോഴൊക്കെ ടിക്കറ്റ് കിട്ടിയിട്ടും ഉണ്ട്.
മുയലിന്റെയും ചക്കയുടെയും കഥ അന്ന് അറിയുകയും ഇല്ലായിരുന്നു. അത് കൊണ്ടു തന്നെ ഞാന്‍ എന്റെ വിശ്വാസത്തില്‍ മുറുകി പിടിച്ചു.
ഏത് പുതിയ സിനിമ വന്നാലും കാണാന്‍ ആവേശം ചേട്ടന് ആണ്. ഇന്നും അങ്ങനെ തന്നെ.
അച്ഛന്റെ പിന്നാലെ നടന്നു നടന്നു എങ്ങനെയും സമ്മതിപ്പിക്കാന്‍ ചേട്ടന് ഭയങ്കര മിടുക്കായിരുന്നു . അങ്ങനെ ആണ് ‘ദീപം ’ എന്ന സിനിമ കാണാന്‍ പോയത് . ഞങളുടെ വീടിനു അടുത്ത് തന്നെ ചെറിയ ഒരു തീയറ്റര്‍ ഉണ്ട് . പതിവു പോലെ പ്രാര്‍ത്ഥിക്കാന്‍ ഒന്നും പറ്റിയില്ല.അഞ്ഞൂറ് 'ദീപം ' വിശേഷം പറയാന്‍ ഉണ്ട് ചേട്ടന്.മൂളി കേട്ടാലും പോര അഭിപ്രായവും പറയണം.ഉദാഹരണത്തിന് "ഈ സിനിമയില്‍ നസീര്‍ മധുവിന്റെ അനിയന്‍ ആണ് എന്നാണ് ആരോ പറഞ്ഞതു പോസ്റ്റര്‍ കണ്ടപ്പോ നിനക്കു അങ്ങനെ തന്നെ ആണോ തോന്നിയത്?"ഇങ്ങനെയുള്ള ചോദ്യത്തിന് ഞാന്‍ എങ്ങനെ ആണ് മുളി ഉത്ടരം പറയുന്നത്. പരയതിരുന്നലോ ഉടനെ പിണങ്ങും ചേട്ടന്‍.
തീയറ്റര്‍ എത്തുന്നത് വരെ ഞാന്‍ പ്രതീക്ഷ കൈ വിടില്ല . എങ്കിലും മധുവും ജയനും കുടി ഒരു പന്തവും പിടിച്ചു നില്ക്കുന്ന പോസ്റ്റര്‍ ഇന്റെ മുന്നില്‍ ഞാന്‍ എത്ര വിഷമിച്ചാണ് നിന്നത് എന്നോ ? ചേട്ടന് സന്തോഷം .സിനിമ തുടങ്ങിയതും ഞാന്‍ എന്റെ കലാ പരിപാടി തുടങ്ങി . അമ്മുയുടെ കൈയില്‍ നിന്നും ബാഗ് വാങ്ങി ആഹാര സാധനങ്ങള്‍ ഓരോന്നായി അകത്താക്കി തുടങ്ങി . സ്ക്രീനില്‍ നടക്കുന്നതൊന്നും ഞാന്‍ തീരെ ശ്രദ്ധിക്കാറില്ല . അവരായി അവരുടെ പാടായി .
ആഹാര സാധനങ്ങള്‍ തീര്ന്നു കഴിഞ്ഞാല്‍ ഞാന്‍ വീണ്ടും അസ്വസ്ഥ യാകും . പിന്നെത്തെ പരാതി കാണാന്‍ വയ്യ എന്നാണ് . അച്ഛന്‍ എന്നെ കസേര കൈയില്‍ ഇരുത്തും .പിന്നെ അന്തമില്ലാത്ത സംശയങ്ങള്‍ ." അയാള്‍ എന്തിനാ അങ്ങനെ പറഞ്ഞതു ? ആ ആന്റി കരയുന്നത് എന്തിനാ . " കഥ അറിയുക എന്നൊരു ഉദ്ദേശവും എനിക്കില്ലായിരുന്നു .ബാകിയുള്ളവര്‍ അങ്ങനെ സുഖമായി ഇരുന്നു കാണണ്ട എന്ന നിസ്വാര്‍ത്ഥ ചിന്ത മാത്രം .
പിന്നെയും ബോര്‍ അടിച്ചാല്‍ ഞാന്‍ ഉറങ്ങും . ഇതൊക്കെ ആയിരുന്നു രണ്ടു മുന്ന് വയസ്സ് കാലത്ത് ഞാനും സിനിമയും ആയ ബന്ധം . രണ്ടിലോ മുന്നിലോ പടിക്കുംപ്പോഴാനു ആ പേടി ഒന്നു മാറി കിട്ടിയത് . പിന്നങോട്ട് ആക്രാന്തം പിടിച്ച സിനിമ കാണല്‍ ആയിരുന്ന്നു .
അപ്പോഴും എനിക്ക് സ്ക്രീനില്‍ സംഭവിക്കുന്ന മൊത്തം കാര്യങ്ങള്‍ മനസ്സിലായില്ല.എങ്കിലും ആര് 'സിനിമ പോകാമോ?' എന്ന് ചോദിച്ചാലും ആദ്യം ചാടി പുറപ്പെടുന്ന ഒരാളായി ഞാന്‍. ഈ മാറ്റത്തില്‍ ഏറ്റവും സന്തോഷിച്ചത് ചേട്ടന്‍ ആയിരുന്നു.(ആയിരിക്കണമല്ലോ.)
ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ അവിടത്തെ ഒരു അമ്മായിയുടെയും അമ്മാവന്റെയും കൂടെ ഒരു സിനിമയ്ക്ക് പോയി. ഒരു ജയന്‍ സിനിമ .തിരിച്ചു വന്നപ്പോള്‍ ചേട്ടന് ആകെ സങ്കടം .കഥ അറിഞ്ഞേ പറ്റു.ഒരു നിവര്‍ത്തിയും ഇല്ല .ഞാന്‍ കൈ മലര്‍ത്തി. 'നീ കണ്ട പോലെ പറ' എന്നായി ചേട്ടന്‍.ജയന്‍ ജയിലില്‍ പോകും . പിന്നെ തിരിച്ചു വരും. വീണ്ടും പോലീസ് ക്കാര് പിടിചു കൊണ്ടു പോക്കും.പിന്നെയും ജയന്‍ തിരിച്ചു വരും. ചേട്ടന് കഥ കേട്ടു മതിയായി.
ആയിടയ്ക്ക് ആണു ഞങ്ങള്‍ ‘കുടെവിടെ ’ കാണാന്‍ പോയത്. ഇത്തവണ ആവേശം മൊത്തത്തില്‍ അമ്മയ്ക്ക് ആയിരുന്നു . ‘കുടെവിടെ ’ യുടെ കഥ മാതൃഭൂമിയില്‍ ( സംശയം ഉണ്ട് അത് തന്നെ ആണോ മാഗസിന്‍ എന്ന് ) വന്നിരുന്നു ‘ഇല്ലി കാടുകള്‍ പൂത്തപ്പോള്‍ ’ എന്ന പേരില്‍ .
അമ്മ അതിന്റെ ഒരു ഫാന്‍ ആയിരുന്നു . സിനിമയ്ക്ക് പോക്കുന്ന വഴി മുഴുവന്‍ അമ്മ സിനിമയ്ക്ക് പേരു 'കുടെവിടെ' യെ കാള്‍ നല്ല പേരു ‘ഇല്ലി കാടുകള്‍ പൂത്തപ്പോള്‍ ‘ ആണെന്ന് പറഞ്ഞു കൊണ്ടിരുന്നു .ചുവന്നു തുടുത്തു ചീര്‍ത്തിരിക്കുന്ന ബബ്ലു എന്ന നായകനെ കുറിച്ചും .
സിനിമ തുടങ്ങിയപ്പോള്‍ അമ്മയ്ക്ക് വീണ്ടും വിഷമം . ചുവന്നു തുടുത്ത അമ്മയുടെ ബബ്ലു എവിടെ ? മെലിഞ്ഞു നീണ്ട റഹ്മാന്റെ രവി എവിടെ ?എങ്കിലും സിനിമ മൊത്തത്തില്‍ ഇഷ്ടപെട്ടത് കൊണ്ടു അമ്മ അങ്ങ് ക്ഷമിച്ചു . പേരിന്റെ കാര്യത്തില്‍ മാത്രം അപ്പോഴും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു .
കുറച്ചു നാള്‍ ഞങ്ങളുടെ വീട്ടില്‍ ഒരു ചിറ്റപ്പന്‍ താമസിച്ചിരുന്നു . ചിറ്റപ്പനെ സോപിട്ടായി പിന്നെ സിനിമ കാണല്‍ .സെക്കന്റ് ഷോ മാത്രമെ ആ കാലത്ത് കണ്ടിട്ടുള്ളു . ഞങ്ങള്‍ അങ്ങോട്ട് ആവ്ശ്യപെടാതെ കൊണ്ടു പോയ ഒരു സിനിമ യെ ഉള്ളു ‘ഗാന്ധി ’. അതും സെക്കന്റ് ഷോ . ഞാന്‍ നോക്കുംപോഴൊക്കെ ചേട്ടന്‍ ഉറങ്ങുക ആയിരുന്നു . ചേട്ടന്‍ നോക്കുംപ്പോള്‍ ഞാനും .‘ദേ ഉപ്പ് സത്യാഗ്രഹം തുടങ്ങി ’ എന്ന് പറഞ്ഞു ഞാന്‍ അപ്പോഴൊക്കെ ചേട്ടനെ ഉണര്‍ത്തി . എനിക്ക് ആകെ ഗാന്ധിയുമായി ബന്ധപെട്ട് അറിയാവുന്നതു 'രാഷ്ട്ര പിതാവും ' 'ഉപ്പ് സത്യാഗ്രഹവും മാത്രമായിരുന്നു അപ്പോള്‍ .
കുറച്ചു കൂടെ വലുതായപ്പോള്‍ (?) ഞാനും ചേട്ടനും ഒറ്റയ്ക്ക് പോയി തുടങ്ങി സിനിമയ്ക്ക് . ഞങളുടെ വീട്ടിനു അടുത്തുള്ള തീയറ്റര്‍ ഇല്‍ മാത്രം . അത് പറയുമ്പ്പോള്‍ എനിക്ക് ആദ്യം ഓര്‍മ വരുന്നതു ടിക്കറ്റ് കൌണ്ടറില്‍ തുങ്ങി കിടന്നു ടിക്കറ്റ് എടുക്കുന്ന ചേട്ടനെ ആണു . അത്രയും ചെറിയ കുട്ടിയായിരുന്നു ചേട്ടന്‍ . ടിക്കറ്റ് കൌണ്ടര്‍ ഇന്റെ അകം ഒന്നു കാണണം എന്നതായിരുന്നു എന്റെ അപ്പോഴത്തെ ആഗ്രഹങ്ങളില്‍ ഒന്നു .എന്ത് സംഭവിച്ചാലും എന്റെ കൈ വിടരുത് എന്ന് അമ്മയുടെ കര്‍ശന നിര്‍ദേശം ഉള്ളത് കൊണ്ടു ഒരു കൈ എപ്പോഴും busy ആയിരിക്കും ചേട്ടന്റെ . ഞാന്‍ ചേട്ടനെന്റെ കൈയില്‍ തുങി എപ്പോഴും . ചേട്ടന്‍ എന്നെ സൈഡ് സീറ്റില്‍ മാത്രമെ ഇരിത്തു . വേറെ ആരും അടുത്ത് ഇരിക്കാതെ ഇരിക്കാന്‍ ഒരു പ്രോട്ടെക്ഷേന്‍ .അമ്മയുടെ സ്റ്റഡി ക്ലാസ്സിന്റെ ബാക്കി . അടുത്ത് ചേട്ടനും ഇരിക്കും .ഏതായാലും ഞങ്ങള്‍ നാട്ടുകാര്‍ക്കു ഒരു അത്ഭുതം ആയിരുന്നു .
VCP വീട്ടില്‍ വാങ്ങിയപ്പോഴാണ് തീയറ്ററില്‍ പോക്ക് നിന്നത്.വീണ്ടും ആക്ക്രാന്തം പിടിച്ച സിനിമ ദിനങ്ങള്‍ .ഹിന്ദി ,മലയാളം ,തമിഴ്,ഇംഗ്ലീഷ് ഭാഷ യൊന്നും നോക്കാതെ കാണല് തന്നെ .ഇംഗ്ലീഷ് സിനിമ ആണെന്കില്‍ ഞാന്‍ ചോദിച്ചു കൊണ്ടേ ഇരിക്കും "ഇപ്പൊ എന്താ പറഞ്ഞതു?" "let us go out for dinner" എന്നതിന്റെ പരിഭാഷ സഹികെട്ട് ചേട്ടന്‍ പറയുന്നതു "നമ്മക്ക് പോയി കഞ്ഞി കുടിക്കാം " എന്നായിരിക്കും കുറച്ചു കഴിയുംപ്പോള്‍ .വീഡിയോ ലൈബ്രറി ക്കാരന്‍ ഒരു ദിവസം ഞങ്ങളെ കണ്ടില്ലെന്കില്‍ 'പനി ആണോ?" എന്ന് ഫോണ്‍ വിളിച്ചു ചോദിക്കുന്ന അവസ്ഥ .
ക്ഷമയുടെ നെല്ലിപടി കണ്ടു തുടങ്ങിയപ്പോള്‍ അമ്മ ഒരു നിയമം വെച്ചു . ഒരു ദിവസം ഒരു സിനിമയെ കാണാവു .അങ്ങനെ കുറച്ചൊക്കെ ശാന്തത കൈവന്നു ഞങ്ങളുടെ പാവം വീടിനു .
ചേട്ടന്‍ പെട്ടിയും കിടക്കയും എടുത്തു പഠിപ്പിന്റെ പേരില്‍ സ്ഥാലം വിട്ടപ്പോള്‍ വീണ്ടും എന്റെ സിനിമ കാണല്‍ അധോഗതിയില്‍ ആയി .
പ്രീ ഡിഗ്രി ക്ക് പഠിക്കുമ്പോഴാണ് ഞങ്ങള്ക്ക് ഒരു തോന്നല്‍ . ഞങ്ങള്‍ ഒക്കെ വലിയ കുട്ടികള്‍ ആയില്ലേ എന്നൊരു കൊനഷ്ട്ടു വിചാരം .
ഇനിയിപ്പോള്‍ അച്ഛന്റെയും അമ്മയുടെയും കുടെയാണോ ഫ്രണ്ട്സ് ഇന്റെ കൂടെ യല്ലേ സിനിമയ്ക്ക് പോകേണ്ടത് എന്നൊരു ചിന്ത .
ഞങള്‍ വീട്ടില്‍ പറഞ്ഞു ‘ഞങ്ങള്‍ 'റോജ ' കാണാന്‍ പോകുവാണ് ".
അമ്മയും അച്ഛനും എന്നെ തമാശ മട്ടില്‍ നോക്കി .
ഇതു തമാശയല്ല എന്ന് അവര്ക്കു മനസ്സിലായപ്പോള്‍ പിന്നെ അത്ഭുതമായി.
കാര്യം അവതരിപ്പിച്ചപ്പോള്‍ എല്ലാ വീട്ടിലെയും സ്ഥിതി ഇതൊക്കെ തന്നെ ആയിരുന്നു.
ഒടുവില്‍ എല്ലാവര്ക്കും സമ്മതം കിട്ടുക തന്നെ ചെയ്തു.ഒരു കരാറില്‍ റീനയുടെ അമ്മച്ചി (അമ്മുമ്മ) കൂടെ വരും. അത് ഞങ്ങള്‍ അങ്ങ് സഹിച്ചു.റീന ഒഴിച്ച്.അങ്ങനെ ഞങ്ങള്‍ ഒരു പട പെണ്‍ പിള്ളേര്‍ അമ്മച്ചിയുടെയും അപ്പുപ്പന്റെയും നേതൃത്വത്തില് 'റോജ' കാണാന്‍ പോയി. ആദ്യമായി കുട്ടുകാരുടെ കൂടെ സിനിമ കാന്നുന്ന ത്രില്ലില്‍ ആയിരുന്നു ഞങ്ങള്‍. റീന മാത്രം മുഖം വിര്‍പ്പിച്ചിരിന്നു.മധുബാല യുടെ ചാട്ടവും ഓട്ടവും ഒന്നും ആദ്യമേ അമ്മച്ചിക്ക് ഇഷ്ടപെട്ടില്ല. അത് തീയറ്റര്‍ മുഴുവന്‍ കേള്‍ക്കുന്നത് പോലെ അമ്മച്ചി അങ്ങ് പറയുകയും ചെയ്തു.
റീന പിന്നെയും മുഖം ചുവപ്പിച്ചു ഇരുന്നു.അമ്മച്ചി ഉറങ്ങി തുടങ്ങിയപ്പോഴാണ് റീനയുടെ മുഖം ഒന്നു തെളിഞ്ഞത്.
കണ്ണൂര്‍ പോയപ്പോ പിന്നെ വീണ്ടും സിനിമയുടെ ഉത്സവ കാലം ആയി.പരീക്ഷ തീര്‍ന്ന സന്തോഷത്തില്‍, പരീക്ഷ മാറ്റി വെച്ച സന്തോഷത്തില്‍,നല്ല സിനിമ എന്ന് ആരോ പറഞ്ഞതു ശരി ആണോ എന്ന് അറിയാന്‍, ഇങ്ങനെ സിനിമ കാണാന്‍ കാരണങ്ങള്‍ ഉണ്ടായി കൊണ്ടേ ഇരുന്നു.നല്ല തല വേദന ഉള്ളപ്പോള്‍ സിനിമ കാണാന്‍ പോക്കുന്ന വഴി വിക്ക്സ് വാങ്ങി പോയിട്ടുണ്ട്. എന്ത് വന്നാലും സിനിമ മാറ്റി വെയ്ക്കുന്ന പ്രശ്നമേ ഇല്ല എന്നതാണ് മട്ട്.
ഇപ്പോള്‍ സിനിമയുമായി വലിയ അകലം.അത്യാഗ്രഹം മുത്തു ഇപ്പോഴും ചേട്ടന്റെ ഡി വി ഡി കള്‍ കൊണ്ടു വയ്ക്കും എന്നല്ലാതെ കാണാന്‍ സമയം കിട്ടാറില്ല. പക്ഷെ അങ്ങനെ ഞാന്‍ തോറ്റു കൊടുക്കില്ല. എന്റെ കുട്ടികള്‍ ഒന്നു വലുതാകട്ടെ ഞാന്‍ കാണാതെ പോയ എല്ലാ സിനിമയും കുത്തിയിരുന്നു കാണും ഞാന്‍ .ആ പ്രതീക്ഷയില്‍ വീണ്ടും കാണണം എന്ന് തോന്നി ചേട്ടന്റെ കൈയില്‍ നിന്നും വാങ്ങിയ ഇജാസത്തും , ചോരന്ഗി ലെനും ആരന്ന്യകവും സ്പര്ശും ഒന്നും തിരിച്ചു കൊടുത്തിട്ടില്ല.
ചേട്ടന് ഇപ്പോഴും നല്ല ഒരു കളക്ഷന്‍ ഡി വി ഡി ഉണ്ട്.ആ അലമാരയുടെ അടുത്ത് കുടി പോകാന്‍ എല്ലാവര്ക്കും പേടി ആണെന്ന് മാത്രം.ഏതെങ്കിലും ഒരു ഡി വി ഡി ആരെങ്കിലും ഒന്നു എടുത്താല്‍ 'വെച്ചിരുന്ന ഓര്‍ഡര്‍ തെറ്റി, അല്ലെങ്കില്‍ കുഴച്ച് മറിച്ചു' എന്നൊക്കെ ഒരു ബഹളം പതിവു.ജീവനില്‍ കൊതിയുള്ള ആരും ആ വഴി പോകാറില്ല .
'വെറുതെ ഒരു ഭാര്യ' കാണ്ടാലോ എന്നൊരു ആലോചന വന്നപ്പോള്‍ ഭര്‍ത്താവിനോട് 'വഴിയേ പോക്കുന്ന വയ്യാവേലി ആണ് എടുത്തു തോളത്തു വെയ്ക്കണ്ട 'എന്നാണ് ആരോ ഉപദേശിച്ചത്. ആഹാ..എന്നാ പിന്നെ കണ്ടിട്ട് തന്നെ വേറെ കാര്യം എന്ന് ഞാനും തീരുമാനിച്ചു.
സിനിമ കഴിഞ്ഞു ഇറങ്ങുപ്പോള്‍ ഒന്നു പേടിപ്പിക്കാന്‍ 'രാജി വെയ്ക്കട്ടെ രാജി വെയ്ക്കട്ടെ ' എന്ന് ചോദിച്ചപ്പോള്‍ 'ഓ, എനിക്ക് രണ്ടു ആണ്‍ കുട്ടികളാ.. ' എന്നായിരുന്നു മറുപടി.ഇവരെ ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല ...
അടുത്ത ലക്ഷ്യം 'തിരക്കഥ '.ഭര്‍ത്താവ് ഒറ്റയ്ക്ക് പോയി കണ്ടു എന്നൊരു നിരാശയില്‍ ഇരിക്കുന്ന സ്വപ്ന കുട്ടുണ്ട്. പിന്നെ 'നല്ല സിനിമ ആണെന്നാ തോന്നുന്നേ' എന്നൊക്കെ പറഞ്ഞു ഞങ്ങള്‍ മസ്തിക്ഷ പ്രക്ഷാളനം നടത്തിയ ഒന്നു രണ്ടു പേരും.പക്ഷെ വീണ്ടും പ്രശ്നം . ഞങ്ങള്‍ ആളെ കുട്ടി വന്നപ്പോഴേക്കും സിനിമ സിനിമയുടെ വഴിക്ക് പോയി കഴിഞ്ഞു .മടങ്ങി വരും എന്ന്‍ പ്രതീക്ഷയില്‍ ആണ് ഞങ്ങള്‍.
വരുമായിരിക്കും അല്ലെ?
************************************
ജാമ്യം :- ഞാന്‍ ഒരു ചിത്രക്കാരി അല്ല.പടം കാണുംപ്പോള്‍ മനസ്സിലാവുന്നുണ്ടല്ലോ ?
Saturday, October 25, 2008
Monday, October 13, 2008
ചുക്കു ചുക്കു തീവണ്ടി...
"കുട്ടികളെ,രണ്ടു ദിവസം ഹോസ്റ്റലില്‍ വെള്ളം കാണില്ല. ക്ലാസ്സ് suspend ചെയ്തിട്ടുണ്ട്..."
പിന്നെ മോട്ടോര്‍ കേടായതിനെ കുറിച്ചും അത് നന്നാക്കാന്‍ പോയിട്ട് അതിനെ ഒന്നു തുറിച്ചു നോക്കാന്‍ പോലും മേനക്കെടാത്ത ഭാവി ഇലക്ട്രിക്കല്‍ engineers നെ കുറിച്ചും വാര്ടെന്‍ വാചാലനാകുംപ്പോള്‍ എല്ലാവരും അവരവരുടെ മുറിയിലെക്കൊടും.ഹോസ്റെലിനു പിന്നില്‍ കുറച്ചു ദൂരത്താണ് കിണര്‍. ബക്കറ്റുമായി ഒരു മാരതോന്‍ . ഞാനും ഓടും മുറിയിലേക്ക്.ബക്കറ്റ് എടുക്കാന്‍ അല്ല. കൈയില്‍ കിട്ടിയ തുണികള്‍ ബാഗില്‍ കുത്തിനിറച്ച് വീട്ടില്‍ പോക്കാന്‍. ഒരു ലക്ഷ്യം മാത്രം. 5.00൧൫ നുള്ള മലബാര്‍ എക്സ്പ്രസ്സ് അല്ലെങ്കില്‍ 8.30 നുള്ള കണ്ണൂര്‍ എക്സ്പ്രസ്സ്.
റിസര്‍വേഷന്‍?
ഓ, അങ്ങനെ ഒന്നും ആലോചിക്കാറെ ഇല്ല.
ലേഡീസു കംപാര്‍ട്മെന്റില്‍ നല്ല തമാശ ആണ്.
സ്ഥിരമായി കോഴിക്കോട്-കണ്ണൂര്‍ യാത്ര ചെയുന്ന കുറെ പേരുണ്ട് അതില്‍ . ശരിക്കും ഒരു ഗാന്‍ഗ്. അതില്‍ ടീച്ചര്‍ മാരുണ്ട്. ബാങ്ക് ഉദ്യോഗസ്തര്‍ ഉണ്ട് . വിവിധ ഓഫിസുകളില്‍ പണിയെടുക്കുന്നവര്‍ ഉണ്ട്. അവര്‍ ഓരോ ദിവസവും തവണ വെച്ചു എന്തെങ്കിലും പലഹാരം വാങ്ങി വരും. ട്രെയിന്‍ കണ്ണൂര്‍ വിടുംപ്പോള്‍ എല്ലാവരും കൂടി തുടങ്ങും ബഹളം. പലഹാരം പങ്കു വെയ്ക്കലും വിശേഷം പറയലും.ചിലപ്പോള്‍ അവര്‍ അന്ത്യക്ഷരി കളിക്കും.ചിലപ്പോള്‍ ടോപ്പിക്ക് ആയിടെ ഇറങ്ങിയ സിനിമയെ കുറിച്ചായിരിക്കും.ഏതായാലും യാത്ര അവര്‍ ആഖോഷം ആക്കിയിരുന്നു.
ഏതാണ്ട് 25 മുതല്‍ പെന്‍ഷന്‍ ആവാറായി എന്ന് തോന്നിപ്പിക്കുന്നവര്‍ വരെ ഉണ്ട് ഈ സംഘത്തില്‍. അതൊരു അപൂര്‍വ സംഘം തന്നെ ആയിരുന്നു.
നമുക്കു പിന്നെ 'തിരുന്തോരം' വരെ പോകേണ്ടത് കൊണ്ടു കയറിയാല്‍ ഉടനെ 'ബര്‍ത്ത് പിടിക്കും'.പഴം പോരിയുടെയും വടയുടെയും മണം മുക്ക് തുളച്ചു കാറ്റു കയറിയ വയറ്റില്‍ എത്തും .മണത്തു മണത്തു ഇരിക്കാം എന്നല്ലാതെ വേറെ കാര്യം ഒന്നും ഇല്ല. അത് കൊണ്ടു ജാഡ വിടാതെ പുസ്തകം തുറന്നു പിടിക്കുക തന്നെ ഏക വഴി.
ക്രിസ്തുമസ് അവധി തുടങ്ങുന്ന സമയം. 'നാളെ നാളെ' എന്നൊരു ഗണപതി കല്യാണം ആയി റിസര്‍വേഷന്‍.
"ഓ, നമുക്കങ്ങു ലേഡീസില്‍ പോകാം"മാവേലിക്കരക്കാരിയുടെ ചില്ലുവാതിലുകളിളുടെ കണ്ണുകള്‍ തിളങ്ങി.
"ഓകെ , ശീതള്‍"ഞാനും ഉഷാറായി.
"നമുക്കു നേരത്തെ പോയി സീറ്റ് പിടിക്കണം"ഞങ്ങള്‍ പ്ലാനും പദ്ധതിയും തയ്യാറാക്കി.
"കോഴിക്കോട് വരെ ഞാനും ഉണ്ട്" പ്രസീത.
"പോര്,പോര്"ഞങ്ങള്‍ കുടുംബത്തില്‍ നിന്നു കൊണ്ടു വന്ന സ്വന്തം വണ്ടി എന്ന മട്ടില്‍ ഞങ്ങള്‍ ക്ഷണിച്ചു.
ബുദ്ധിമതികള്‍ ആയ ഞങ്ങള്‍ കോളേജില്‍ നിന്നു നേരത്തെ ചാടി .കൃത്യം 4.00 നു റെയില്‍വേ സ്റ്റേഷനില് എത്തി.
പക്ഷെ ഞങ്ങള്‍ എത്ര നേരത്തെ എത്തിയാലും മംഗലാപുരത്ത് നിന്നും വരുന്ന മലബാര്‍ 5.30 നെ വരൂ എന്നൊരു ഭൂതോദയം ഞങ്ങള്ക്ക് സ്റ്റേഷനില് എത്തിയതിനു ശേഷമാണ് ഉണ്ടായതു.ടിക്കറ്റ് എടുത്തു പെട്ടിയുമായി ഞങ്ങള്‍ ട്രെയിന്‍ കാത്തു നിന്നു.
"പിന്നിലല്ലേ ലേഡീസു കംപാര്‍ട്മെന്റ് വരുന്നതു .നമുക്കു പിന്നോട്ട് പോയി നില്‍ക്കാം" വീണ്ടും ശീതളിന് ബുദ്ധി തെളിഞ്ഞു.
ലേഡീസിലെ പതിവുക്കാര്‍ ഉള്ളത് കൊണ്ടു കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയില്ല.
ഞങ്ങള്‍ അവരെ ചുറ്റിപറ്റി നിന്നു. സമയം കഴിയും തോറും ആളുകളുടെ എണ്ണവും കൂടി കൂടി വന്നു.
" ഈ പെണ്ണുങ്ങള്‍ എല്ലാം കുടി ഏത് എങ്ങോട്ടാ?" ഞാന്‍ ആത്മഗതിച്ചു .
"നാളെ തന്നെയാ എല്ലാവര്ക്കും അവധി തുടങ്ങുന്നത്"പ്രസീത GK വിളംബി.
5.30 നു തന്നെ വണ്ടി എത്തി.KSRTC ബസില്‍ കയറാന്‍ ഇത്രയും തിരക്കില്ല.ഉന്തും തള്ളും. ഒരു വിധം വാതിലില്‍ പിടി കിട്ടിയതും ആരോ എന്റെ കൈയില്‍ നുള്ളി.
അറിയാതെ ഞാന്‍ വാതിലിലെ പിടി വിട്ടു. എനിക്ക് കളി മനസ്സിലായി..ചുമ്മാതങ്ങു നിന്നു. അപ്പുറവും ഇപ്പുറവും നിന്നവര്‍ എന്നെ ഉന്തി ഉന്തി വണ്ടിയ്ക്ക് അകത്താക്കി.
അകത്തു അതിലും വലിയ മാമാങ്കം. മംഗലാപുരതുള്ള മലയാളി പെണ്‍കുട്ടികള്‍ മുഴുവന്‍ ആ ട്രെയിനില്‍ കയറി പറ്റിയിട്ടുണ്ട്.
പെട്ടെന്ന് " ഇങ്ങു പോര്,ഇവിടെ സ്ഥലമുണ്ട്" എന്നൊരു ശബ്ദം തലയ്ക്കു മുകളില്‍ നിന്നും.
നീണ്ടു വന്ന കൈയില്‍ തുങ്ങി ഞാന്‍ മുകളിലേക്ക്. അവിടെ അപ്പോഴേ മുന്ന് പേര്‍ ഉണ്ട്. നാല് ബാഗും. ഞാനും എന്റെ ബാഗ് മടിയില്‍ വെച്ചു അതിനിടയില്‍ എന്നെ കുത്തി ത്തിരുകി.
കൂടെ ഇരുന്നവരെ ഞാന്‍ നന്ദി സുചകമായി ചിരിച്ചു കാണിച്ചു.
"ഏതായാലും ഒരാള്‍ കുടി കയറും.ഇയാള്‍ ആകുംപോള്‍ കുറച്ചു സ്ഥലം മതിയല്ലോ എന്ന് വിചാരിച്ചാ" മംഗലാപുരംക്കാരി നയം വ്യക്തമാക്കി.
"എന്റെ ദൈവമേ, ഇന്നു ഞാന്‍ കാണുന്നവര്‍ എല്ലാം ബുദ്ധിമതികള്‍ ആണല്ലോ" ഞാന്‍ നെടുവീര്‍പ്പിട്ടു.
ശീതള്‍ എവിടെയോ ഒന്നു ഞെരുങ്ങി ഇരുന്നു കഴിഞ്ഞു താഴെ.പ്രസീത അപ്പോഴും ഒഴുക്കിലാണ്.
രണ്ടു കവിളുകളിലുടെയും കണ്ണുനീര്‍ ധാരധാരയായി ഒഴുകുന്നുണ്ട്.പ്രശസ്തയായ ഒരു ഡോക്ടറുടെ മകളാണ് പ്രസീത. ലേഡീസു കംപാര്‍ട്മെന്റ് ഒരു പുത്തന്‍ അനുഭവം ആയിട്ടുണ്ടായിരുന്നു.
'ദരിദ്രവാസികളെ...നീയൊക്കെ ഇങ്ങനെ ആണോ എപ്പോഴും പോകുന്നത് 'എന്നൊരു ചോദ്യം ആ കണ്ണുനീരില്‍ മറഞ്ഞു കിടപ്പുണ്ടായിരുന്നോ എന്ന് അറിയില്ല. റോമ നഗരം കത്തി എരിയുംപ്പോഴും നീറോ ചക്രവര്‍ത്തിക്ക് വീണ വായന എന്ന് പറയുന്നതു പോലെ വടയുടെയും പഴം പോരിയുടെയും മണം അവിടൊക്കെ തങ്ങി നിന്നു.
കോഴിക്കോട് പ്രസീത മുക്ക് ചീറ്റി കണ്ണ് തുടച്ചു യാത്രയായി. വട-പഴം പൊരി ഫ്രണ്ട്സും പിരിഞ്ഞു. എങ്കിലും തിരക്ക് പഴയത് പോലെ തന്നെ.ഞാന്‍ ഇരുന്നു ഉറങ്ങി തുടങ്ങി.ശീതള്‍ പതിവു പോലെ കണ്ണുരുട്ടി എന്നെ തുറിച്ചു നോക്കി.
"നല്ല മനസ്സുള്ളവര്‍ക്ക് എവിടെ ഇരുന്നാലും ഉറങ്ങാം " ഞാന്‍ തത്വം പറഞ്ഞു.
ശീതള്‍ വീണ്ടും കണ്ണ് ഉരുട്ടി. മാവേലിക്കര വരെ ഞാന്‍ ഗാഡനിദ്രയില്‍ ആവുക ആണ് പതിവു. രണ്ടുപേരും കൂടെ കണ്ണും തുറന്നു പിടിച്ചു പെട്ടിക്ക് കാവല്‍ ഇരിക്കേണ്ട കാര്യം ഇല്ലല്ലോ. തിരിച്ചു വീട്ടിലേക്കുള്ള പോക്കായത് കൊണ്ടു ആ പെട്ടിയില്‍ കാര്യമായി ഒന്നും ഇല്ല താനും . നാല് ടെക്സ്റ്റ് ബുക്കും വീട്ടില്‍ പോയി അലക്കാം എന്ന് വിചാരിച്ചു കുട്ടി വെച്ചിക്കുന്ന കുറെ ഉടുപ്പുകളും.ശീതള്‍ ഉറങ്ങില്ല എന്ന് ഉഗ്ര ശപഥം എടുത്ത ആളായത് കൊണ്ടു എന്റെ കാര്യം സുഖമായി.
തൃശൂര്‍ കഴിഞ്ഞപ്പോള്‍ വാതിലിനടുത്ത് നിന്നും ഒരു നിലവിളി.
ഞെട്ടി ഉണര്‍ന്ന ഞാനും കൂടെ കാറി. അതിന് ഞാന്‍ പണ്ടേ ഒരു എക്സ് പേര്‍ട്ട് ആണ്. എവിടെ നിലവിളി കേട്ടാലും കൂടെ നിലവിളിക്കും.ഒരു ഭ്രാന്തന്‍ കയറിയതാണ് പ്രശ്നം.പകുതി ഉറക്കത്തില്‍ ആരോ ആ ഭാഗത്തേക്ക് പോയപ്പോള്‍ അയാളെ കണ്ടു പേടിച്ചതാണ്.പേടിപ്പിക്കുന്ന ഒരു രൂപവും ആയിരുന്നു അയാള്‍ക്ക്. തടിയും മുടിയും മുഷിഞ്ഞ വേഷവും.അയാള്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി . പിന്നെ പൊട്ടി കരയാനും.
അയാള്‍ കംപാര്‍ട്ട് മെന്റ് ഇന്റെ അകത്തേക്ക് വന്നു . താഴെ ഉണ്ടായിരുന്ന എല്ലാവരും മറു ഭാഗത്തേക്ക് ഓടി. കൂടെ അയാളും .ഒരു വള്ളം ആയിരുന്നെകില്‍ അത് അപ്പോള്‍ മറിഞ്ഞേനെ.ബഹളം കേട്ടു ഉണര്‍ന്നവര്‍ കാര്യം അറിയാതെ ഓടുന്നവരുടെ കൂടെ കുടി.
ആകെ ബഹളം.എന്ത് ചെയ്യണം എന്ന് അറിയാതെ ഞാന്‍ മുകളില്‍ ഇരുന്നു.
"ചെയിന്‍ വലിക്കു,ചെയിന്‍ വലിക്കു"എല്ലാവരും എന്നോട്.
എന്റെ തൊട്ടടുത്ത് തന്നെ ആണ് ചെയിന്‍, ഞാന്‍ അതില്‍ വലിച്ചു നോക്കി. ഒരു അനക്കവും ഇല്ല. എല്ലാ ശക്തിയും പ്രയോഗിച്ചു. "വണ്ണം ഇല്ലെങ്കില്‍ എന്താ എനിക്ക് ഭയങ്കര ആരോഗ്യമാ" എന്നുള്ള എന്റെ അഹങ്കാരം അപ്പാടെ നിമിഷങ്ങള്‍ കൊണ്ടു അപ്രത്യക്ഷമായി.
ബര്‍ത്തിനു മുകളില്‍ ഇരുന്നവര്‍ താഴേക്ക് നോക്കി 'അയ്യോ അയ്യോ ' എന്ന് വിളിച്ചു കൊണ്ടിരുന്നു.
ഭ്രാന്തന്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുക ആണ്. അതിനൊപ്പം യാത്രക്കാരും.അയാള്‍ ഓടി എന്റെ തൊട്ടു താഴെ എത്തി. എനിക്ക് ശബ്ദം പുറത്ത് വരുന്നില്ല.ഞാന്‍ ചെയിന്‍ ഇലെ ഗുസ്തി നിര്‍ത്തി.അയാള്‍ എന്നെ നോക്കി ഒന്നു ചിരിച്ചു. അടുത്തത് എനിക്കിട്ടു രണ്ടു അടി ആയിരിക്കും എന്ന് ഞാന്‍ ഉറപ്പിച്ചു.അല്ലെങ്കില്‍ തെറി .
പെട്ടെന്ന് അയാള്‍ ചെയിന്‍ വലിച്ചു. നിഷ്പ്രയാസം. ഞാന്‍ അടി വീണു എന്ന് വിചാരിച്ചു 'അയ്യോ' എന്ന് കാറി.
ഞങ്ങളെ ഒക്കെ കിടു കിടെ വിറപ്പിച്ചു അത്രയും പെണ്ണുങ്ങള്‍ക്ക് ഇടയില്‍ വില്ലന്‍ ചിരിയോടെ നിന്ന ഭ്രാന്തന്‍ പോലീസിനെ കണ്ടതോടെ കവാത്ത് മറന്നു. ശാന്തനായി .
"വരൂ..പോകാം" എന്നൊരു ഡയലോഗോടെ അവരോടൊപ്പം പുറത്തേക്ക്.
കംപാര്‍ട്ട് മെന്റ് ഇല്‍ കുട്ട ദീര്‍ഘനിശ്വാസം .
ശീതള്‍ ഓടി തളര്‍ന്നു ഉറങ്ങി. ഞാന്‍ എന്റെ ഉറക്കം പോയത് കാരണം ശേഷ യാത്രയില്‍ ഞാന്‍ കണ്ണും തുറിച്ചിരുന്നു.
"നല്ല മനസ്സു ഇല്ലാത്തത് കൊണ്ടാവുമോ എനിക്ക് ഉറങ്ങാന്‍ പറ്റാത്തത്?"
*************************************************************
ഇതു കൊണ്ടു ഒന്നും എന്റെ ട്രെയിന്‍ കഥകള്‍ തീരുന്നില്ല.ഇതൊരു തുടക്കം മാത്രം.
എന്റെ പഴയ ട്രെയിന്‍ യാത്രകള്‍ ഓര്‍മിപ്പിച്ച നന്ദകുമാറിന്റെ ഈ പോസ്റ്റിനു നന്ദി.
"ബ്ലോഗിന് ഒരു ചിത്രം വരച്ചു കൂടെ?"എന്നൊരു ചോദ്യം ചോദിച്ചു മുകളില്‍ കാണുന്ന എന്റെ സാഹസത്തിനു കാരണമായ വിക്രമാദിത്യ മഹാരാജാവിനോട് പ്രത്യേകം നന്ദി.ചിത്രം ഈ പരുവത്തില്‍ ആണെന്നുള്ളത് സദയം ക്ഷമിക്കുമല്ലോ.(അണ്ണാറ കണ്ണനും തന്നാല്‍ ആയതു എന്ന
പഴംചൊല്ല് ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും )
Subscribe to:
Posts (Atom)