ആ അനിയത്തിയെ പോലെ എന്റെ കുട്ടിക്കാലത്തെ ഓര്‍മ കളെല്ലാം തന്നെ ഏട്ടനുമായി ബന്ധപെട്ട താണ്. ഞാന്‍ ആദ്യം സ്കൂളില്‍ പോയത് തന്നെ എട്ടനോടോപ്പമാണ്. '...ഇന്റെ അനിയത്തിയല്ലേ?' എന്ന് ചോദിച്ചാണ് ടീച്ചര്‍ എന്നെ സ്വാഗതം ചെയ്തത്. അലറി വിളികുന്നതിനിടയില്‍ ഞാന്‍ അത് അത്ര ശ്രദ്ധിച്ചില്ല എങ്കിലും പിന്നെയാണ് എനിക്കതിനു പിന്നിലെ പാര മനസ്സിലായത്. '...ഇന്റെ അനിയത്തി എന്തിനാ കരയുന്നതു? ഏട്ടനെ പോലെ മിടുക്കനാവണ്ടേ?'''...ഇന്റെ അനിയത്തി പാല് കുടിച്ചോ?''...ഇന്റെ അനിയത്തി പാട്ട് പാടിക്കെ...'ആദ്യമൊന്നും അത്ര കാര്യമാക്കിയില്ല എങ്കിലും ഞാന്‍ എനിക്കൊരു പേരു ഉണ്ടെന്നു തന്നെ മറന്ന കാലമായിരുന്നു അത്.
ഏട്ടന്‍ ആണെങ്ങില്‍ ഒന്നാം ക്ലാസ്സില്‍ വെച്ചേ വലിയ വലിയ കാര്യങ്ങള്‍ പറഞ്ഞും ,കൈയില്‍ കിട്ടുന്ന എന്തും വായിച്ചും ,പ്രസംഗിച്ചുംമഹാനായി വിലസുന്ന സമയം.
. '...ഇന്റെ അനിയത്തി എന്താ ഇങ്ങനെ?' എന്നൊരു പരിഹാസ ചോദ്യം എല്ലാ ടീച്ചര്‍ മാരുടെയും മുഖത്ത്.
'ഞാന്‍ ഒന്നു ജീവിച്ചു പോയ്കോട്ടേ.' എന്ന് ഞാനും.
ഞാന്‍ ഏട്ടനെ പോലെ മഹാത്ഭുതങ്ങള്‍ ഒന്നും കാണിക്കാതെ 'അമ്മയെ കാണണം ' എന്ന് മോങ്ങിയും 'ബി' യും 'ഡി' യും തെറ്റിച്ചു എഴുതിയും നഴ്സറി ആഖോഷിച്ചു കൊണ്ടേ ഇരുന്നു. എങ്കിലും ഈ വകുപ്പില്‍ ഞാന്‍ കുറെ സൌജന്യങ്ങളും പറ്റിയിട്ടുണ്ട്. നാലാം ക്ലാസ്സഉകാരെ മാത്രം സര്‍ക്കസ് കാണാന്‍ കൊണ്ടുപോയപ്പോള്‍ '...ഇന്റെ അനിയത്തി ' യെ കൂടെ കൊണ്ടു പോകാം എന്ന് ടീച്ചര്‍ തീരുമാനിച്ചതാണ് അതിലൊന്ന് . എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും സര്‍ക്കസ് കാണലും അതാണ്.നാലാം ക്ലാസ്സ് കഴിഞ്ഞു ഏട്ടന്‍ മറ്റൊരു സ്കൂളില്‍ പോയിട്ടും ഞാന്‍ '...ഇന്റെ അനിയത്തി ' യായി തന്നെ തുടര്‍ന്നു.
രണ്ടാമന്മാര്‍ക്ക് പൊതുവായി കിട്ടുന്നത് എന്തൊക്കെ യെന്നു ഞാന്‍ ആലോചിച്ചു തുടങ്ങിയതും അപ്പോഴാണ്.
1. പുത്തന്‍ പോലെ തന്നെ ഇരിക്കുന്നു എന്ന് അവകാശപ്പെട്ടു വെച്ചിരിക്കുന്ന ഏട്ടന്‍ ഷര്‍ട്ട് കുള്‍.
2. 'ഹാ! എന്റെ മോന്റെ ഒരു വൃത്തി കണ്ടില്ലേ, അവന്റെ സുഷ്മത ...' എങ്ങനെയുള്ള കോമ്പ്ലിമെന്റ്സ് ഇന്റെ അകമ്പടിയോടെ കിട്ടുന്ന ചട്ട കീറിയ പാഠപുസ്തകങ്ങള്‍ .
3. പഴയ ബാഗ്, പഴയ കുട..... തുടങ്ങി പല വിധ സെക്കന്റ് ഹാന്‍ഡ് സാധനങ്ങള്‍ .
ഇതൊക്കെ ഞാന്‍ ഉറക്കെ ചിന്തിച്ചും പിറു പിറുത്തും നടക്കുമ്പോള്‍ ഏട്ടന്‍ ഒന്നു കൂടി ചിരിച്ചു.'ഒന്നു നീ വിട്ടു പോയി അശ്വതി... പാന്റ്സ് നു ഷര്‍ട്ട് എടുക്കുന്ന പോലത്തെ നിന്റെ പേരു. '
ശരിയാണ് . കഥ ഇങ്ങനെ . ഏട്ടന്റെ പേരിനു വേണ്ടി അച്ഛനും അമ്മയും ഒരുപാടു ആലോചിച്ചു കഷ്ടപെട്ടു എന്നത് ചരിത്രം . മാറ്റിയും മറിച്ചും ചിന്തിച്ചു തല പുകച്ചു തര്‍ക്കങ്ങള്‍ ഒക്കെ കഴിഞ്ഞു അവര്‍ ഒന്നു കണ്ടുപിടിച്ചു. സന്തോഷിച്ചു .
'നിന്റെ നൂലുകെട്ടിന്റെ അന്നാണ് പേരിനെ കുറിച്ചു ആലോചിച്ചത് തന്നെ . അപ്പോള്‍ അച്ഛന്‍ 'ഓ നമ്മുടെ പൊന്നു മോന്റെ പേരിന്റെ ഏത് എങ്കിലും ഒരു അക്ഷരം മാറ്റി ഇതിന് ഇട്ടേ രേ' എന്ന് പറഞ്ഞു' ഏട്ടന്‍ വില്ലന്‍ ചിരിയുമായി വീണ്ടും.
എന്തൊരു അപമാനം.ഏതായാലും ഞാന്‍ തോറ്റു പിന്മാറില്ല എന്ന് തീരുമാനിച്ചു. ഞാന്‍ ഉണ്ണി ആര്‍ച്ച ആയി.സത്യാവസ്ഥ അറിഞിട്ടു തന്നെ ബാക്കി കാര്യം. CBI ഡയറി കുറുപിലെ മമ്മുട്ടി യെ പോലെ ഞാന്‍ കുകുമ്മ കുറി ഇട്ടു, കൈ പുറകെ കെട്ടി അമ്മയുടെ അടുത്ത് എത്തി .
ഞാന്‍ ഒരു ബുദ്ധി രാക്ഷസിയാണല്ലോ.അതുകൊണ്ട് നേരിട്ടുള്ള ചോദ്യം ഒഴിവാക്കി. ഒരു ആമുഖ ചോദ്യം ആവട്ടെ.'അമ്മേ ,കുഞ്ഞിലേ ഞാന്‍ എങ്ങനെ ആയിരുന്നു?'ഞാന്‍ ഒരു നിഷ്കളങ്ക ചോദ്യം ചോദിച്ചു.
'ഓ നീ ജനിച്ചത് തന്നെ ഞാന്‍ അറിഞ്ഞിട്ടില്ല.മോന്‍ അപ്പോഴും വാശിയും ബഹളവും കരച്ചിലും ഒക്കെ തന്നെ.നീ മിണ്ടാതെ എവിടെയെങ്കിലും കിടന്നോളും .വിശക്കുമ്പോള്‍ മാത്രം കരയും. എന്തെങ്കിലും കഴിച്ചാല്‍ പിന്നെ മിണ്ടാതെ കിടന്നോളും.'
മതിയായി..തൃപ്തിയായി ...ഇനി ഒരു ചോദ്യങ്ങളുടെയും ആവശ്യമില്ല. എല്ലാം മനസിലായി. ഞാന്‍ തൊട്ടിലില്‍ കിടന്നു അലറി കരഞ്ഞാലെ ഇവരൊക്കെ എന്നെ മൈന്‍ഡ് ചെയ്തിരുന്നുള്ള് എന്ന് ചുരുക്കം.
' എനിക്ക് ഓര്‍മയുണ്ട്.നിന്റെ lactogen വെറുതെ തിന്നാന്‍ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അമ്മ ഞാന്‍ lactogen കഴിക്കാതിരിക്കാന്‍ പരസ്യ ത്തിലെ കുട്ടിയെ പോലെ മുടി ഒക്കെ കൊഴിഞ്ഞു പോകും എന്നൊക്കെ പറഞ്ഞിട്ടും ഞാന്‍ അതെടുത്ത് കഴിക്കുമായിരുന്നു.' എന്തൊരു മിടുക്കന്‍ ആണ് ഞാന്‍ എന്നൊരു ഭാവം ഏട്ടന്റെ മുഖത്ത്.
ഈശ്വരാ ഞാന്‍ എങ്ങനെ ഒക്കെയോ കഷ്ടി മുഷ്ടി ഇത്രയും വലുതായ താന്നെന്നു എനിക്കപ്പോ മനസിലായി .
ഇനി പറയു....
'രണ്ടാമത്തെ കുട്ടിയുടെ അവസ്ഥ ഇതാണ് എങ്കില്‍ മുന്നാമത്തെ കുട്ടിയുടെ അവസ്ഥ എന്തായിരിക്കും????'
28 comments:
രണ്ടാമൂഴം അല്ലേ.
ഈ അവസ്ഥ ഭീമം തന്നെ
മൂത്തവന് കൂടുതല്‍ അധികാരം, ഇളയവന് കൂടുതല്‍ വാത്സല്യം... രണ്ടാം തരക്കാര്‍ സംഘടിക്കേണ്ടത് തന്നെ
മൂത്തതും ഇളയതും ഒക്കെയാവുന്നത് ആരും അറിഞ്ഞോണ്ടു ചെയ്യുന്നതല്ലല്ലോ? അപ്പോ പിന്നെ എന്തിനീ വിവേചനം.
സംഘടിച്ചിരിക്കുന്നു.
ഒരു രണ്ടാമത്തെ കുട്ടി
(ഒപ്പ്)
രണ്ടാമത്തെ കുട്ടികളെ ...സംഘടിക്കുവിന്‍ നന്നായി .തങ്ങള്‍ എന്നി കരച്ചില്‍ നിറുത്തി കമരനും , നില്‍ക്കാനും നടക്കാനും ഒക്കെ പെട്ടന് കഴിയട്ടെ എന്നാശംസിക്കുന്നു .(എഴുത്തില്‍ പുരോഗതി ഉണ്ടെന്നാണ് വന്ഗ്യം) പിന്നെ ആദ്യത്തെ കുട്ടി (എന്നെപോലെ ) രണ്ടാമത്തെ കുട്ടി ജനികുന്നത്തോടെ കുട്ടിയല്ലതാകുന്നു എന്നതല്ലേ സത്യം ? (അതോ അക്കരപച്ചയോ?) ഈ രണ്ടാമത്തെ കുട്ടി എന്നും (അന്‍പതു വയസയല്ലും) കുട്ടിയായി ജീവിക്കും (എന്തൊരു സുഖം )
എതോക്കെയനെങ്ങിലും സംഗതി നന്നകുനുണ്ട് .മലയാളത്തിലെ ആദ്യത്തെ കമന്റ് ആക്കുന്നു ആയതിന്നാല്‍ റെതുകള്‍ കഷമിക്കാന്‍ താല്പരിയപെടുന്നു
ബലരാമന്റെ അനിയന്‍ ശ്രീകൃഷ്ണന്‍ മുതലിങ്ങ് ഇന്ദ്രജിത്തിന്റെ അനിയന്‍ പിറുത്തിരാജ് വരെ അനിയന്മാരുടേതാണീ ലോകം. രണ്ടാമത്തെ കുട്ടി ആണ്‍കുട്ടിയാണെങ്കില്‍ അച്ഛനമ്മമാര്‍ക്ക് ആനന്ദം മാത്രം.
അനിയത്തിമാരെക്കുറിച്ച് എനിക്ക് അത്ര വലിയ അഭിപ്രായമൊന്നുമില്ല.
മൂത്തവര്‍ക്ക് ഒന്നും വേണ്ടെന്നാണോ
ചാത്തനേറ്: കടിഞ്ഞൂല്‍ പൊട്ടന്മാര് പണ്ടേ സംഘടിച്ചതാ ;)
മൂത്തവരെപ്പറ്റി വല്ല അനാവശ്യോം പറഞ്ഞാലുണ്ടല്ലോ.........
മൂത്തവരുടെ കഷ്ടപ്പാട് അവര്‍ക്കല്ലേ അറിയൂ....
ഒരു മൂത്ത പുത്രന്‍ (ഒപ്പ് )
ദാ സംഘടിക്കാന്‍ വേണ്ടി ഓടി വന്നിരിക്കുന്നു ഒരു രണ്ടാമത്തെ പ്രജ. ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന 'പീഢന'ങ്ങളൊക്കെ അക്ഷരം പ്രതി ശരിയാണ്. എന്നാലും മൂത്തകുട്ടികള്‍ക്കും പ്രശ്നങ്ങളുണ്ട് കേട്ടോ.. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും കൂടി എന്തെങ്കിലും പണി ചെയ്യാന്‍ തന്നാല്‍ ഞാന്‍ ഒന്നും ചെയ്യാതെ തെക്കുവടക്കു നടക്കും. പാവം ചേച്ചി മൂത്തതായി പോയതു കൊണ്ട് ഉത്തരവാദിത്വമൊക്കെയെറ്റെടുത്ത് ഗംബ്ലീറ്റ് ഒറ്റയ്ക്കു ചെയ്തു തീര്‍ക്കും :-)
ഒരു കാര്യം കൂടി..
'വീട്ടിലെ പുന്നാരമോനും പുന്നാരമോള്‍ക്കും ഇടയില്‍ വെറുതേ fill-in-the-blanks പോലെ വന്നു പിറന്നവള്‍' എന്നാണ് ഞാന്‍ എന്നെതന്നെ വിശേഷിപ്പിക്കാറുള്ളത് :-)
ങ്..ഹും..എന്തൊക്കെ പറഞ്ഞാലും ഇളയ കുട്ടി വീട്ടിലെ കുഞ്ഞുകുട്ടിയായി തന്നെ നില്‍ക്കും എത്ര വലുതായാലും..പാവം മൂത്തകുട്ടി ഉത്തരവാദിത്തം മുഴുവന്‍ തലയില്‍ കേറ്റിവക്കണം..അവള്‍ കുഞ്ഞല്ലേ എന്നയെന്റെ അനിയത്തിയെക്കുറിച്ചുള്ള പല്ലവി എനിക്കെപ്പോഴും പാരയായാണു ഭവിക്കാറുള്ളതു..മൂത്തക്കുട്ടികളെ നിങ്ങളിതു കാണുന്നില്ലേ..വേഗം സംഘടിക്കുവിന്‍..നമ്മുടെ ദു:ഖങ്ങള്‍ പങ്കുവക്കുവിന്‍..എഴുത്തു നന്നായീ ട്ടാ....:-)
കുടുംബ കലഹം ഉണ്ടാക്കും..ല്ലേ?
ഡി ങ്കാ,പിന്തുണ യ്ക്ക് നന്ദി
ഒരു രണ്ടാമത്തെ കുട്ടിയ്ക്കെ മറ്റൊരു രണ്ടാമത്തെ കുട്ടിയുടെ വിഷമം മനസിലാവു ...വനജാ..സംഘടനയിലേക്ക് സ്വാഗതം
ആദിത്യ, ഒന്നാമത്തെ കുട്ടികള്‍ ഇതൊക്കെ പറയും...(ഇതും ഒരു അക്കര പച്ച തന്നെ ).പിന്നെ അക്ഷര തെറ്റുകണ്ടു ഞാന്‍ സന്തുഷ്ടയായി (കുട്ടിനു ആളായല്ലോ).
അനിയാ..
ആ പോയിന്റ് കൊള്ളാം പക്ഷെ ആദ്യത്തെ കുട്ടികള്‍ ശ്രീ രാമന്‍ & ലക്ഷ്മണന്‍ മുതല്‍ മൊഹമ്മദ് കുട്ടി (mamooty) & ഇബ്രാഹിം കുട്ടി എന്ന് പറഞ്ഞാല്ലോ ????
നമ്മുടെ ഉദാഹരണം new generation ആന്നെനു പറഞ്ഞു തടി തപ്പാം അല്ലേ?
രണ്ടാമത്തെ കുട്ടികള്‍ രണ്ടാമത്തെ കുട്ടികള്‍ തന്നെ അനിയന്‍ ആയാലും അനിയത്തി ആയാലും ..
അനൂപേ..മുത്തവരുടെ പ്രശ്നങ്ങള്‍ പങ്കു വയ്ക്കാം ...അറിയുന്ന കാര്യമല്ലേ എനിക്ക് എഴുതാന്‍ പറ്റു.
കുട്ടി ചാത്താ...
3 പോസ്റ്റ് പ്രായമായ ഒരു blog ശിശുവിന്റെ ബ്ലോഗില്ല്‍ ചാത്തനെരോ? വന്നു വന്നു ചാത്തന്മാര്‍ക്കും മന സാക്ഷി ഇല്ലാതായോ?
ഒന്നാമന്‍ മാരെ പറ്റി ഒരു തോന്യവാസവും ഞാന്‍ പറഞ്ഞിട്ടില്ല. ഒന്നാമന്‍ എന്നും ഒന്നാമന്‍ തന്നെ..(മോഹന്‍ലാല്‍ സിനിമ ഓര്‍ക്കുക...)
ബഷീര്‍ ,മുത്തവരുടെ പ്രശ്നങ്ങള്‍ അറിയാം.ഇപ്പോഴും ദേഷിയം വരുമ്പോള്‍ തുള്ളുന്നതും സങ്കട പുഴകള്‍ ഒഴുക്കി വിടുന്നതും ഏട്ടന്റെ തോളില്‍ തന്നെ...
കൊച്ചുത്രേസ്യ...അനിയനോട് ചോദിച്ചാല്‍ അറിയാമോ 'മുന്നാമന്‍ ദുഃഖങ്ങള്‍ '???
റോസ്..പാവം പാവം രാജകുമാരി ????
ഒരു കുടും ബ കല ഹ ത്തിനും ഞാനില്ല...പാവം ഞാന്‍....
ഇവിടെ ഒരു സ്പാര്ക്ക് ഉണ്ടല്ലോ ! കാരണവര്‍ വായിച്ചതോര്ക്കുന്നുണ്ട്. ശരി. വീണ്ടും വരാം. എഴുതണേ ഇനിയും.
"പുന്നാരമോന്‍ ബ്‌ളിച്ചിനാ...?" എന്നാണ്‍ അനിയത്തി ഇപ്പൊഴും അമ്മയോട് ചോദിക്കുന്നത്. ഞാനെന്ത് തെറ്റു ചെയ്തു ?
മൂന്നാമന്മാരുടെ വിഷമം കാണാന്‍ ഇവിടാരുമില്ലേ?
:)
ഒരു ബ്ലോഗ് തുടങ്ങി...
തസ്കരവീരന്‍
(ഈ പരസ്യം ഇത്തവണത്തേക്കു മാത്രമാണ് കേട്ടോ, പിണങ്ങിക്കളയല്ലേ...)
എനിക്കു നേരെ തിരിചുള്ള അനുഭവമാണ് അശ്വതീ. വീട്ടിലെ മൂത്തകുട്ടി ഞാന്‍. ആയതിനാല്‍ ആരുചെയ്യുന്ന കുറ്റത്തിനും ഉത്തരവാദി ഞാന്‍.തല്ലു കിട്ടുമ്പോള്‍ എണ്ണത്തില്‍ കൂടുത ല്‍ എനിക്ക്..അനിയത്തിക്ക് ഈര്‍ക്കില്‍ കൊണ്ടാണടിയെങ്കില്‍ എനിക്കു മടലു കൊണ്ട്...
മൂത്ത സന്തതി ആയാല്‍ കുഴപ്പങ്ങള്‍ ഏറെയാണ്. ഞാനെത്രയോ തവണ ആഗ്രഹിച്ചിട്ടുണ്ട് എനിക്കൊരു ഏട്ടനുണ്ടായിരുന്നെങ്കില്‍ എന്ന്.
ഏട്ടനും ഇല്ല. അനിയനും ഇല്ല.
എന്‍റെ വീട്ടില്‍ ഞാനാ മൂത്തത്,
എനിയ്കങ്ങനെ ഒരു പരിലാളനയൊന്നും കിട്ടീട്ടില്ല.
ഇന്നലെ കൂടി എന്‍റെ ഉമ്മ അതോര്‍ത്ത് സങ്കടപ്പെട്ടീര്‍ന്നു.
അശ്വതി...
ആശംസകള്‍....
ദേ...ഞാന്‍ കൊടി പിടിക്കാം കേട്ടോ...കൊടി എന്റെ കൈയില്‍ തരണം പ്ലീസ്... നമുക്കും സംഘടിക്കാം ന്നെ... ഉള്ളത്,ഉള്ളത് പോലെ എഴുതിക്കൂട്ടിയത്തിനു ആശ്വതികുട്ടിക്കു ഉമ്മ.. അനിയത്തിമാരെ പ്പറ്റി,വലിയ മതിപ്പില്ലാതവരോട് നമുക്കു ഒന്നിച്ചു നിന്നു കൊഞ്ഞനം കുത്താം.. ഓക്കേ...
ശ്രീലാല്‍....പുന്നാര മോളുടെ കാര്യവും ഇടയ്ക്ക് എങ്കിലും അന്വേഷികാറുണ്ടല്ലോ... അല്ലെ?
എല്ലാ ഏട്ടന്മാരുടെയും സ്ഥിരം പരത്തി തന്നെ...മനസിലായി കേട്ടോ..
മുന്നമാന്മാരുടെ കഥ പറയു.. ഹരി യണാ...
ഗീതെ...എല്ലാ പെണ്‍കുട്ടികള്‍ക്കും ഏട്ടന്‍ വേണമെന്നാണ് ആഗ്രഹം . ആണ് കുട്ടികള്‍ക്കോ ,ചേച്ചി വേണമെന്നും...പലരും പറയുന്നതു കേട്ടിട്ടുണ്ട് ...
അത്കാ.. ഞാന്‍ ഇതു വരെ അങ്ങനെ കണ്ടിട്ടില്ല...ചിലപ്പോള്‍ ഉമ്മയുക്ക് കൊഞ്ചിച്ചത് പോരാ പോരാ എന്ന് തോന്നുനുണ്ടാവും ...
സ്മിതാ.. ഒരു കൂട്ടിനു കാത്തിരിക്കുക ആയിരുന്നു. എത്ര കാലം ആയി ഒന്നു കൊഞ്ഞനം കുത്തിയിട്ട് ....
കാരണവരും ഇതും നന്നായിട്ടുണ്ട്..
ഹ ഹ. കൊള്ളാം. ഇതിപ്പഴാ കണ്ടത്. ഞാനും രണ്ടാമനാണേയ്.
:)
നന്ദി മൂര്‍ത്തി...
മടങ്ങിയെത്തി വായിച്ചതിനു നന്ദി...ശ്രീ.ഞാന്‍ പറഞ്ഞ കാര്യങ്ങള്ളോട് യോജിക്കുന്നു എന്ന് തന്നെ വിചാരിക്കട്ടെ.
ഹ ഹ ഹ ഇതിപ്പോഴാ കണ്ടതു..ഞാനും ഒരു നടുക്കത്തെ കുട്ടിയാ..മൂത്തതും ഇളയതും വെറെ ഉണ്ട്...അതിന്റെ ഒരു സങ്കടങ്ങള്‍ ഹോ ഇപ്പോഴും ഓര്‍ക്കുമ്പോള്‍ വിഷമം ആണ് ..നല്ല പോസ്റ്റ്
വായിച്ചു
നന്നായിരിക്കുന്നു,
ആ ക്ലാരിനെറ്റുകഥ മറന്നേപോയിരുന്നു. ബാലവിജ്ഞാനകോശത്തെപ്പറ്റിയും ഒരു റഫറന്‍സുകണ്ടു നൊസ്റ്റാള്‍ജിയയില്‍ മുങ്ങിക്കുളിച്ചുകയറിയപ്പോള്‍ ദേ ഇതും...
ഇതിണ്റ്റെ മറുഭാഗമാനെനിക്കു പറയാന്‍. അറിയാതെ കുറുംബെടുക്കുംബൊള്‍ നല്ല പെട അമ്മ വക. എന്നിട്ട് ഒരു ഡയലൊഗും. നിണ്റ്റെ ചെട്ടനു കിട്ടിയതിണ്റ്റെ നാലിലൊന്നുപൊലും ആയില്ല എന്നു. ആകെ വിര പൊലുല്ല എന്നെ ആന പൊലെ ഇരിക്കുന്ന ചെട്ടനെ തല്ലുന്ന പൊലെ തല്ലിയാല്‍ ജയില്‍ കാണെണ്ടി വരുമെന്നുള്ള പേടിയല്ലെ കാരണം എന്നു ചൊദിക്കാനുള്ള ആര്‍ജവം എനിക്കില്ലാതെ പോയി അന്നു. മത്രമല്ല ആദ്യം തന്നെ ചൂലുകെട്ടു കൊണ്ടു കിട്ടി ഇനി പട്ടകൊണ്ടാവാം എന്ന പെടി ചെറുതായി ഉണ്ടാരുന്നൊ എയ് ഇല്ല പേടിയൊ ഈ എനിക്കൊ
Post a Comment