Monday, May 12, 2008

നഗരവാസികളെ...ഇതിലെ...ഇതിലെ...

എല്ലാ എഞ്ചിനീയറിംഗ് കോളേജിലും പ്രചരിക്കുന്ന ഒരു സ്ഥിരം തമാശ ഉണ്ട്. എന്ട്രന്സ് എക്സാം ഒക്കെ എഴുതി ഇവിടെ ചേരുന്ന എല്ലാവര്‍ക്കും ഒരു executive engineer ഇന്റെ ഗമയാണെന്നും നാല് കൊല്ലം കഴിഞ്ഞു കോളേജ് ഇന്റെ പടി ഇറങ്ങുമ്പോള്‍ ഒരു ട്രഫ് സ് മാന്റെ മട്ടും മാതിരിയും ആണെന്നും . ഏതാണ്ട് ആ മട്ടിലൊക്കെ തന്നെ ഞാനും നാല് കൊല്ലത്തെ കോലാഹലങ്ങള്‍ക്ക് ശേഷം വീട്ടിലെത്തി .


'ഇനിയെന്തു? ' വലിയൊരു ഉത്തരമില്ലാ ചോദ്യം മുന്നില്‍ .


എല്ലാ അച്ഛനമ്മ മാരെയും പോലെ 'ദേ ആ ടീച്ചറിന്റെ മോളുടെ കല്യാണം കഴിഞ്ഞു ' .'അവിടെ കല്യാണം ഉറച്ചു' എന്ന ചില സംസാരം സ്ഥിരമായി കേട്ടു തുടങ്ങിയപ്പോള്‍ ഇവിടെ ചുറ്റി തിരിയുന്നത്‌ അത്ര പന്തിയല്ല എന്ന് എനിക്ക് മനസിലായി.


'ഞാന്‍ പഠിക്കാന്‍ പോകുവാ' ഞാന്‍ കയറി അങ്ങ് പ്രഖ്യാപിച്ചു .


'ടി വിയുടെ മുന്നില്‍ ഉണ്ട് ഉറങ്ങുന്നതിനെക്കാള്‍ എന്ത് കൊണ്ടും ഭേദം ' അമ്മയുടെ വക കമന്റ് .


MTech എന്നൊരു ലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ടു പഠിക്കാന്‍ ഞാന്‍ ഉറച്ചു. റാങ്ക് നേടാതെ ഇനി വിശ്രമമില്ല . കാര്യത്തോട്‌ അടുതപ്പോഴാണ് പൊല്ലാപ്പ് കുറെ ഉണ്ട് എന്ന് മനസ്സിലായത്.ഈ ഗേറ്റ് എന്ന് പറയുന്നവന്‍ അത്ര പാവമൊന്നുമല്ല.തീവ്രവാദിയാ . പണ്ടു പഠിച്ചതൊക്കെ പൊടി തട്ടി എടുക്കണം .ചോദ്യങ്ങളൊക്കെ ചുറ്റി വളഞ്ഞു മൂക്കില്‍ പിടിക്കുന്ന പോലത്തവ .മൊത്തത്തില്‍ മെനക്കേട്.കൈ നനയാതെ മീന്‍ പിടിക്കാന്‍ തയ്യാറായി ഇരിക്കുന്ന എനിക്ക് പറ്റിയ പണിയല്ലതു .


'എങ്കില്‍ ഞാന്‍ അമേരിക്ക യില്‍ പോകുവാ പഠിക്കാന്‍'


'എന്തെളുപ്പം ' അച്ഛന്‍.


അതിനും വേണം GRE സ്കോര്‍ . എങ്കിലും താരതമ്യം ചെയുമ്പോള്‍ ഗേറ്റ് ഒരു ആനയും GRE ഒരു ആടും ആണെന്ന് ഞാന്‍ ബുദ്ധിപൂര്‍വ്വം മനസിലാക്കി.


'ഇപ്പോള്‍ പഠിച്ചു തുടങ്ങി കളയും' എന്ന മട്ടില്‍ ഞാന്‍ ഇരിക്കുംപ്പോള്‍ വലിയൊരു പാരയും പിടിച്ചു ഏട്ടന്‍ രംഗത്തെത്തി.


'സാമ്പത്തികം ?'


ഞാന്‍ ആകാശത്തേക്ക് നോക്കി .


'അല്ലെങ്കില്‍ തന്നെ അറിയാന്‍ വയ്യാത്ത ഒരു ഭുഖണ്ട് ഡത്തിലോട്ടണോ ഒറ്റയ്ക്ക് പോകാം എന്ന് നീ വിചാരിക്കുന്നത്‌? ' ആ ഒറ്റ ചോദ്യത്തോടെ സ്വതന്ത്ര പ്രതിമയുടെ താഴെയിരുന്നു ചായ കുടിക്കാം എന്ന എന്റെ മോഹം ചിറകറ്റു വീണു.



പക്ഷെ അങ്ങനെ തോറ്റു കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടില്ല.അമേരിക്ക യോട് പോകാന്‍ പറ. അറിയുന്ന ഒരു ഭുഖണ്ടം വിശാലമായി കിടപ്പുണ്ടല്ലോ .അങ്ങനെയാണ് ഞാന്‍ മദിരാശിക്ക് വണ്ടി കയറിയത്.ചെന്നൈ യുടെ അങ്ങ് അറ്റത്തു എവിടെയോ കിടക്കുന്ന 'പല്ലവാരാ' ത്തയിരുന്നു എന്റെ ഹോസ്റ്റല്‍.ആദ്യമായിട്ടായിരുന്നു ഞാന്‍ ഒരു കോന്‍വേന്റ്റ് ഹോസ്റ്റല്‍ ഇല്‍ നില്ക്കുന്നത് . അച്ഛന്‍ എന്നെ ഹോസ്റ്റലില്‍ ആക്കി 'മകളെ, പഠിച്ചു ജോലി സമ്പാദിച്ചു വിജയിയായി മടങ്ങി വാ' എന്ന് അനുഗ്രഹിച്ചു വീട്ടിലേക്ക് മടങ്ങി പോയി .പോകുന്ന വഴിക്കു ഒരു ട്രെയിന്‍ സീസണ്‍ ടിക്കറ്റ് ഉം എടുത്തു തന്നു. ഇലക്ട്രിക് ട്രെയിന്‍ തന്നെ സൗകര്യം പ്രത്യേകിച്ചും ചെന്നൈ യെ കുറിച്ചു വാളും തുമ്പും ഇല്ലാത്ത എന്നെ പോലെത്തവര്‍ക്ക് .


ഒട്ടു മിക്ക convent ഹോസ്റ്റല്‍ ലെയും പോലെ ഒരു ഭാഗത്ത് നിന്നും വരുന്ന ചിക്കന്‍ ന്റെയും ബിരിയാണി യുടെയും മണം പിടിച്ചു ഞങ്ങള്‍ തൈരു സാദം ശാപ്പിട്ടു സംതൃപ്തി അടഞ്ഞു .വെള്ളത്തിന്റെ കാര്യത്തില്‍ മദര്‍ വളരെ കര്‍ക്കശക്കാരി ആണ്. രാവിലെ 7 മണി മുതല്‍ 9 മണി വരെ,വൈകിട്ട് 3 മണി മുതല്‍ 6 മണി വരെ മോട്ടോര്‍ ഓണ്‍ ആയിരിക്കും. ആ സമയത്തു എത്ര വെള്ളം വേന്നമെങ്കിലും ഉപയോഗിക്കാം.5 മണി വരെ മിക്കവാറും അന്തേവാസികള്‍ ഓഫീസ് ഇലോ കോളേജ് ഇലോ ആയിരിക്കും. അതുകൊണ്ട് 5 മണി മുതല്‍ 6 മണി വരെ വെള്ളം നിറയ്ക്കല്‍ മഹോത്സവത്തില്‍ ആയിരിക്കും. രാവിലെ കുളി കഴിഞ്ഞു വെള്ളം നിറച്ചു വെയ്ക്കുന്നവരും ഉണ്ട്. ഞാന്‍ രാവിലെ തന്നെ നീരാടി എന്റെ പേരു എഴുതി ലാബില്‍ ചെയ്ത ബക്കറ്റില്‍ വെള്ളവും എടുത്തു വെച്ചാണ് പോകുന്നത്.


പത്തു മണിക്ക് ലൈറ്റ് ഓഫ് ചെയ്യും .പിന്നെ ഫാന്‍ മാത്രമെ പ്രവര്ത്തിക്കു‌.എന്തൊരു ആശ്വാസം ...ലൈറ്റ് ഉണ്ടായിരുന്നെങ്കില്‍ ഒരു രണ്ടു മണി വരെ ഇരുന്നു പഠിക്കാമായിരുന്നു എന്നൊരു ഭാവത്തില്‍ സന്തോഷത്തോടെ കിടന്നു ഉറങ്ങാം . കുറ്റം എന്റെതല്ലല്ലോ.


L ഷേപ്പ് ഇല്‍ ഒരു മുറിയും മു‌ന്നു സഹാമുറിയത്തികളും.രണ്ടു പേര്‍ നാഗര്‍കോവില്‍ ഇല്‍ നിന്നുള്ള തമിഴ് കലര്‍ന്ന മലയാളം സംസാരിക്കുന്ന ഒരു ചേച്ചിയും അനിയത്തിയും. അടുത്തുള്ള സ്കൂളിലെ ടീച്ചര്‍ മാരാണ്‌.പിന്നെ പ്രൊജക്റ്റ് ചെയ്യാന്‍ വന്ന ഒരു മാവേലികരക്കാരി.


convent ഒരു പള്ളിയുടെ ഭാഗമാണ്. അങ്ങ്ലോ ഇന്ത്യന്‍സ് ഇന്റെതാണ് പള്ളി. അത് ഞാനങ്ങു ഊഹിചതാനു. റെയില്‍വേ സ്റ്റേഷന്‍ നിലേക്ക് പള്ളിയില്‍ നിന്നു അഞ്ചു മിനിട്ട് നടക്കുന്ന ദൂരമേ ഉള്ളു. അഞ്ചു മിനിട്ട് യെ ഉള്ളു വെന്കില്‍ എന്ത്. ശ്രദ്ധയോടെ വേണം നടക്കാന്‍. ലക്കും ലഗാനും ഇല്ലാത്ത രിക്ഷക്കാരും ' എല്ലാം നമ്മ നാടു താനെ..' എന്ന്‍ മട്ടില്‍ നീട്ടി തുപ്പുന്ന തമിഴത്തികളും .എല്ലാത്തിനും പുറമെ ഗം ഭീര ട്രാഫിക് ജാമും. ട്രാഫിക് ജാമിന് കാരണക്കരോ? പശു, എരുമ , കഴുത തുടങ്ങിയ നാല്കാലികള്‍. അവരുടെ നാടാണ്‌ പല്ലവാരം . പിന്നെ പാവങ്ങള്‍ അല്ലെ? വേണമെങ്കില്‍ രണ്ടോ മു‌ന്നോ ഇരുകാലികളും കു‌ടെ താമസിച്ചോട്ടെ എന്ന് നാല്കാലികള്‍ക്ക് തോന്നിയ ദയവാണ് മനുഷ്യരെ കു‌ടെ എവിടെ താമസിപ്പിക്കാന്‍ ഇടയാക്കിയത്. ഒട്ടകത്തിനു സ്ഥലം കൊടുത്തത് പോലെയായി സങ്ങതികള്‍ എന്ന് പ്രത്യേകിച്ചു പറയണ്ടല്ലോ.മനുഷ്യാധിപത്യം ആണെന്കിലും 'ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടുമോ?' എന്ന് ചോദിച്ചു ഈ നാല്കാലികള്‍ അവരുടെ നഷ്ട പ്രതാപം കാനിച്ചിരുന്നത് നടു റോഡില്‍ ആണ്. പത്തു മുപ്പതു ലക്ഷം രൂപയുടെ ബെന്‍സ് കാറ് പോലും ശാന്തനായി നിശബ്ധനായി ഭവ്യതയോടെ റോഡിലുടെ കന്നുകാളികള്‍ക്ക് പുറകെ മന്ദം മന്ദം പോകുന്നത് ഒരു സ്ഥിരം കാഴ്ച .



ട്രെയിനിലോ ? നല്ല തിരക്ക്. രണ്ടു കംപാര്ട്ടുമെന്റ് സ്ത്രീകള്‍ക്ക് വേണ്ടി തന്നെയുണ്ട്‌.മുല്ലപൂ, ജമന്തി ,കനകാംബരം തുടങ്ങിയ പലവിധ പൂക്കളുടെ തല കറക്കുന്ന മണമാണ് രാവിലെ എങ്കില്‍ വൈകിട്ട് ഈ പൂവെല്ലാം വാടി കരിഞ്ഞ മണം ആയിരിക്കും . രണ്ടും സഹിക്കാന്‍ വലിയ ബുദ്ധിമുട്ട്. ഹോസ്റ്റല്‍ ഇല്‍ എത്തി ഒന്നു മേല് കഴുകിയാല്‍ സമാധാനം.



പതിവു പോലെ ഞാന്‍ ലോകത്തെ എല്ലാ മുല്ലപൂ കച്ചവടക്കാരെയും മനസില്‍ ശപിച്ചു ഹോസ്റ്റലില്‍ എത്തി.മുരിയിലെത്തിയപ്പോഴേ സംഗതി അത്ര പന്തി അല്ല എന്ന് മനസില്ലായി. എല്ലാവരുടെയും മുഖത്തു ഒരു അലര്‍ജി ലുക്ക്. ഇല്ലാത്ത പൊടി തുടയ്ക്കുന്ന ഒരാള്‍. Phd ചെയ്യാന്‍ എന്ന മട്ടില്‍ ഗഹനമായി സ്റ്റാര്‍ ഡാസ്സ്റ്റ് വായിക്കുന്ന മറ്റൊരാള്‍ . മു‌ന്നാമത്തെ ആള്‍ ആവട്ടെ , ഒരേ അടുക്കലും പറുക്കലും.. ഞാന്‍ വന്നത് കണ്ട മട്ട് ആര്‍ക്കുമില്ല.


'എന്തൊരു ചൂടു.' ഞാന്‍ ഒരു ഓപ്പണിംഗ് കൊടുത്തു .


നോ രക്ഷ. അനിയത്തി മാത്രം ഒന്നു ചിരിച്ചു എന്ന് വരുത്തി. ശെടാ , ഇതെന്തു പറ്റി? അപ്പോഴാണ് ബാത്രൂം വാതില്‍ തുറന്നു പുതിയൊരു കഥാപാത്രം രംഗത്തു എത്തിയത് .


'ങാ... ഇതാ അല്ലെ നാലാമത്തെ ആള്. ഞാന്‍ അനിത. അങ്ങ് ആലപ്പുഴയിന്നാ. ഇവിടെ MSW വിനു ചേര്‍ന്നു.'


ബാക്കി മു‌ന്നു പേര്‍ക്കും വലിയ ഭാവവ്യത്യാസമൊന്നുമില്ല. അനിത കുളി കഴിഞ്ഞു മുറിയുടെ വരാന്തയിലേക്ക്. ' എന്നാ ചൂടു അല്ലെ?'ഏതായല്ലും മുറിയുക്ക് അകത്തു സമ്പൂര്‍ണ നിശബ്ദത . എങ്കില്‍ പിന്നെ അനിതയെ വിശദമായി പരിചയപ്പെട്ടെയ്ക്കാം. ഞാനും വരാന്തയിലേക്ക് ഇറങ്ങി .


'കോട്ടയതാ ഞങ്ങടെ സ്വന്തം സ്ഥലം .പണ്ടു മുതല്‍ക്കേ ആലപ്പുഴയിലാ.ഇതെന്നാ സ്ഥലമാ.എന്നാ ആവിയാ.ഞങ്ങടെ വീടിന്റെ മുന്നി കായലാ .എന്നാ കാറ്റാ എന്നറിയാമോ ?'


'അറിയില്ല മാഡം' ഞാന്‍ വിനയിച്ചു .


'വീട്ടില്‍ വെച്ചേ ഞാന്‍ രണ്ടു മു‌ന്നു നേരം കുളിക്കും. ഞങ്ങടെ കൊളത്തില്‍ നീന്തും . ഇവിടെ വന്നപ്പം സിസ്റ്റര്‍ ഒരു ബക്കറ്റ് വെള്ളം തന്നേച്ചു പറയുവാ വേണമെങ്കില്‍ കുളിചോളാന്‍.'


'സിസ്റ്റര്‍ ഓ ? എങ്കില്‍ ഇന്നിവിടെ ഇടിവെട്ടി മഴ പെയ്യും.' എനിക്ക് അത്ഭുതം .


'ഞാന്‍ റൂമില്‍ വന്നപ്പോ നമ്മടെ ബാത്രൂം ഇല്‍ രണ്ടു മു‌ന്നു ബക്കറ്റ് വെള്ളം ഇരിപ്പോണ്ട്.ഞാനങ്ങു കുളിച്ചു.എന്നാലും ഇത്ര കൊറച്ചു വെള്ളത്തില്‍ എങ്ങനാ ?ഞാന്‍ വരുന്നതേ വെള്ളത്തിന്റെ നാട്ടിന്നാ .'


കഥ കേട്ടു എന്റെ നാക്കിറങ്ങി പോയി.മുറിക്കു അകത്തു ആര്‍ട്ട് പടം നടക്കുന്നതിന്റെ ഗൂടന്‍സ് ക്ലിയര്‍.രാവിലെ ഇല്ലാ സമയം ഉണ്ടാക്കി എല്ലാവരും നിറച്ചു വെച്ചിരുന്ന വെള്ളം എടുത്തായിരുന്നു അനിത നീരാടിയത്.ഏതായാലും ആര്‍ട്ട് പടം അങ്ങനെ തന്നെ മുന്നോട്ട് പോയാല്‍ ഞാന്‍ സംസാരിക്കാന്‍ പറ്റാതെ ആത്മഹത്യ ചെയേണ്ടി വരും.ബാക്കിയുള്ളവര്‍ അനിതയോട് ദേഷ്യത്തിലാണ് എന്ന് മനസ്സില്ലാക്കാതെ അനിത മാത്രം എന്തൊക്കെയോ കഥകള്‍ പറയുന്നുണ്ട്.ഞാന്‍ എന്റെ വെള്ള ഗൌണ്‍ അണിഞ്ഞു .ചിറകു വിരിച്ചു .നക്ഷത്ര വടി (?) എടുത്തു. halo ഫിറ്റ്‌ ചെയ്തു.സമാധാന മാലാഖ യായി.


'വന്നേ, നമ്മുക്ക് സിസ്റ്റര്‍ ഓടു മോട്ടോര്‍ ഒന്നു ഓണ്‍ ചെയ്തു തരുമോ എന്ന് ചോദിക്കാം '


'നിനകെന്നാ പൈത്യമാ?' നാഗര്‍കോവില്‍ സഹോദരിമാര്‍ എന്നെ പുച്ഛിച്ചു.


എന്റെ halo കണ്ടില്ലേ? ഞാന്‍ ഒന്നു കൂടി നിവര്‍ന്നു നിന്നു.


'ഇതു വെറും പടം' എന്ന് അവര്‍.


പ്രൊജക്റ്റ് കാരിക്ക്‌ ചെറിയൊരു പ്രത്യാശ ഉണ്ട്.എങ്കിലും സിസ്റ്റര്‍ ഓടു ചോദിക്കാന്‍ കൂട്ട് വരാന്‍ വയ്യ.വെള്ളം കിട്ടിയാല്‍ കുളിക്കാമായിരുന്നു...


'ഞാന്‍ വരാം' അനിത.ഇപ്പൊ വന്നു കയറിയതല്ലേ ഉള്ളു. പാവം. കാണാന്‍ പോക്കുന്ന പൂരം കേട്ടറിയണ്ട എന്ന് കരുതി ഞാന്‍ മിണ്ടാതെ കു‌ടെ കു‌ട്ടി .



convent ഇന്റെ വാതിലില്‍ ഒരു മണി കെട്ടി തുക്കിയിട്ടുണ്ട്. അത് കുലുക്കി കുലുക്കി ഞാന്‍ നിന്നു. മണി ശബ്ദം അകത്തു കേള്‍ക്കാമോ ഇല്ലയോ എന്നൊക്കെ സംശയിച്ചു ഞാന്‍ മണി അടിച്ച് കൊണ്ടിരുന്നു. ' 'അത് കിലുക്കി പൊട്ടിക്കുമല്ലോ ?" എന്ന് പറഞ്ഞു കൊണ്ടാണ് സിസ്റ്റര്‍ വാതില്‍ തുറന്നത്‌ തന്നെ. തുടക്കമേ പിഴച്ചു. ഞാന്‍ കദന കഥെ വിവരിച്ചു.


'rule is rule.മാറ്റാന്‍ പറ്റില്ല. ഇന്നു കുളിക്കണ്ട''എങ്കിലും അഞ്ചു മിനിട്ട് നേരത്തേക്ക് എങ്കിലും...'ഞാന്‍ മഹാഭാരതത്തിലെ ശ്രീ കൃഷ്ണ ദുത് പോലെ താഴ്ന്നു താഴ്ന്നു വന്നു. മോട്ടോര്‍ ഓണ്‍ ചെയ്യുക എന്നാ ആവശ്യം വിട്ടു രണ്ടു ബക്കറ്റ്... ഒന്നു എങ്കിലും ...'സിസ്റ്റര്‍ കനിയുന്ന ലക്ഷണമില്ല.


'കുറച്ചു വെള്ളം കിണറ്റില്‍ നിന്നും കോരിക്കോട്ടേ?' അവസാന ചോദ്യം.


' അത് എന്ത് വേണമെങ്കിലും കാണിക്കു, വെള്ളം കോരന്നോക്കെ അറിയാമല്ലോ?' സിസ്റ്റര്‍ സ്വര്‍ഗ്ഗ വാതില്‍ അടച്ചു പ്രാര്‍ത്ധിക്കാനായ് ചാപ്പലിലേക്ക് പോയി .


ഞാന്‍ അപ്പോള്‍ ഏട്ടന്‍ ഒരു മിടുമിടുക്കന്‍ ആണെന്ന് തെറ്റിദ്ധരിച്ചു 'ബാലവിജ്ഞാന കോശം ' സമ്മാനിച്ച സിസ്റ്റര്‍ സെലിന്‍ യെ ഓര്‍ത്തു . എന്നെ സര്‍ക്കസ് കാണാന്‍ കൊണ്ടു പോയ സിസ്റ്റര്‍ സേബിയയെ ഓര്‍ത്തു . കര്‍ത്താ വിനറിയാം... കന്യാ സ്ത്രീകള്‍ പലവിധം.



ബക്കറ്റ് ഉം കയറുമായി ഞങ്ങള്‍ കിണറ്റിന്‍ കരയിലേക്ക്. Corporation കനിഞ്ഞു തരുന്ന ക്ലോരിന്‍ വെള്ളം കുടിച്ചേ എനിക്ക് ശീലമുള്ള്. എങ്കിലും ഷീല പാട്ടു പാടി കൊണ്ടു ഈസി ആയി വെള്ളം കോരുന്ന ഒരു ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് സിനിമ ഞാന്‍ കണ്ടിട്ടുണ്ട്. സംഗതി എളുപ്പം. ബക്കറ്റ് കയറില്‍ തു‌ക്കി കിണറ്റിലേക്ക് ഇടുക. പാട്ട് പാടുക. ചിരിച്ചും കളിച്ചും വേലിക്കരികില്‍ നില്ക്കുന്ന നസീറിനെ കണ്ടിട്ടും കാണാത്ത ഭാവത്തില്‍ വെള്ളം കോരുക. അടുത്തിരിക്കുന്ന ബക്കറ്റില്‍ നിറയ്ക്കുക. മൂഡ് കളയണ്ട. ഞാന്‍ ഒരു മൂളി പാട്ട് പാടി. കിണറ്റിലേക്ക് ഒന്നു നോക്കിയതെ ഉള്ളു. എന്റെ ഉള്ളു കാളി. അത് ഒരു അന്തോം കുന്തോം ഇല്ലാത്ത കിണര്‍. ബക്കറ്റ് കിണറ്റിലേക്ക് ഇടുന്നത് സിമ്പിള്‍. പാട്ടുപാടി വെള്ളം വലിക്കാന്‍ നോക്കിയപ്പോഴാണ് സംഗതി പിശകാനെന്നു മനസ്സിലായത്. രണ്ടു മിനിട്ട് നകം ഞാന്‍ കിതയ്ക്കാന്‍ തുടങ്ങി. രണ്ടു ബക്കറ്റ് ഒരു വിധം നിറച്ചു.


എന്റെ അവശ നില കണ്ടു അനിത ' ഇങ്ങു തന്നേരെ' എന്ന് പറഞ്ഞതു മാത്രമെ ഓര്‍മ യുള്ളൂ. പിന്നെ കല്ലിന്റെ പുറത്തു ഇരിക്കുന്ന ഞാന്‍ കാണുന്നത് വിജയ ശ്രീ ലാളിതയായി നില്ക്കുന്ന അനിതയെ. എല്ലാ ബക്കറ്റ് ഇലും വെള്ളം.


'നിക്ക് ,ഇതു ഞാന്‍ മേലെ വെചേച്ചു വരാം'


'ശരി' എന്ന് പറയാനുള്ള ത്രാണി ഇല്ലാത്തത് കൊണ്ടു ഞാന്‍ മിണ്ടാതെ ഇരുന്നു.


വെള്ളം കണ്ടപ്പോള്‍ ആര്‍ട്ട് പടം ജഗതി സിനിമ പോലെ കോമഡി ആയി.ബാക്ക് ഗ്രൌണ്ടില്‍ കോമഡി അടിച്ച് കസറുപ്പോള് ഞാന്‍ എന്റെ മാലാഖ കുപ്പായം ഇട്ടു നക്ഷത്ര വടി മുറുക്കി പിടിച്ചു കിടന്നു ഉറങ്ങി പോയി.


നഗരവാസികള്‍ക്ക്‌ (വരുത്തന്മാര്‍ക്കല്ല) ഒരു ഉപദേശം. ഇടയ്ക്ക് എങ്കിലും ഒരു കിണര്‍ വറ്റിക്കാന്‍ പഠിക്കു . നമുക്കും ഹാപ്പി ആയി ജീവിക്കണ്ടേ?

25 comments:

അശ്വതി/Aswathy said...

Aadityan said...
പിന്നെയും തനി മലയാളം അയീ പിന്നങ്ങ്ങിയോ ? അതോ എന്നോടന്നോ അതിന് പിന്നാക്കം ?
കഴിഞ്ഞ പ്രവസ്യവും ലിങ്ക് കന്നുന്നില്ലയിരുന്നു .ഓക്കേ എന്ടത്യാലും പോസ്റ്റ് കലക്കി .വളരെ നന്നയിതുണ്ട് . മദ്രസില്ല്‍ വെച്ചു എങ്ങനെ വെള്ളം നഷ്തപെടുതിയാല്‍ മെന്‍സ് ഹോസ്റ്റല്‍ ആയിരുന്നെഗില്‍ കൊലപാതകം വരെ നടന്നെന്നെ .കുടുതല്‍ നല്ല കഥകള്‍ എന്നിയും പ്രതീക്ഷിക്കുന്നു .എഴുതുന്ന സ്റ്റൈല്‍ നന്നയിതുണ്ട് .കീപ്‌ ഇറ്റ്‌ അപ്. ഇത്തവണയും ഉത്ഘാടനം my വക

May 12, 2008 4:38 AM


അനൂപ് തിരുവല്ല said...
എഴുത്ത് നന്നായിട്ടുണ്ട്

May 12, 2008 6:08 AM

ബാജി ഓടംവേലി said...

kollam

Ranjith chemmad / ചെമ്മാടൻ said...

നന്നായിരിക്കുന്നു...
നന്ദി.... നല്ല വായന സമ്മാനിച്ചതിന്‌

Unknown said...

നല്ല ഓര്‍മ്മകുറിപ്പ് അശ്വതി

Aadityan said...

ഒരു കാരിയം വിട്ടു പോയി . കമന്റ്സ് ചെയുബ്പോള്‍ പറയുന്ന കാരിയങ്ങള്‍ adopt ചെയ്യാന്‍ കാണിക്കുന്ന ശ്രദ്ധ ഒരു നല്ല ക്വാളിറ്റി ആക്കുന്നു .കീപ്‌ ഇറ്റ്‌ up .മലയാളം സ്റ്റില്‍ മോശം (മൈ).സഹിക്കുമല്ലോ

നവരുചിയന്‍ said...

കൊള്ളാം .എങ്കിലും ഒരു ബാലാരിഷ്ടത കാണാന്‍ ഉണ്ട്..... സ്ഥിരം ആയി എഴുത്തു..അപ്പോള്‍ ഒരു ശൈലി ഓകെ വരും ....... പിന്നെ അക്ഷരത്തെറ്റ് കാണുന്നു ..... അത് കുറെ കഴിയുമ്പോള്‍ ശേരി ആകും ..... വായനകര്ക് ശീലം ആയി കൊള്ളും. ...... അപ്പൊ അടുത്ത പോസ്ടിനു കാണാം...

പ്രവീണ്‍ ചമ്പക്കര said...

അല്ല അപ്പോള്‍ നസീര്‍ വേലിക്കരുകില്‍ ഇല്ലാരുന്നോ... നന്നായിട്ടുണ്ട്...

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

കൊള്ളാം കുഞ്ഞേ.......പതിവായി എഴുതി വരുമ്പോള്‍ അക്ഷരപിശകുകള്‍ മാറിക്കൊള്ളും .......

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

കൊള്ളാം എഴുത്ത്. ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: നന്നായി, ആ സസ്പെന്‍സ് കലക്കി. മുല്ലപ്പെരിയാറിനു പകരം ഇത്രേം എങ്കിലും ചെയ്തല്ലോ അനിതാ കീ‍...

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ആദ്യമായിട്ടാണ് ഇവിടെ.രഞിത് ചെമ്മനാടിന്റെ ബ്ലൊഗില്‍ക്കൂടേയാണ് ഇവിടെ എത്തിയതു. എല്ലാ പൊസ്റ്റ്സും വായിച്ചു. ചില സല്ലാപ വേളകളില്‍ നമ്മുടെ വീടുകക്കളില്‍ ഒക്കെ ഇരുന്നു സൊറ പറയുന്ന ഒരു സുഖം. നന്നായിരിക്കുന്നു അശ്വതീ..
ഇനിയും വരാം ഇതിലെ ട്ടോ....

കുഞ്ഞന്‍ said...

അശ്വതി..

ഉപദേശം ഇഷ്ടപ്പെട്ടു. പിന്നെ ആ മാലഖ കുപ്പായം കളയേണ്ട..

ഓ.ടോ..ആദിത്യാ, നവരുചിയാ.. അമ്മായിയമ്മയുടെ കലം മണ്‍കലം മരുമോളുടേത് പൊന്‍‌കലം..കൊള്ളാം..!

Aadityan said...

സത്യം ആയിട്ടും മുകളിലത്തെ കമന്റ് എന്നിക് മനസീല്ലയില്ല .തെറി അല്ലെഗില്‍ ഒന്നു വിശദമാക്കാമോ ?

കുഞ്ഞന്‍ said...

ആദിത്യാ..

മാഷെ ഒരു പഴഞ്ചൊല്ലു എഴുതീന്നൊള്ളൂ..

അമ്മായിയമ്മ ഒരു കലം പൊട്ടിച്ചാല്‍ അത് വെറും മണ്‍കലം(മണ്‍കലം വല്യ വിലയില്ലല്ലൊ) എന്നാല്‍ മരുമകള്‍ ഒരു കുടം പൊട്ടിച്ചാല്‍ അത് മണ്‍കുടമാണെങ്കില്‍ത്തന്നെ അതിനെ പൊന്‍‌കുടാമാക്കിമാറ്റും അമ്മായിയമ്മ..
എന്നതുപോലെ അശ്വതി എഴുതിയ പോസ്റ്റില്‍ അക്ഷരത്തെറ്റുണ്ട് പക്ഷെ നിങ്ങളെഴുതിയ അഭിപ്രായത്തിലും തെറ്റുകളുണ്ട് എന്നിട്ടും നിങ്ങള്‍ അവരോട് പറഞ്ഞത് അക്ഷരത്തെറ്റ് മാറ്റാന്‍ ശ്രമിക്കുകയെന്നുള്ള ധ്വനിയും (എന്നുകരുതി ഞാന്‍ മലയാളം വിധ്വാനൊന്നുമല്ല എങ്കിലും പരമാവധി തെറ്റുകൂടാതെ എഴുതാന്‍ നോക്കും, തെറ്റുകള്‍ സ്വാഭാവികമായി വരുന്നതിനും ഒരതിരില്ലേ)

എത്ര മലയാളം വിധ്വാനായിരുന്നാലും പുതിയതായി ബ്ലോഗ്-പോസ്റ്റുകള്‍ നടത്തുമ്പോള്‍ ധാരാളം തെറ്റുകള്‍ വരുന്നത് സ്വാഭാവികമാണ്. അത് ഓരൊ പോസ്റ്റുകള്‍ കഴിയുമ്പോള്‍ കുറഞ്ഞു കുറഞ്ഞു വരും.

ആദിത്യാ, മലയാളിയാണെങ്കിലും ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച വളര്‍ന്ന കുട്ടികള്‍ക്ക് ചിലപ്പോള്‍ മലയാളം ശരിക്കു ടൈപ്പുചെയ്യാനും കഴിഞ്ഞെന്നു വരില്ല. ആദിത്യനും ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചുവളര്‍ന്ന ഒരാളണെങ്കില്‍.. ഞാന്‍ ക്ഷമ ചോദിക്കുന്നു.

അശ്വതിയും ആദിത്യനും ഒരു ബ്ലോഗര്‍ തന്നെയാണൊ, ആണൊ..?

Aadityan said...

Kunjan, Thanks, eppol manasilayi.ഒരു കമന്റ് ചെയ്താല്‍ പുറകെ വരുന്ന കമന്റ്സ് എന്നിക്കു ജിമെയില്‍ വരാറുണ്ട് .
എന്തെ പേരു റെഫര്‍ ചെയ്തിതുള്ളത് കൊണ്ടു ഉണ്ടായ ഒരു curiosity കാരണം അന്ന് ചോദിച്ചത് .
ബ്ലോഗ് ചെയ്താല്‍ കൊള്ളാമെന്ന് ആഗ്രഹം ഒക്കെ ഉണ്ട് പക്ഷെ ഈ കമന്റ്സ് ടൈപ്പ് ചെയ്യാന്‍ പെടുന്ന പാടു എന്നികരിയ്യം സാര്‍ .നമുക്കോ പതുന്നില്ല പിന്നെ ചെയുന്നവരെ ഒന്നു പ്രോചല്സതിപ്പിക്കുകയെങ്ങിലും വേണ്ടേ?

smitha adharsh said...

ആശ്വതികുട്ടീ...പിന്നേം തകര്‍ത്തല്ലോ...സൂപ്പര്‍ !! സ്വാതന്ത്ര്യ പ്രതിമക്ക് താഴെ ഇരുന്നു ചായകുടി..ഞാന്‍ ഓര്‍ത്തു കുറെ ചിരിച്ചു കേട്ടോ....അപ്പോള്‍,പിന്നെ കാണാം..അടുത്ത പോസ്റ്റില്‍..

അശ്വതി/Aswathy said...

ആദിത്യന്‍....ഉത്ഘാടനം ചെയ്തതിനു നന്ദി...തനി മലയാളം കാരണവര്‍ക്ക് മെയില് അയച്ചിട്ടുണ്ട്. ഒക്കെ ശരിയാക്കാം. Don't worry എന്നൊരു മറുപടിയും കിട്ടി.അടുത്ത തവണ എന്നെ പറ്റിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു.
പിന്നെ കമന്റ്സ് ഇലെ അക്ഷര തെറ്റു കണ്ടു ഞാന്‍ അതിയായി സന്തോഷിക്കുന്നു. എനിക്കൊരു പ്രോഹത്സഹനം തന്നെ...വടിവൊത്ത മലയാളം ത്തില്‍ എഴുതി എന്നെ ദുഖിതയാക്കരുത്.
അനൂപ്,ബജി, രഞ്ജിത്ത്,അനൂപ് നായര്‍,നന്ദി
നവരുചിയാ...അക്ഷര തെറ്റു ഞാന്‍ ശ്രദ്ധിക്കാം .ക്ഷമ വളരെ കുറവ്.അതാണ് പ്രശ്നം.
നസീര്‍, convent ഹോസ്റ്റല്‍ ഇന്റെ വേലിക്ക് അരികില്‍ പോയിട്ട് ഒരു കി.മി. ചുറ്റളവില്‍ ഒരു നസീര്‍ പോയിട്ട് S.P.പിള്ളൈ പോലും കാണാന്‍ പറ്റില്ല.

യാരിദ്‌|~|Yarid said...

ഒരു സുഖമില്ലാത്ത ടെം‌പ്ലേറ്റ്, അതൊന്നു മാറ്റി അട്രാക്റ്റീവാക്കു..

എഴുത്തു നന്നായിരിക്കുന്നു..:)

അശ്വതി/Aswathy said...

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം,എന്റെയും പ്രതീക്ഷ അത് തന്നെ.
വിടരുന്ന മൊട്ടൂകള്‍ ,നന്ദി
കുട്ടിച്ചാത്താ ,അനിത എപ്പോഴും അങ്ങനെ ആയിരുന്നു.ഇന്നസെന്റ് ആയി എപ്പോഴും ഗുലുമാലില്‍ ചെന്നു ചാടും.അഭിപ്രായത്തിനു നന്ദി.
കിലുക്കംപെട്ടി...എന്നും സ്വാഗതം.
കുഞ്ഞാ..മാലാഖ കുപ്പായം ഇപ്പോഴും സുക്ഷിച്ച് വെച്ചിട്ടുണ്ട്.ആദിത്യനെ പോലെ ഞാനും ആദ്യം കമന്റ് മനസ്സിലാവാതെ ഇരുന്നു. ഇപ്പൊ എല്ലാം മനസ്സിലായി.
എന്നാലും 'അശ്വതിയും ആദിത്യനും ഒരു ബ്ലോഗര്‍ തന്നെയാണൊ, ആണൊ..?' എന്ന ചോദ്യം കുറച്ചു കടന്നു പോയി...
സ്മിതാ...കാണണം ....

അശ്വതി/Aswathy said...

യാരിദ്... നന്ദി പോസ്റ്റ് വായിച്ചതിനും കമന്റ് ചെയ്തതിനും ...
പിന്നെ ടെമ്പ്ലേറ്റ്...ഞാന്‍ ഇത്രയും നാളും വിചാരിച്ചത് ഇതു ഒരു 'കിടു ടെമ്പ്ലേറ്റ് 'എന്നാണ്.

ശ്രീ said...

എഴുത്ത് പതിവു പോലെ ഇത്തവണയും നന്നായി. അക്ഷരത്തെറ്റുകള്‍ ഇപ്പോഴും കൂടെ ഉണ്ടല്ലോ.

ബഷീർ said...

വിവരണം നന്നായിട്ടുണ്ട്‌..
നക്ഷത്ര വടി എന്താണെന്ന് മനസ്സിലായില്ല.

OT
കുഞ്ഞു വാവകള്‍ക്ക്‌ സുഖമല്ലേ ?

അശ്വതി/Aswathy said...

ശ്രീ...നന്ദി .അക്ഷരതെറ്റുകള്‍ കുറയുന്നുണ്ട് എന്നാണ് വിശ്വാസം .
ബഷീര്‍...നക്ഷത്ര വടി ഇതുവരെ കണ്ടിട്ടില്ലേ?
എല്ലാ മാലാഖ മാരുടെ കൈയിലും ഉണ്ട് ഒന്നു.ആ വടിയുടെ പേരു അതാണോ എന്ന് മാത്രമെ ഉള്ളു എനിക്കൊരു സംശയം.
കുഞ്ഞു വാവകള്‍ക്ക് സുഖം.അവധി ആയതു കൊണ്ടു പരമ സുഖം.നമുക്കൊക്കെ എന്നാണോ സര്‍ക്കാര്‍ ഒരു സമ്മര്‍ വെക്കേഷന്‍ തരുന്നത്?

Sureshkumar Punjhayil said...

Good work... Best Wishes...!

മണിലാല്‍ said...

ബെസ്റ്റ് കണ്ണാ ബെസ്റ്റ്.