Wednesday, June 10, 2009

പിന്‍കാഴ്ചകള്‍

വിഷുക്കാലത്ത് നിറയെ കൊന്ന പൂത്തു നില്‍ക്കാറുണ്ട് ഞങ്ങടെ (?) ബൈപാസ് റോഡില്‍ .”വിഷു വരുന്നു വിഷു വരുന്നു” എന്നു വിളിച്ചു പറയുന്നത് പോലെ . കൊന്ന മത്രംമല്ല , മെയ്‌ മാസത്തില്‍ നിറയെ ഗുല്‍മോഹര്‍ .അപ്പോള്‍ ഒരു ചുവന്ന ബൈപാസ്.(ഗുല്‍മോഹര്‍ എന്നു ഞാന്‍ പറയുപ്പോള്‍ സുഹൃത്ത്‌ ആതിര “ ‘മേയ് ഫ്ലവര്‍ ’ എന്നു പറഞ്ഞ്കുടെ ” എന്നൊരു തിരുത്തല്‍ ഉണ്ടായിരുന്നു പണ്ട് ).വീതിയുള്ള റോഡ്‌ . അധികം തിരക്കില്ല .തിരുവും വളവും ഇല്ലേ ഇല്ല .നീണ്ടു നിവര്‍ന്നു അങ്ങനെ കിടക്കും . വഴി അരികില്‍ നിറയെ മരങ്ങള്‍ . മൊത്തം ഒരു പച്ചപ്പ്‌ .

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ചേട്ടന്റെ ഒരു ഫ്രണ്ട് ,ശോ , അങ്ങനെ പറഞ്ഞാല്‍ പോര , ചൈനക്കാരന്‍ ആയ ഫ്രണ്ടും ഭാര്യും ഞങ്ങളുടെ വീട്ടില്‍ വന്നിരുന്നു . ചൈനക്കാരന്‍ എന്നു കേട്ടപോഴെ ഉണ്ണികുട്ടന് ആവേശം . 'അത്തരം ഒരാളെ ഞാന്‍ കണ്ടിട്ടേയില്ല ' എന്നായി അവന്‍ . സ്കൂളില്‍ പോയി തുടങ്ങാത്തത് കൊണ്ട് അവനു വേറെ പണിയും ഇല്ല . അവര് വരുന്നത് വരെ സംശയങ്ങള്‍ തന്നെ . അമ്മ ഗ്ലോബ് എടുത്തു ചൈന എവിടെ എന്നു കാണിച്ചു കൊടുക്കുന്നതും കണ്ടു .ചൈനക്കാരന്‍ റിച്ചാര്‍ഡും ഭാര്യ അന്നയും ലാന്‍ഡ്‌ ചെയ്യുന്നത് വരെ അവനു ഇരിക്ക പൊറുതി ഇല്ലായിരുന്നു . ചൈനക്കാരന്‍ ആണന്നേ ഉള്ളു. വളര്ന്നതൊക്കെ കല്‍ക്കട്ടയില്‍ .അന്നയും അവിടെ തന്നെ .
സുക്ഷിച്ചു നോക്കിയാല്‍ മാത്രം കാണുന്ന രണ്ടു വര പോലത്തെ കണ്ണുകള്‍ .കോലന്‍ മുടി.വട്ട മുഖം. ചൈന ക്കാരന്‍ എന്ന് പറയുംപ്പോള്‍ നമ്മുക്ക് ഒരു മുഖം ഓര്‍മ വരില്ലേ. അത് തന്നെ ആയിരുന്നു റിച്ചാര്‍ഡ്‌ .

റിച്ചാര്‍ഡ്‌ ഉം അന്നയും വന്നു കഴിഞ്ഞപ്പോഴാണ് ഉണ്ണികുട്ടന്‍ വെട്ടിലായത് . അവര്‍ പറയുന്നത് ഒന്നും മനസ്സിലാവുന്നില്ല . ഓരോന്ന് പറയുംപ്പോഴും "ഇപ്പോഴെന്താ പറഞ്ഞത് ?” എന്നവന്‍ ഞങ്ങളെ ഞൊണ്ടി കൊണ്ടിരുന്നു .ആകെ English എന്നു വെച്ചാല്‍ ABCD മാത്രം എന്നായിരുന്നു അവന്റെ വിചാരം .അമ്മയും വിട്ടു കൊടുത്തില്ല പുട്ട് തന്നെ ഉണ്ടാക്കി ചൈനക്കാരെ ഞെട്ടിച്ചു . ഒരു കുറ്റി പുട്ടിന്റെ മുന്നില്‍ അന്തം വിട്ടിരിക്കുന്ന റിച്ചാര്‍ഡ്‌ .ഒരു തമാശ കാഴ്ച ആയിരുന്നു .
റിച്ചാര്‍ഡ്‌ യിനെയും അന്നയെയും നാട് കാണിക്കാന്‍ കൊണ്ട് പോയത് ബൈപാസ് വഴി ആണ് .ഇടയ്ക്ക് അന്ന ഒറ്റ വിളി ‘stop stop” ചേട്ടന്‍ ഞെട്ടി .’ഡോര്‍ തുറന്നു കാറിനു പുറത്തു ചാടി അന്ന .പിന്നെ ഹിന്ദി സിനിമയിലെ പോലെ കൈ രണ്ടും മുകളിലേക്ക് പിടിച്ചു സന്തോഷാധിക്യതാല്‍ ഒരു കറക്കം .നടു റോഡില്‍ ആണു ഈ കലാപരിപാടി എന്ന് കുടി ഓര്‍ക്കണം .’Richard, see എ forest of coconut trees”സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ അന്ന .ഇവരെ എങ്ങനെ കാറിനു അകത്താക്കണം എന്ന് അറിയാതെ ചേട്ടന്‍ .
ചൈനക്കാര്‍ സ്ഥലം വിട്ടപ്പോള്‍ ഉണ്ണികുട്ടന് വിഷമം .ഞങ്ങളുടെ അടുക്കളയിലെ ജന്നല്പ്പ ടിയില്‍ ഇരുന്നാണ് ഉണ്ണികുട്ടന്‍ അമ്മയോട് ന്യായം പറയാറ്‌ .ഈ അവസരം മുതലാക്കി ഇംഗ്ലീഷ് പഠിക്കേണ്ട ആവിശ്യകതയെ കുറിച്ച് ഒരു ബോധവല്‍ക്കരണം നടത്തിയേക്കാം എന്ന് അമ്മ ഉറപ്പിച്ചു .
”അതേ, ഉണ്ണികുട്ടന്‍ വലുതായി ജോലി ഒക്കെ കിട്ടുംപ്പോള്‍ ലോകത്തിന്റെ പലഭാഗത്തും പോകേണ്ടി വരും ”
“അത് കൊള്ളാം ” എന്നൊരു ഭാവത്തില്‍ ഉണ്ണികുട്ടന്‍ പൊതുവേ വലിയ ചെവി ഒന്ന് കുടി വിടര്‍ത്തി .
”ഉദാഹരണത്തിന് അമ്മാവനെ പോലെ UK യില്‍ പോകേണ്ടി വന്നാല്‍ ഇംഗ്ളീഷ്‌ ഒക്കെ അറിയണ്ടേ , സായിപ്പന്മാരോട് സംസാരിക്കണ്ടേ ?”
അമ്മുമ്മ എന്താണ് പറഞ്ഞു വരുന്നത് എന്ന് ഉണ്ണികുട്ടന്‍ ഊഹിക്കാന് തുടങ്ങി .
“ഇംഗ്ളീഷ് ഒന്നും നമ്മുക്ക് വേണ്ട അമ്മുമ്മേ .”
“നിനക്കെന്താ ഇംഗ്ലീഷ് ഇനോട് ഇത്ര വിരോധം ?”
“നമ്മുടെ കന്യാകുമാരി ദേവി മുക്കുത്തി ഒക്കെ ഇട്ടു എന്ത് സുന്ദരി ആയി നിന്നതാ . ഇംഗ്ലീഷ്‌ കാരല്ലേ അത് മോഷ്ടിച്ചത് ?ഇംഗ്ലീഷ് കാരും മോശം .അവരുടെ ഭാഷയും മോശം ”
ഉണ്ണികുട്ടന്‍ തിരുമൊഴിയില്‍ അന്തം വിട്ടു അമ്മുമ്മ .ഉണ്ണികുട്ടന്‍ കിട്ടിയ ഗാപ്പില്‍ രണ്ടു തവിയും തപ്പിയെടുത്തു പുറത്തേക്കു ഓടി .

നമ്മുക്ക് ബൈപ്പാസ്‌ റോഡിലേക്ക് മടങ്ങി വരാം .കഴകുട്ടത്തെ കോവളം വുമായി ബന്ധിപ്പിക്കുന്ന റോഡ്‌ ആണ് ബൈപ്പാസ്‌ റോഡ്‌ . ഇനിയും അത് നീളും എന്നാണ് സര്‍ക്കാര്‍ ഭാഷ്യം .റോഡ്‌ വന്നാല്‍ പിന്നെ പിന്നാലെ വരുന്നത് എന്താണ് ? ചെറിയ കുട്ടികള്‍ക്ക് പോലും അറിയാം ,വികസനം തന്നെ .അങ്ങനെ ആണ് ഫ്ലാറ്റുകള്‍ കു‌നു പോലെ പൊങ്ങാന്‍ തുടങ്ങിയത് . പൊതുവേ കുറച്ചു വെള്ളകെട്ടുള്ള ആക്കുളം - ടെക്നോപാര്‍ക്ക്‌ ഇടങ്ങള്‍ക്ക് ഈ ഫ്ലാറ്റുകളെ ഒക്കെ ഒരുമിച്ചു താങ്ങാന്‍ കഴിയോ ? എന്ന് എനിക്കൊരു പൊട്ടത്തരം ഇടയ്ക്ക് തോന്നാറുണ്ട് . ഏതായാലും ഈ കാര്യത്തില്‍ ആധികാരികമായി ആയി ഒരു സ്റ്റെമെന്റ്റ്‌ ഇറക്കാന്‍ ഞാന്‍ ആളല്ല .
ബൈപ്പാസ്‌ ഇലെ പച്ചപ്പ്‌ പൂര്‍ണമായും പോയിട്ടില്ലെങ്കിലും മങ്ങി തുടങ്ങി .’Forest of coconut trees ‘ ഒക്കെ മണ്ടരി ബാധിച്ച forest ആയി ,മൊട്ട തെങ്ങുകള്‍ ളുടെ കാട് .ട്രാഫിക്‌ ബ്ലോക്ക്‌ ചെറുതായെങ്കിലും അനുഭവപെട്ടു തുടങി .ഇനി ഈ ചിത്രം കണ്ടു നോക്കു .ഞങ്ങളുടെ ബൈപ്പാസ്‌ ഇലെ ഒരു ദൃശ്യം . ചിത്രത്തില്‍ കാണുന്ന സുന്ദര വൃക്ഷങ്ങള്‍ പലതില്‍ ചിലത് മാത്രം .
ഇനി അതേ ചിത്രം മറ്റൊരു ആംഗിളില്‍ഒരു വികസനം .എന്താണ് ആ കുഴിക്കുന്നത് എന്ന് എനിക്ക് നിശ്ചയം പോര. എങ്കിലും . ഇനി ഒരു കാറ്റ് അല്ലെങ്കില്‍ മഴ , ഈ മരങ്ങളെ വേരോടെ പിഴുതു കളയും .
വികസനം അതിന്റെ വഴിക്ക് നടന്നോട്ടെ . പക്ഷെ പുതിയൊരു മരം നടാന്‍ ഒരു ഇടം എങ്കിലും നമുക്ക് വിട്ടു കൂടെ ? ഈ ചിത്രത്തില്‍ കാണുന്ന മരങ്ങള്‍ ഓര്‍മയായി മറയാന്‍ ഇനി അധികം കാലം ഇല്ല .പുതിയ ഒരു നടപാതയുക്ക് ഒപ്പം ഒരു മരപാത കുടി നമ്മുക്ക് വേണം എന്ന് ശഠിക്കുന്നതില്‍ തെറ്റുണ്ടോ ?നമ്മുക്ക് നടക്കാന്‍ അവകാശമുന്ടെന്കില്‍ തീര്‍ച്ചയായും മരങ്ങള്‍ക്ക്‌ ജീവിക്കാനുള്ള അവകാശവും ഉണ്ട് .
മഞ്ഞയും ചുവപ്പും ഒക്കെ മാറി മാറി പടര്‍ത്തുന്ന bypass വഴയാരികുകള്‍ ഇനി കോണ്‍ക്രീറ്റ് കുടുകള്‍ ആയി മാറുമോ ?ഒരു മരം മുറിക്കുംപ്പോള്‍ ഒരു മരം നാട്ടു കൂടെ ?മരം മുറിക്കുംപ്പോള്‍ പ്രതിഷേധിക്കുന്നവര്‍ക്ക് മരം വെച്ച് പിടിപ്പിക്കലും പ്രതിഷേധത്തിന് ഒപ്പം ചെയ്തു കൂടെ ? ഈ ചോദ്യങ്ങള്‍ എന്നോട് ചോദിച്ചത് സ്വപ്നയുടെ അച്ഛന്‍ ആണ് . “എന്റെ ഓഫീസിനു മുന്നിലെ മരങ്ങള്‍ ചുണ്ടി അഭിമാനത്തോടെ എനിക്ക് പറയാം ഇതൊക്കെ ഞാനും എന്റെ സുഹൃത്തുക്കളും ചേര്‍ന്ന് നട്ടു പിടിപ്പിച്ചതാണ് എന്ന് .” പക്ഷെ നമ്മുക്ക് എത്ര പേര്ക്ക് അങ്ങനെ പറയാന്‍ ആവും ?
ആറ് ഏഴു സെന്റ്‌ ഇന്റെ പരിമിതി ഉണ്ടിന്കിലും ഉണ്ണികുട്ടന്റെ ആദ്യ പിറന്നാള്‍ ദിവസം അവനെ കൊണ്ട് ഞങ്ങള്‍ ഒരു മാവ് വെപ്പിച്ചു . ‘എന്റെ മാവ് ,എന്റെ മാങ്ങാ ’എന്നൊരു ആത്മബന്ധം ഉണ്ണികുട്ടന് ആ മരത്തിനോട് ഉണ്ട് .അതൊരു ആന കാര്യവും ആണ് എനിക്ക്.

റോഡിനു വീതി കുട്ടി പിന്നീട് കെട്ടുന്ന നടപാതകള്‍ എങ്കിലും മരങ്ങള്‍ വെച്ച് പിടിപ്പിക്കാന്‍ പാകത്തിന് വീതി കുട്ടി ചെയ്തു കൂടെ?
ഹരിത കേരളം പോലുള്ള പരിപാടിക്കള്‍ക്ക് വേണ്ടത്ര പ്രചാരം കിട്ടാറില്ല.ഫോറസ്റ്റ് ഓഫീസ്‌ മായി ബന്ധപെട്ടാല്‍ ക്യാപസ്സുകളില്‍ മരങ്ങള്‍ നട്ടു പിടിപ്പിക്കാന്‍ തൈകള്‍ കിട്ടും എന്ന് തന്നെ ആണ് എന്റെ വിശ്വാസം.ഹരിത കേരളം അതേ പോലെ യുള്ള ഒരു പരിപാടി ആണ്.
ഫ്ലാറ്റിനേയും അഞ്ചു സെന്‍റ് സ്ഥലത്തിനെയും ഒക്കെ ആശ്രയിച്ചു കഴിയുന്ന നമ്മുക്ക് നമ്മുടെ ഓഫീസില്‍ എങ്കിലും മരങ്ങള്‍ വെച്ച് പിടിപ്പിച്ചു കൂടെ?

15 comments:

മാറുന്ന മലയാളി said...

കൊല്ലം നഗരത്തില്‍ തന്നെ ആശ്രാമം ഭാഗത്തെ റോഡിന് ഇരു വശങ്ങളിലും നിന്നിരുന്ന വൃക്ഷങ്ങള്‍ നല്‍കിയിരുന്ന ശീതളിമ ആ വഴി ഒരു വട്ടം പോയ ആരും മറക്കാറില്ല. ആ പ്രകൃതി സമ്പത്തിനെ റോഡിനു വീതികൂട്ടാനെന്ന പേരില്‍ വെട്ടി നിരത്തുകയാണ് അവിടെ.വികസനം വേണ്ട എന്നു പറയുന്നില്ല. പക്ഷെ മുന്‍പിന്‍ നോക്കാതുള്ള എടുത്തു ചാട്ടമാകരുത് വികസനം........

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഉണ്ണിക്കുട്ടന്‍, ചൈനക്കാര്, മരങ്ങള്‍, ബൈപാസ്, ട്രാഫിക്, ഉത്ബോ‍ധനം, എല്ലാം കൂടി ഒരു കൊച്ച് പോസ്റ്റില്‍... ഗൊള്ളാം....

അശ്വതി/Aswathy said...

ഫ്ലാറ്റിനേയും അഞ്ചു സെന്‍റ് സ്ഥലത്തിനെയും ഒക്കെ ആശ്രയിച്ചു കഴിയുന്ന നമ്മുക്ക് നമ്മുടെ ഓഫീസില്‍ എങ്കിലും മരങ്ങള്‍ വെച്ച് പിടിപ്പിച്ചു കൂടെ?

vahab said...

വികസനം വരട്ടെ, പകരം മരങ്ങള്‍ വച്ചുപിടിപ്പിക്കണം, മുറിച്ചുമാറ്റുന്നതിനേക്കാള്‍ കൂടുതല്‍ എണ്ണം...

ഹലോ കുട്ടിച്ചാത്താ....
കമന്റിടങ്ങളിലൊക്കെ 'ചാത്തനേറ്‌' എന്നൊരു ബോര്‍ഡും വച്ച്‌ താങ്കളെ കാണുന്നു. അതൊന്ന്‌ ഇറക്കിവെച്ചുകൂടേ...? ഭംഗിക്കുറവുവരരുതല്ലോ?

Aadityan said...

പോസ്റ്റ്‌ കൊള്ളാം. കുറചു അവിയല്‍ ആയിതുന്ടെങ്ങിലും വായിച്ചിടു ബോര്‍ അടിച്ചില്ല .പക്ഷെ കുറച്ചു കുടി പോസ്റ്റ്‌ കല്‍ കിടയിലെ സമയ ദൈര്‍ഖ്യം കുറിക്കാന്‍ ശ്രമിക്കു
By the way Kutti Chattan is a good spirited critic.Dont feel offented.അല്ലെ കുട്ടിച്ചാത്തന്‍?

Aadityan said...
This comment has been removed by the author.
കണ്ണനുണ്ണി said...

ഒരുപാട് കാര്യങ്ങളേ കുറിച്ച് പറയാന്‍ ശ്രമിക്കനുണ്ട് ല്ലേ... പക്ഷെ കൊള്ളാം ട്ടോ...വായിച്ചു പോവാന്‍ രസോണ്ട്

ശ്രീ said...

നല്ല പോസ്റ്റ്!

മരങ്ങള്‍ നട്ടു പിടിപ്പിയ്ക്കേണ്ടതിന്റെ ആവശ്യകത കുഞ്ഞുന്നാളിലേ തന്നെ കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം. ഉണ്ണിക്കുട്ടനെങ്കിലും പ്രകൃതി‌സ്നേഹിയായി വളരട്ടേ...

ഞങ്ങളുടെ ബിപിസി കോളേജിലേയ്ക്ക് എന്ന് പോകുമ്പോഴും അവിടെ വളര്‍ന്നു നില്‍ക്കുന്ന ചില മരങ്ങളെ കാണുമ്പോള്‍ ഞങ്ങളും അഭിമാനത്തോടെ പറയാറുണ്ട്...’ഇതു കണ്ടോ? ഞങ്ങള്‍ നട്ടു പിടിപ്പിച്ച മരങ്ങളാണ് ഇവ’ എന്ന്. :)

കുമാരന്‍ | kumaran said...

മനോഹരമായ എഴുത്ത്.

Lipi... said...

അവന്‍ കുഴി കുത്തട്ടെ...
ഇവന്‍ വെള്ളമോഴിക്ക്ട്ടെ ..
ഞാന്‍ തൈ വയ്ക്കാം ...
ഹും... കാര്യമില്ല .. ട്ടോ
മരത്തിനും കൂടി തോനണ്ടേ ഇവിടെ ജീവിക്കണ മെന്ന്
അതോ അതും നമ്മള്‍ തീരുമാനിച്ചു തുടങ്ങിയോ?

smitha adharsh said...

നമ്മള്‍ക്കിപ്പോഴും ആകെ ഉള്ള മരം വെട്ടിക്കളഞ്ഞു കെട്ടിടം ഉണ്ടാക്കണം എന്നേയുള്ളു..
ഇവിടെ അറബികള്‍ എത്ര പഴക്കമുള്ള മരമായാലും അതിനെ എത്ര വേണ്ടെങ്കിലും വെട്ടിക്കളയില്ല.പകരം,അവര്‍ അത് പറിച്ചെടുത്ത്‌ മാറ്റി നടുന്നത് കാണാം..
നല്ല പോസ്റ്റ്‌ ട്ടോ..

ജെപി. said...

best compliments

please visit
http://trichurblogclub.blogspot.com/

Lipi... said...

Thanks for giving me a nice subject
so this is what come out from me after reading this.
http://lipilal.blogspot.com/2009/07/blog-post_15.html

ajeshchandranbc1 said...

കൊള്ളാം നല്ല പോസ്റ്റ്..
ഇത് വെറുമൊരു പോസ്റ്റുമാത്രമാകാതെ നമ്മുടെ ജീവിത ചര്യയുടെ ഭാഗം കൂടിയാകട്ടെ ...

Unknown said...
This comment has been removed by the author.